ഡിജിറ്റല്‍

Tuesday, July 25, 2006

ഞാനും...

അങ്ങനെ അവസാനം കുറെ ബഹളങ്ങള്‍ ഒക്കെ കഴിഞ്ഞ് ഞാന്‍ ക്യാമറ വാങ്ങി. കാനണ്‍ എസ് 3 ഐ എസ്. :) മിക്കവാറും ഇവിടെ ഒരു അയല്‍വാസി ബ്ലോഗര്‍ എസ്.എല്‍.ആര്‍ എടുക്കാത്തതിന് തല്ലും. ഇനി അതും പേടിയ്ക്കണം :)

പിന്നെ ഇതാണല്ലോ ഒരു നാട്ടുനടപ്പ് - അതായത് ഒരു ബ്ലോഗ് തുടങ്ങുക, ഒന്നു രണ്ട് പോസ്റ്റിടുക, പിന്നെ ഒന്നും ഇടാന്‍ ഇല്ലാന്നു വരുമ്പോ ഒരു ക്യാമറ കൂടി വാങ്ങുക, രണ്ടാമതൊരു ബ്ലോഗ് തുടങ്ങുക.
അപ്പൊ പറഞ്ഞു വന്നത് ഇനി കുറെ പടങ്ങള്‍ ഒക്കെ ഇവിടെ ഇടക്കിടക്കൊക്കെ കാണാന്‍ തുടങ്ങും. :) സഹിക്കണം, കമന്റണം :))

തുടങ്ങുന്നു - വീടും തൊടിയും...(തൊടി ഇല്ല. റോഡേ ഉള്ളു, ഞാനെന്തു ചെയ്യാന്‍)




43 Comments:

  • നല്ല ക്ലിയറ് പടങ്ങള്‍.
    ആശംസകള്‍.

    By Blogger Visala Manaskan, at 7/25/2006 08:15:00 PM  

  • ആദീ കാനണ്‍ ക്ലബ്ബിലേയ്ക്ക് സ്വാ‍ഗതം!
    ഇനി പരീക്ഷണങ്ങള്‍ ഓരോന്നായി പോരട്ടെ..
    വീടും റോഡും നല്ല ക്ലാരിറ്റിയുണ്ട്.

    By Blogger Unknown, at 7/25/2006 08:23:00 PM  

  • രണ്ടാമത്തെ പടം എടുക്കുമ്പോള്‍ അവിടെ എന്താ ഹര്‍ത്താല്‍ ആയിരുന്നോ ആദീ? :) വിജനമായ റോഡ്. വണ്ടികളൊക്കെ വഴിയരുകില്‍ ഒതുക്കിയിട്ടിരിക്കുന്നു. പെട്ടന്ന് കേരളം മനസില്‍ വന്നു.

    അപ്പോള്‍ ഇനി ക്യാമറകൊണ്ട് അമ്മാനമാടുമല്ലേ? അങ്ങനെയെങ്കില്‍ അമ്മാനമാടുമ്പോള്‍ അതിന്റെ ഷട്ടര്‍ മിനിമം ഒരു 2 സെക്കന്റ് എങ്കിലും തുറന്നു വയ്ക്കുക. ആ പ്രവര്‍ത്തിയെ ഇന്റര്‍നാഷണലീ ക്യാമറ ടോസ് എന്നു പറയും. ഒരു വള്ളിയൊക്കെ കെട്ടി ഞാനും ഒരുപരീക്ഷണം നടത്തിയിട്ടുണ്ട്. ക്യാമറ ടോസിന്റെ കുടുതല്‍ ചിത്രങ്ങള്‍ ഈ ബ്ലോഗില്‍ കാണാം.

    By Blogger Kumar Neelakandan © (Kumar NM), at 7/25/2006 08:39:00 PM  

  • ആദി,
    അപ്പോള്‍ പോരട്ടെ പടങ്ങള്‍,ആശംസകള്‍!

    By Blogger Unknown, at 7/25/2006 09:17:00 PM  

  • ആദിത്യനാണവാ, ഈ ബ്ലോഗിന്റെ പേര്‍ ഒന്ന് മലയാളത്തിലാക്കിയിരുന്നെങ്കില്‍ ബ്ലോഗ്‌റോളില്‍ ചേര്‍ക്കാമായിരുന്നു. ഇല്ലെങ്കില്‍ നാറ്റ് ജിയോ ഡിജിറ്റല്‍ എന്ന് ഞാന്‍ തന്നെ ബ്ലോഗ്‌റോളില്‍ തിരുത്തിയാല്‍ മതിയോ?

    ചിത്രങ്ങള്‍ നന്നായി. ആദിത്യന്‍ ഒരുമ്പെട്ടാല്‍ ...

    By Blogger Sreejith K., at 7/25/2006 10:04:00 PM  

  • അങ്ങനെ ആദിയും പടമിറക്കാന്‍ തുടങ്ങി. അപ്പോ ക്യാമറ വാങ്ങ്യേന്റെ ചിലവെപ്പോഴാ ആദീ?

    എന്തായാലും താമസിക്കുന്ന കുടിയും പരിസരവും കൊള്ളാം. നല്ല സെറ്റപ്പ്. അപ്പോ ചിലവും കൂടുംട്ടാ

    By Blogger കുറുമാന്‍, at 7/25/2006 10:23:00 PM  

  • ആദീ,നീയും...
    അപ്പോ, ഇനി കണ്ട കാഴ്ചകളൊക്കെ കൊണ്ടു വന്ന്‌ ഞങ്ങളെ കൂടി കാണിച്ചു തരിക

    By Anonymous Anonymous, at 7/25/2006 10:49:00 PM  

  • ആദിയേ,

    ഫോട്ടോകള്‍ ഇനിയും പോരട്ടെ.....ഒരു മനുഷ്യകുഞ്ഞു പോലുമില്ലലോ അവിടെ.... ഹര്‍ത്തല്‍ വല്ലതും.....????

    By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 7/25/2006 11:12:00 PM  

  • സോഫ്റ്റിന്റെ കയ്യില്‍, ലെന്‍സു കിട്ടിയിട്ടും, മോശമൊന്നുമായില്ലല്ലോ ആദിയേ !

    By Blogger ഇടിവാള്‍, at 7/25/2006 11:16:00 PM  

  • കേരളത്തില്‍ എന്തിനേയും വിമര്‍ശിക്കുന്ന ആളുകള്‍ ഇത് കണ്ടില്ലേ? അമേരിക്കയിലും വിണ്ടുകീറിയ റോഡുകളുണ്ടെന്നുള്ളത് നിങ്ങള്‍ കാണുന്നില്ലേ? ആദീ, ആദ്യ ഫോട്ടോ സംരംഭത്തിന് നല്ല ക്ലാരിറ്റി.

    By Blogger പരസ്പരം, at 7/26/2006 03:49:00 AM  

  • മാളികമുകളേറിയമന്നനെ ടാറിട്ട റോഡില്‍ നടത്തുന്നതും ഭവാന്‍.

    ആദിത്യ വിരാചിത കേമറ വാഞ്ചിത മോഹവിപാസുക വര്‍ണ വിരാചിത
    ചിത്രപടം.

    പാലയമാം ജയ പാലയമാം അരുണാചല വാസിത
    ഭാസ്കര ദീപ്തിത ദിഗംബര സഞ്ചിത
    ചഞ്ചല ആദിത്യാകിന ദേവ തനോ.

    അര്‍ഥം എനിക്കു തന്നെ അറിയാത്ത ഒരു പ്രാര്‍ത്ഥന ഇരിക്കട്ടെ

    By Blogger അഭയാര്‍ത്ഥി, at 7/26/2006 04:17:00 AM  

  • കൊള്ളാം ആദീ.
    നല്ല ക്ലിയര്‍, നീറ്റ് സാദാ പടങ്ങള്‍.
    :-))

    By Blogger അരവിന്ദ് :: aravind, at 7/26/2006 04:18:00 AM  

  • ആദീ, അപ്പോള്‍ ഓ ടോ യൂ - ല്‍ നിന്ന് രാജിവെച്ചോ?

    By Blogger സു | Su, at 7/26/2006 04:23:00 AM  

  • നമ്മടെ കുടുമ്മത്ത് കലഹംണ്ടാക്കീട്ടാണെങ്കിലും എന്റാദീ, ക്യാമറ സ്വപ്നം പൂവണിഞ്ഞൂലോ.. അതിലൂടെ ആ അതി മനോഹരമായ ലൊക്കാലിറ്റി നമ്മളെ ഒക്കെ കാണിച്ചൂലോ.. ഞാന്‍ ഇതാണ് ക്യാമറ വാങ്ങാത്തത്. ഇവിടത്തെ വീടും തൊടിയും ഇത് പോലൊരു ഫോട്ടം ആക്കി ഇടാമെന്ന് വെച്ചാല്‍ ഈ റോഡിനു നടുക്കൊരു പശു കിടപ്പുണ്ടാകും. ആ കാറുകള്‍ ഒക്കെ കിടക്കുന്ന സ്ഥലത്ത് നല്ല സില്‍ക്കുകള്‍ മേഞ്ഞു മേഞ്ഞങ്ങനെ... ഇനിയിപ്പൊ ഒരു കാറില്‍ ആരെങ്കിലും ഈ റോഡില്‍ കൂടി പോകണം എന്ന്‍ തീരുമാനിച്ചാല്‍ നമ്മടെ പശു ഭവാനിയുടെ ചെവിച്ചോട്ടില്‍ കൊണ്ട് വെച്ചു രണ്ട് ഹോണ്‍ നീട്ടിയടിക്കണം. അപ്പൊ ലവള്‍ നമ്മളെ ഒന്ന് തിരിഞ്ഞു കടാക്ഷിക്കും. അപ്പോഴൊരു പുച്ഛ ഭാവം ആ മുഖത്തു കാണാം. അപ്പൊ നമ്മള്‍ മുഖത്ത്‌ ഒരു പ്ലീസ്‌ ഭാവം വരുത്തണം. അപ്പോള്‍ ദയവു തോന്നി അവളൊന്ന് എണീറ്റു മാറിയാല്‍ നമ്മക്കു പോകേണ്ട വഴിക്ക്‌ പോകാം. ഇല്ലെങ്കില്‍ തിരിച്ച്‌ പോകാം.

    ഇതൊക്കെ എല്ലാവരേയും കാണിച്ചു കൊതിപ്പിക്കുന്നത്‌ എന്തിനാ എന്നോര്‍ത്തിട്ടാ ഞാന്‍ കയ്മറ വാങ്ങാത്തത്‌.

    എന്തായാലും അര്‍ബി പറഞ്ഞ പോലെ നല്ല ക്ലിയര്‍, നീറ്റ് പടങ്ങള്‍.

    By Blogger -B-, at 7/26/2006 05:12:00 AM  

  • നന്ദിയുണ്ട് മാളോരെ :)

    വിശല്‍ജീ,
    ഹാവൂ, ക്യാമറയുടെ ഗുണം എന്നല്ലാതെ എന്തു പറയാന്‍ :)) താങ്ക്യൂ താങ്ക്യൂ... അങ്ങനെ അതൊത്തു.

    മൊഴിയണ്ണാ,
    അതാണ്, ബോലോ ക്യാനണ്‍ കീ... :)
    ആരൊണ്ടിവിടെ എന്നോടും മൊഴിയണ്ണനോടും മത്സരിയ്ക്കാന്‍ :)

    കുമാറേട്ടാ,
    ഇതു ഇവിടെ സ്ഥിരമാ... ആള്‍ക്കാര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് വഴിയരുകിലാ.. അത്രയും വണ്ടി എപ്പൊഴും കാണും. ഇത് ഒരു ഉള്‍വഴിയാണ്, അതാണ് ആളും ബഹളവും കുറവ്.

    ചിത്രങ്ങള്‍ കണ്ടു, ഞാനും പരീക്ഷണങ്ങള്‍ ഒക്കെ തുടങ്ങും , ഇവനെ ഒന്നെ പഠിച്ചെടുത്തോട്ടെ :)

    സപ്തന്‍ ചേട്ടാ,
    താങ്ക്സ് :) ഇനി ഒരുപാട് ഉപദേശം തരേണ്ടി വരും. അഭിപ്രായങ്ങള്‍ എപ്പൊഴും സ്വാഗതം.


    ജിത്തേ,
    മാറ്റി, മാറ്റി... എപ്പോ മാറ്റീന്നു ചോദിച്ചാ പോരെ :)

    കുറമേന്നേ,
    നമ്മക്കു ശരിയാക്കാന്ന്... എല്ലാം പറഞ്ഞ പോലെ... ഓക്കെ :)

    തുളസീ,
    ഞാന്‍ ‘വരെ’ തുടങ്ങീന്നും പറഞ്ഞ് നീ നിര്‍ത്തീട്ട് പോകരുത്. അത്രേ പറയാനൊള്ളു. :) തല്ല്‌കിട്ടാത്ത രീതിയില്‍ ഒക്കെ പിടിച്ചിടാം ;)

    ബിജോയ്,
    നന്ദി... ഇവിടെ ഇങ്ങനാ.. കാറു കൂടുതലും മനുഷ്യന്‍ കുറവും :)

    By Blogger Adithyan, at 7/26/2006 08:03:00 AM  

  • ആദിതിരുനാള്‍ മഹാരാജാവ്‌:)എന്തു വല്യ കൊട്ടാരം ആണ്‌. എന്തോരം കാറുകളാണ്‌. ആരവിടെ!!

    By Blogger ബിന്ദു, at 7/26/2006 08:08:00 AM  

  • ഇടിവാള്‍,
    ഈ ഒരു പ്രോത്സാഹനമാണ് :) ഇനീം ഞാന്‍ ഫോട്ടോ ഇടും (ഇത് ഒരു ഭീഷണി അല്ല)

    പരസ്പരം,
    ഇവിടെയും മോശം റോഡുകള്‍ ഉണ്ട്. പക്ഷെ വളരെക്കൂറച്ച് ഭാഗം മാത്രമെ മോശമുള്ളു. പക്ഷെ ഈ റോഡ് അത്ര മോശമല്ല കേട്ടോ... ഓടിയ്ക്കുമ്പോള്‍ അറിയാന്‍ മാത്രം വിള്ളല്‍ ഒന്നും ഇല്ല. ക്ലാരിറ്റിയുടെ നാനി ക്യാനണ് :)

    ഗന്ധര്‍വ്വരാമേട്ടാ,
    :) പ്രണാമം ഗുരോ!!! :)
    ഗന്ധര്‍വ്വനെപ്പറ്റി പറഞ്ഞാല്‍ പണ്ടത്തെ ഒരു പരസ്യത്തില്‍ കണ്ടതു പോലെ
    ഈറ്റ് സാഹിത്യം,
    സ്ലീപ്പ് സാഹിത്യം,
    ഡ്രിങ്ക് - അതും സാഹിത്യം :)

    അര്‍വീ,
    ഒരു തുടക്കമല്ലെ, മര്യാദയ്ക്കു ചെയ്യാം എന്നു കരുതി. അല്‍ക്കുല്‍ത്ത് അമറന്‍ അലമ്പ് പടങ്ങള്‍ ഒക്കെ വഴിയേ വരുന്നതാണ്.

    സൂചേച്ചീ,
    ഓ.ടോ എന്റെ ജീവശ്വാസമല്ലെ? രാജിയോ? ഒരിക്കലുമില്ല. മരിയ്ക്കും വരെ ഭരിയ്ക്കും :)
    ഇതു വെറും സൈഡ്...

    ബിരിയാണിക്കുട്ടീ,
    കുടുമ്മത്തു കലഹമോ? എന്താ ന്റെ ബീക്കുട്ടീ ഇങ്ങനെ ചങ്കുമ്മേ കുത്തുന്ന വര്‍ത്തമാനം പറേണേ? അതു നമ്മള്‍ മള്‍ട്ടി നാഷണല്‍ ക്യാമറ ജയന്റ്സിനെ ഒന്നു കമ്പയര്‍ ചെയ്തു കളിച്ചതല്ലെ?

    പിന്നെ ഹൈദ്രബാദി സില്‍ക്കു പുരാണം കലക്കി. ഒരു പോസ്റ്റിനുള്ള മൊതലുണ്ടല്ലോ :) അല്ലെങ്കിലും ഈ വീട്ടില്‍ വളര്‍ത്തുന്ന വന്യമൃഗങ്ങളായ പശുവിനോടും എരുമയോടുമൊക്കെ ഇടപഴകി പോകുന്ന ഒന്നാണല്ലോ നമ്മുടെ പ്രാചീന ഭാരതീയ തത്വചിന്ത, യേത്...

    ബിന്ദൂട്ടിയേച്ചിയേ,
    കണ്ടോന്റെ ബല്‍ഗ്ലാവ്...
    കണ്ടോന്റെ കാറുകള്‍...
    ആരടാ അവടെ... ;)

    By Blogger Adithyan, at 7/26/2006 08:11:00 AM  

  • ആദ്യം ഓഫടി..
    ഇപ്പോ ക്യാമറയുമായി...

    അപ്പോ ഇനി പോസ്റ്റൊന്നും പ്രതീക്ഷിക്കണ്ട അല്ലേ?

    വല്യ ചതിയായിപ്പോയി ആദീ :-(

    By Blogger അരവിന്ദ് :: aravind, at 7/26/2006 08:23:00 AM  

  • ആദിക്കുട്ടിയെ,
    ഈ ബിള്‍ഡിങ്ങ് ഒക്കെ എന്താ നിവര്‍ന്ന് നിക്കണെ? ഇതെന്തോന്ന് പടം? എനിക്ക് ചെരിയണ പടം മതി..

    By Anonymous Anonymous, at 7/26/2006 08:44:00 AM  

  • ദേശീയ ഭൂമിശാസ്ത്ര.....ഈ ഡിജിറ്റലിന്റെ മലയാളം എന്താ ?

    By Blogger ജേക്കബ്‌, at 7/26/2006 08:46:00 AM  

  • അക്കശാസ്ത്രം :)

    By Anonymous Anonymous, at 7/26/2006 09:00:00 AM  

  • വീടും കുടീം ന്നാക്കീര്‍ന്നൂച്ചാല്‍ എങ്ങന്യെങ്കിലും ഒപ്പിക്കാര്‍ന്നൂല്ലെ.തൊടില്ല്യെങ്കിലെന്താ?വീട്ടിലൊരു കുപ്പീം ഗ്ലാസ്സും,, റ്റഛ്ചിങ്സും...ആഹാ...

    By Anonymous Anonymous, at 7/26/2006 10:47:00 AM  

  • ...റ്റഛ്ചിങ്സും....

    ഉമേച്ചീ എനിക്കു വയ്യായേ.. ഈ ‘റ്റഛ്ചിങ്സും‘ വായിച്ച് ഞാന്‍ ചിരിച്ച ചിരി :)

    ജേക്കബ്ബേ വല്ല ആവിശ്യോമുണ്ടാരുന്നോ, കണ്ടാ എല്‍ജിയേച്ചി ഒക്കെ കേറി ഭാവന്‍ ഉപയോഗിയ്ക്കുന്നെ...

    എല്‍ജിയേച്ചീ ചെരിഞ്ഞും മറിഞ്ഞും ഉള്ളതു വരുന്നു. സ്വല്‍പ്പ വെയ്റ്റ് മാഡി.

    അര്‍വി, ഞന്‍ എഴുതിയെഴുതി മലയാള ഭാഷനെ കൊല്ലാണ്ടിരിക്കാനാണീ വഴി. എന്നാലും ഞാന്‍ എടക്കെടക്കെഴുതും ;)

    By Blogger Adithyan, at 7/26/2006 11:54:00 AM  

  • ആദീ..

    ഫോട്ടോകള്‍ നന്നായിട്ടുണ്ട്. നല്ല ക്ലാരിറ്റി.

    കഴിഞ്ഞയാഴ്ച വില്‍മെറ്റില്‍ വന്ന വഴിക്ക് ഇവാന്‍സ്റ്റണ്‍ നെയിബര്‍ഹൂഡ് കണ്ടപ്പോള്‍ ഓര്‍ത്തിരുന്നു ; നല്ല ഭംഗിയുള്ള ചുറ്റുപാടുകള്‍ എന്ന്. ചില സ്ട്രീറ്റുകളിലെ വീടുകള്‍ ഒക്കെ നല്ല ഭംഗിയുള്ള ക്ലാസ്സിക് ബംഗ്ലാവുകള്‍. കൂടുതലും ആ ഭാഗത്തെ സിംഗില്‍ ഹോമുകള്‍ വളരെ മനോഹരം....

    By Blogger ദിവാസ്വപ്നം, at 7/26/2006 08:07:00 PM  

  • ഓ, പറയാന്‍ വിട്ടു.

    ഈ ശനിയാഴ്ച ലേക് ഫ്രണ്ടില്‍ 8.30ന് ബോട്ട് പരേഡും 9.30ന് ഫയര്‍ വര്‍ക്സും (synchronized to music) ഉണ്ട്. ഞങ്ങള്‍ പോകണമെന്ന് വിചാരിക്കുന്നു. അന്ന് തന്നെ വൈകിട്ട് ഒരു പാര്‍ട്ടി ഉണ്ട്. അത് കഴിഞ്ഞ് വേണം ലേക് ഫ്രണ്ടില്‍ എത്താന്‍.

    By Blogger ദിവാസ്വപ്നം, at 7/26/2006 08:12:00 PM  

  • നന്നായിരിക്കുന്നു.

    കിടിലന്‍ പടങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഭാഷയുടെ മുകളില്‍ ഞാന്‍ തുടരുന്ന അസ്സോള്‍ട്ടിലേക്ക് ഒരു ഷെല്‍ കൂടി:

    എന്തരു മഗാനു ഫോട്ടോ ബ്ലോഗലുലു!

    By Blogger Unknown, at 7/26/2006 11:28:00 PM  

  • ആദീ, ഇട്ടിരിക്കുന്ന ഫോട്ടോയില്‍ ചില ആര്‍ട്ടിഫാക്റ്റ്സ് ഉണ്ടല്ലോ. രണ്ടാമത്തെ ഫോട്ടോയില്‍ കെട്ടിടത്തിന്റെ ചുമര്, കാറിന്റെ സൈഡിലെ വരകള്‍ എന്നിവ ശ്രദ്ധിച്ചില്ലേ? ബ്ലോഗറിന്റെ പ്രശ്നമാണോ ക്യാമറയുടെ സെറ്റിംഗ്സിന്റെ പ്രശ്നമാണോ എന്ന്‌ നോക്കണം. ക്യാമറയുടേതാണെങ്കില്‍, ഷാര്‍പ്പെനിങ് കൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ കുറയ്ക്കണം. പിന്നെ, ഏറ്റവും ഇമേജ് സൈസ് ഉണ്ടക്കുന്ന സെറ്റിങ്സ് തന്നെ ഉപയോഗിക്കൂ: large, super-fine.

    By Blogger Cibu C J (സിബു), at 7/27/2006 04:13:00 AM  

  • ദിവാ,
    സ്ഥലം കൊള്ളാം കേട്ടോ. ഹിസ്റ്റോറിക് ഡിസ്‌ട്രിക്റ്റ് എന്നു പറഞ്ഞ് ഇവിടെ ചിലയിടത്തൊക്കെ മോഡേണ്‍ കണ്‍സ്‌ട്രക്ഷന്‍ ഒക്കെ നിരോധിച്ചിരിയ്കുവാ... മൊത്തത്തില്‍ കൊള്ളാം...

    പിന്നെ പാര്‍ട്ടി എവടാന്നാ പറഞ്ഞെ? ഞാന്‍ അങ്ങോട്ടെത്താം :)) മറ്റെ ടെമ്പിളില്‍ വച്ച് കാണാന്‍ പറ്റിയില്ല. ഒരു പാര്‍ട്ടിയില്‍ വെച്ച് ആയ്‌ക്കോട്ടെ :)

    ദില്‍ബാ,
    ഞാന്‍ ഇവിടെ ഭാഷയെ ഒരുവിധം കൊന്നു കൊല വിളിച്ചോണ്ടിരിക്കുവാ... അതിനെടക്കാ :)
    കമണ്ടലു നന്ദിലു (യീ കമണ്ടലു എന്ന് പറഞ്ഞാ വേറേ എന്നതാണ്ടോ അല്ലാരുന്നോ :-? )

    സിബു സാര്‍,
    large, super-fine തന്നെയാണ് എടുത്തത്. കിട്ടിയപ്പോ ഒരു മൂന്ന് നാല് എം.ബി. പിന്നെ ഒന്ന് റീസൈസ് ചെയ്ത്, എം എസ് ഫോട്ടോ എഡിറ്റര്‍ വെച്ച്. അങ്ങനെയാണീവിധം ആയത് എന്നാണെന്റെ സംശയം. ഞാന്‍ ഒറിജിനല്‍ എടുത്തു നോക്കി, വലിയ പ്രശ്നം കാണുന്നില്ല. :)

    By Blogger Adithyan, at 7/27/2006 08:14:00 PM  

  • എന്റെ ആദിക്കുട്ടീ..ഈ അമേരിക്കയിലെ ഹിസ്റ്റോറിക്ക് ഡിസ്റ്റ്രിക്ക്റ്റ് ഒരു വമ്പന്‍ തട്ടിപ്പാണ്.
    നമ്മുടെ നാട്ടിലെ ചായക്കടേക്കാളും സുലഭം.

    By Anonymous Anonymous, at 7/27/2006 09:18:00 PM  

  • ഇഞ്ചി എന്തൊക്കെപ്പറഞ്ഞാലും ഇവാന്‍സ്റ്റണ്‍ കാണാന്‍ നല്ല ഭംഗിയാണ്. അവിടെ ഒരു വീടുണ്ടെങ്കില്‍ എന്നൊക്കെ ആശിച്ചു പോകും.

    ദിവാസ്വപ്നം, ഫയര്‍വര്‍ക്സിന് പാര്‍ക്കിങ് കിട്ടുമോ?

    ആദീ, ഗൂഗിളിന്റെ പിക്കാസ കുഴപ്പമില്ല. ബ്ലോഗിങും ഗൂഗിള്‍ ആല്‍ബത്തില്‍ ലോഡ് ചെയ്യലും, ഫോട്ടോ ബാക്കപ്പും, ഗിഫ്റ്റ് സിഡിയും എല്ലാം അതില്‍ നിന്നാവാമല്ലോ. കൂടുതല്‍ കണ്ട്രോള്‍ വേണ്ടവര്‍ക്ക്‌ അഡോബ് ലൈറ്റ് റൂം ഇറക്കിയിട്ടുണ്ട്‌. ഫീയായി കിട്ടുന്ന ബീറ്റ അടിപൊളിയാണ്. ഓടിക്കാന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ വേണം എന്നു മാത്രം.

    By Blogger Cibu C J (സിബു), at 7/28/2006 10:36:00 AM  

  • ആദീ.. കൊള്ളാം
    കാനണ്‍ ക്ലബ്ബ് സിന്ദാബാദ്..
    കുറേ അണ്ണന്മാര്‍ നൈക്കണ്ണുമായിറങ്ങിയിട്ടുണ്ട്. നമുക്കവന്മാരെ അടിച്ചു നിരത്താം.

    By Blogger nalan::നളന്‍, at 7/28/2006 08:17:00 PM  

  • അത്രേ ഒള്ളു...
    ആ ബോലോ ബോലോ ക്യാനണ്‍ കീ...

    ഇപ്പൊ ക്യാനണ്‍ ക്യാമ്പ് വളരെ ശക്തമായിരിയ്ക്കുകയാണ് :))

    ഈ വീക്കെന്‍ഡ് ഞാന്‍ എന്തേലുമൊക്കെ ഒപ്പിയ്കും... ഒന്നെങ്കില്‍ ഞാന്‍, അല്ലേല്‍ ക്യാമറ :)

    By Blogger Adithyan, at 7/28/2006 08:20:00 PM  

  • സിബു,
    പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ആണ് അവര്‍ റെക്കമെന്റ് ചെയ്യുനത്. ഗ്രാന്‍ഡ് അവന്യുവില്‍ എവിടെയെങ്കിലും പാര്‍ക് ചെയ്യാന്‍ പറ്റിയാല്‍ അവിടെ നിന്ന് നേരിട്ടുള്ള ബസ് കിട്ടും (അല്ലെങ്കില്‍ ടാക്സി...)

    രാവിലെ മുതല്‍ ആള്‍ക്കാര്‍ വന്ന് നേവിപിയറില്‍ ഇരിക്കാന്‍ സ്ഥലം പിടിക്കുമെന്നൊക്കെ പറയുന്നു :(

    By Blogger ദിവാസ്വപ്നം, at 7/28/2006 08:29:00 PM  

  • സിബു പൂയ്,
    അഡോബ് ലൈറ്റ് റൂം ബീറ്റ ഡൌണ്‍ലാഡ് ചെയ്തു,കൊള്ളാം കിടു, കുറേ ഒപ്ഷന്‍സ് ഉണ്ടല്ലോ എന്നൊക്കെ വിചാരിച്ച് പണിതു. പക്ഷെ സേവ് ചെയാനുള്ള ഒപ്ഷന്‍ മാത്രം കാണുന്നില്ല. അതു ഇനി വായിച്ചു മനസ്സിലാ‍ക്കണം.



    ക്ലബ്ബ് ഒക്കെ കൊള്ളാം, ന്യൂനപക്ഷങ്ങള്‍ക്കും ജീവിക്കണ്ടേ :)

    By Blogger Unknown, at 7/28/2006 08:34:00 PM  

  • ഞാന്‍ പിക്കാസ്സയില്‍ പണിതു കൊണ്ടിരിയ്ക്കുകയായിരുന്നു. അഡോബില്‍ മിക്കവാറും സേവ് ചെയ്യാനുള്ള ഓപ്‌ഷന്‍ കാശ് കൊടുത്താലേ കിട്ടുകയുള്ളായിരിയ്ക്കും... :))

    ഛേ!!! ന്യൂനപക്ഷം, ജീവിയ്ക്കണം എന്നൊക്കെപ്പറഞ്ഞ് ഒരു അടിയ്ക്കുള്ള ചാന്‍സ് കളഞ്ഞല്ലോ.. :))

    ദിവാ, അപ്പോ നാളെ നേവിപ്പിയറില്‍ കാണുമോ? ;) തനിമലയാളം, പിന്മൊഴി എന്നൊക്കെയുള്ള കോഡ്‌വാക്കുകളുമായി അവിടെ കറങ്ങി നടക്കണോ എന്നറിയാനാ :))

    By Blogger Adithyan, at 7/28/2006 08:39:00 PM  

  • (The Artist Formerly Known as LG ആണോ ഈ “ഇഞ്ചി“ എന്നുള്ളപേരില്‍ കമന്റ് ചെയ്തിരിക്കുന്നത് മുകളില്‍?)

    By Blogger പാപ്പാന്‍‌/mahout, at 7/28/2006 09:00:00 PM  

  • വോ തെന്നെ തെന്നെ...
    കണ്ണുകിട്ടാതിരിക്കാന്‍ പേര് മാറ്റിയതാണത്രെ. :(

    By Blogger Adithyan, at 7/28/2006 09:02:00 PM  

  • ഹ ഹ

    നാളെ വൈകിട്ട് 8.30 മുതല്‍ 10.30 വരെ നേവിപിയറില്‍ കാണും. :)

    ആദി വരുന്നുണ്ടോ

    By Blogger ദിവാസ്വപ്നം, at 7/28/2006 09:05:00 PM  

  • അവളു തീരുമാനിയ്ക്കും. അവള്‍ടെ കൂടെ വേറെയെങ്ങോട്ടേലും പോകാന്‍ പറഞ്ഞാല്‍ പോകണം; ഫ്രീ ആണേ വരാം ;). (ബാക്കിയൊക്കെ രാജേഷ് വര്‍മ്മ പറഞ്ഞ പോലെ ;) [കട്: സിബു]

    =))

    By Blogger Adithyan, at 7/28/2006 09:11:00 PM  

  • ഹിഹിഹിഹി....ഞാന്‍ ഉറങ്ങിക്കൊണ്ട് ഏതൊക്കെയോ പോസ്റ്റുകള്‍ വാ‍ായിക്കുവായിരുന്നു..പാപ്പാന്‍ ചേട്ടന്റെ ആ ആര്‍ട്ടിസ്റ്റ് വിളി കേട്ടിട്ട് ചിരിച്ച് ചിരിച്ച് ഇപ്പൊ ദേ ഒരു കട്ടന്‍ കാപ്പി കുടിച്ച പോലെ..

    ആദി കല്ല്യാണം കഴിച്ചതാണൊ?

    പിന്നേയ്..നിങ്ങള്‍ കാനണ്‍-കാര്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ...ബട്ട് റിയല്‍ ഫോട്ടോഗ്രാഫേര്‍സ് ഗെറ്റ് അ നികോണ്‍. ഓണ്‍ലി അ നികണ്‍. അല്ലെങ്കില്‍ വല്ല്യ വല്ല്യ ഫോട്ടോഗ്രാഫര്‍ മാരെ ശ്രദ്ധിച്ചോള്ളൂ..

    By Anonymous Anonymous, at 7/28/2006 09:50:00 PM  

  • ഇഞ്ചിയേ... ദേ ഇതു കാണൂ. കാര്യങ്ങളിങ്ങനെ ആയിക്കഴിഞ്ഞിട്ട്‌ വര്‍ഷം പലതു കഴിഞ്ഞു. അതുകൊണ്ട്‌ ഈ ഡയലോഗ് വല്ല സോണിക്കാരോട്‌ പോയി പറഞ്ഞോളൂ :)

    ഫിലിം ക്യാമറയില്‍ നിക്കോണ്‍കാര് ലൈക്കയുടെ അത്രയൊന്നും പേരില്ലെങ്കിലും കാനണ്ന്റെ ഒപ്പത്തിനൊപ്പം നിന്നിരുന്നു. മനുഷ്യന്‍മാര്‍ക്ക്‌ വാങ്ങാന്‍ പറ്റിയ നല്ല ലെന്‍സുകള്‍ അവരുണ്ടാക്കിയിരുന്നു. അതിന്റെ പേരില്‍ അവരുടെ ക്യാമറകളും വിറ്റുപോയിക്കൊണ്ടിരുന്നു. എന്നാല്‍ ഡിജിറ്റലില്‍ ആദ്യകാലത്തവരുണ്ടാക്കിയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളൊക്കെ തറയായിരുന്നു. കളഞ്ഞുകുളിച്ചു. അതുകൊണ്ടെന്താ ക്യാനണ്‍ റിബലിന്റെ ഒപ്പം നില്‍ക്കുന്ന D50, $100 കുറവിന് വാങ്ങിക്കാന്‍ കിട്ടും.

    സപ്താ, ഞാനും ഇതുവരെ ഒന്നും സേവ് ചെയ്തില്ല. (ഇനിയൊട്ട്‌ ചെയ്യും എന്നും തോന്നുന്നില്ല). എന്നാലും ‘sync' ഇല്‍ ക്ലിക്ക് ചെയ്താല്‍ സേവാവും എന്നായിരുന്നു എന്റെ ധാരണ.

    By Blogger Cibu C J (സിബു), at 7/28/2006 10:47:00 PM  

  • സിബു,
    Save As നു പകരം export എന്നൊരു ഒപ്ഷനുണ്ടു്.

    By Blogger രാജ്, at 7/29/2006 12:18:00 AM  

  • ഇതു ശരിയാണു സിബൂ,

    ഫ്യൂജി, കാനണ്‍, ഒളിമ്പസ് തുടങ്ങിയവയൊക്കെ ധാരാളം ഉപയോഗിച്ച്, അതും കൂടാതെ മറ്റൊരുവിധം ബ്രാന്ദുകളൊക്കെ പെരുമാറി ഒടുവില്‍ ആശിച്ച് ഒരു വിലകൂടിയ നിക്കോണ്‍ രാജാവിനെ വാങ്ങി. പണ്ടേ കൈയിലുണ്ടായിരുന്ന ഒരു നിക്കോണ്‍ ഫിലിമിന്റെ ഓര്‍മ്മ വെച്ച് ധാരാളം പ്രതീക്ഷ പുലര്‍ത്തിയാണു വാങ്ങിയത്.

    പക്ഷേ ഏറ്റവും നിരാശാജനകമായിരുന്നു ഫലം!

    നിക്കോര്‍ ലെന്‍സിന്റെ ഗുണമൊഴിച്ച് ഒന്നിനും കൊള്ളാത്ത ഒരു ഗാഡ്ജെറ്റ് എന്നേ ആ സാധനത്തിനെ വിളിക്കാന്‍ പറ്റൂ. ഒടുക്കത്തെ യൂസര്‍-എന്മിറ്റി, ഒടുക്കത്തെ റിലയബിലിറ്റി.
    ഓരോ ഫോട്ടോ ക്ലിക്കു ചെയ്യുമ്പോഴും എന്തോ ഒരു ഔദാര്യം ചെയ്യുമ്പോലെ ആണു നിക്കോണ്‍ കണ്ണു മിഴിക്കുന്നത്.


    ഒടുവില്‍ തോന്നിയത് ഇതാണ്:
    ഒളിമ്പസ് ഒന്നാമന്‍.
    കാനണ്‍ മോശമില്ല.
    ക്രൊമാറ്റിക് സെന്‍സിറ്റിവിറ്റിയ്ക്കുംഡൈനാമിക് റേഞ്ചിനും ഫ്യൂജിയെ വെല്ലാന്‍ ഒന്നുമില്ല.
    ഡിജിറ്റല്‍ ആണോ, പെന്റാക്സ് നോക്കുകപോലും അരുത്.


    പഴയ കാലത്തെ പേരുവെച്ച് ഒന്നിനെയും വിശ്വസിച്ചുകൂടാ.
    ഡിജിറ്റല്‍ ക്യാമറയിലെ നാലു ഘടകങ്ങളില്‍ (ലെന്‍സ്, ക്യാപ്ച്ചറിങ്ങ്, ഡിജിറ്റൈസിങ് അല്‍ഗോരിതംസ്,യൂസര്‍ ഫ്രന്‍ഡ് ലിനെസ്സ്) പലതും പഴയ, പേരുള്ള ക്യാമറകളില്‍ ഒത്തുവരുന്നില്ല.

    By Blogger viswaprabha വിശ്വപ്രഭ, at 7/29/2006 12:22:00 PM  

Post a Comment

<< Home