ഡിജിറ്റല്‍

Thursday, August 31, 2006

നെഞ്ചകത്തില്‍ തുടിക്കുന്ന ജഞ്ജിലിപ്പുകള്‍

വ്യക്തത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ബിംബങ്ങള്‍...
അമൂര്‍ത്തമായ ആത്മാക്കളുടെ നിലം തൊടാതെയുള്ള പ്രയാണം.


അന്ധകാരം നിറഞ്ഞ ബാഹ്യലോകത്തേക്കു തുറന്നു പിടിച്ച രണ്ടു കണ്ണുകളുടെ വീക്ഷണ തീവ്രതകളിലൂടെ...ഇന്നിന്റെ മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ മേല്‍ കുതിരകയറിക്കൊണ്ടൊരു തീവണ്ടിയാത്ര.


മോഹഭംഗങ്ങളുടെ ഇടവേളകള്‍ക്കിടയിലെപ്പോഴോ അവള്‍ ചോദിച്ചു “സമയമെത്രയായി?”
ആത്മനൊമ്പരങ്ങളുടെ എണ്ണ വറ്റിയ തേങ്ങലുകള്‍ കേള്‍ക്കാതെ പോകുന്നവരുടെ കനവുകളുടെ ഭാരം വഹിക്കുന്ന നഗരം.
എന്തിനെയോ പ്രതീക്ഷിച്ച് ഉറങ്ങാതെ കാ‍ാത്തിരിക്കുന്ന നഗരം...
ദ് സിറ്റി നെവര്‍ സ്ലീപ്പ്സ്.


സാമ്രാജ്യത്വത്തിന്റെ പ്രതിനിധിയായ ഈ ചുവപ്പും വെള്ളയും നീലയും കലര്‍ന്ന പതാക ഇച്ഛാശക്തിയുടെയും മോഹമായയുടെയും പ്രതീകമായി മനക്കോട്ടകളുടെയും ഭൌതികസുഖങ്ങളുടെ ഉത്തുംഗ ശ്രുംഗങ്ങള്‍ക്കും മേലെ വാനില്‍, ഉയരെ ഉയരെ പാറിക്കളിക്കുന്നു...


ഈ ഫോട്ടോകള്‍ കണ്ട നമ്മുടെ ശ്രീജിത്ത് തന്റെ വികാരം ഒരു ഗാനം തന്റെ മനോഹര ശബ്ദത്തില്‍ ഈ പോസ്റ്റിനുവേണ്ടി ആലപിച്ച് പ്രകടമാക്കുന്നു. അത് കേള്‍ക്കാന്‍ ശ്രീജിത്തിന്റെ ‍പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ഞെക്കുക.

Wednesday, August 23, 2006

ഞാന്‍ കണ്ട എയര്‍ ഷോ

സൊലീറ്റയും മമ്മിയും ഡാഡിയും കൂടി ചിക്കാഗോ എയര്‍ ആന്‍ഡ് വാട്ടര്‍ ഷോ കണ്ട വിശേഷം ദിവാ ഒരു പോസ്റ്റായി ഇവിടെ ഇട്ടിട്ടുണ്ട്. അതു കണ്ടിട്ട് പാപ്പാന്റെ ചോദ്യം ഞാനും സിബുവും ഒന്നും അവിടെ ഇല്ലായിരുന്നോന്ന്. സിബുവിന്റെ കാര്യം എനിക്കറിയില്ല, ഞാന്‍ അവിടെ ഒക്കെ തേരാ പാരാ നടപ്പുണ്ടായിരുന്നു. നടന്നൂന്നു മാത്രമല്ല ഫോട്ടോ‍യും പിടിച്ചു. ദേ കണ്ടോ ഞാന്‍ കണ്ട എയര്‍ഷോ. രണ്ടാമത്തെ പടത്തില്‍ ബിമാനങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ് (അതില്‍ വിമാനം ഒണ്ടെന്ന്, ഞാനല്ലേ പറയുന്നെ). എന്റെ ഫോട്ടോകള്‍ റെബല്‍ എക്സ്‌ടി ഫോട്ടോസിനോട് കട്ടക്ക് ഇടിച്ചു നില്‍ക്കുന്നില്ലെ?





ഇതു കണ്ടു കഴിഞ്ഞിട്ടാണ് ഞാന്‍ ടവറിന്റെ മണ്ടയ്ക്ക് വലിഞ്ഞു കയറിയത്.

Sunday, August 20, 2006

ജോണ്‍ ഹാങ്കോക്ക് ടവര്‍

ഉയരത്തില്‍ ചിക്കാഗോയില്‍ രണ്ടാം സ്ഥാനത്തുള്ള ടവര്‍ ആണ് ജോണ്‍ ഹാങ്കോക്ക് ടവര്‍. അതിന്റെ 96-ആം നിലയിലുള്ള സിഗ്നേച്ചര്‍ ലോഞ്ചില്‍ ഒരു സായാഹ്നം.


നൂറു നിലകളും 1127 അടി ഉയരവും ഉള്ള ഈ കെട്ടിട ഭീമന്‍ ലോകത്തിലെ തന്നെ പൊക്കം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ്.


താഴത്തെ നിരത്തിന്റെ ഒരു ചിത്രം.


ചിക്കാഗോ ഡൌണ്‍ ടൌണും ലേക്ക് മിഷിഗണ്‍ന്റെ ഒരു ഭാഗവും.



കാലാവസ്ഥ പ്രവചനം പോലെ തന്നെ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ തണ്ടര്‍ സ്റ്റോം.


അവസാനം മഴത്തുള്ളികള്‍ ടവറിനെ ചുംബിച്ചപ്പോള്‍

Sunday, August 13, 2006

മെട്രാ

വടക്കു കിഴക്കന്‍ ഇല്ലിനോയിലെ ഒരു പ്രധാന റെയില്‍ റോഡ് കമ്പനിയാണ് മെട്രാ. ആംട്രാക്ക്, സി.റ്റി.എ. തുടങ്ങിയവയും ഈ പ്രദേശത്ത പ്രവര്‍‍ത്തിക്കുന്നുണ്ട്. 495 മൈല്‍ ദൂരത്തില്‍ 230 സ്റ്റേഷനുകളിലായാണ് മെട്രായുടെ പ്രവര്‍‍ത്തനം. രണ്ടു തട്ടുകളില്‍ യാത്രക്കാര്‍ക്കിരിക്കാവുന്ന രീതിയിലാണ് ഈ തീവണ്ടിയിലെ ഇരിപ്പിട ക്രമീകരണം.