ഡിജിറ്റല്‍

Friday, December 17, 2010

പീച്ച്

നഗരങ്ങൾ ഒരുപാടായി... ചില കാഴ്ചകൾ!














Saturday, December 02, 2006

മഞ്ഞ് പെയ്യും രാവില്‍










Friday, October 27, 2006

ഓട്ടോമൊബൈല്‍ ഫോട്ടോഗ്രഫി

സ്റ്റാര്‍വ്ഡ് റോക്ക്സിലേയ്ക്കുള്ള യാത്രയില്‍ സുഹൃത്താണ് കാറോടിച്ചത്. കുറെ നേരം വെറുതെ ഒരിടത്ത് അടങ്ങിയിരിക്കേണ്ടി വന്നു. ചെറുപ്പം മുതലെ വെറുതെ ഇരിക്കുമ്പോ എന്തേലും ചെയ്തോണ്ടിരിക്കുന്ന ഒരു ശീലമുണ്ട്. ഇപ്പൊഴാണേല്‍ കൈയില്‍ ക്യാമറയും ഉണ്ട്. എന്ത് ചെയ്യും എന്ന് കുറെ നേരം ആലോചിച്ചു. പിന്നെ പുതിയ ഒരു ഹോബി തുടങ്ങാന്‍ തീരുമാനിച്ചു. അതേ, ഓട്ടോ മൊബൈല്‍ ഫോട്ടോഗ്രഫി ;)

ഒരു 80+ മൈല്‍സില്‍ ഒരു വശത്തേക്ക് പോകുമ്പോള്‍ അതും അതിലധികവും സ്പീഡില്‍ എതിര്‍വശത്തേക്കു പോകുന്ന ട്രക്കുകളെ ക്യാമറയില്‍ പകര്‍ത്താന്‍ തീരുമാനിച്ചു.

ആദ്യം കുറെ നേരത്തേക്ക് ട്രക്ക് കാണുന്നു, ക്യാമറ ഫോക്കസ് ചെയ്യുന്നു, ക്ലിക്ക് ചെയ്യുന്നു, പ്രിവ്യു നോക്കുന്നു, ഒരു ഈച്ച പോലും ഫോട്ടോയില്‍ വന്നിട്ടില്ല എന്നു മനസിലാക്കുന്നു. ഇത് കുറെ നേരം തുടര്‍ന്നു.

ഒടുക്കം ഒരു തരത്തില്‍ സ്പീഡ് അഡ്ജസ്റ്റ് ചെയ്യാന്‍ പടിച്ചു. ഫ്രൈയിമില്‍ ട്രക്കുകള്‍ കിട്ടാന്‍ തുടങ്ങി. രക്തത്തില്‍ ബ്ലഡും കൈയില്‍ ക്യാമറയുമായി പിന്നെ അങ്ങോട്ട് ഒരു പ്രയാണം അല്ലായിരുന്നോ? ഒരു പിടി മണ്ണുവാരിയിടാന്‍ ഗുരുവിന്റെ ഖബര്‍ ആ ഫ്രീവേയില്‍ കിട്ടാതിരുന്നതു കൊണ്ട് ആ പരിപാടി വേണ്ടെന്നു വെച്ചു.








സഫറോം കി സിന്ദഗി കഭി കഥം നഹി ഹോതാ!

Sunday, October 22, 2006

സ്റ്റാര്‍വ്‌ഡ് റോക്ക്‌സ്‌

കഴിഞ്ഞ പോസ്റ്റില്‍ ഇഞ്ചിയേച്ചി പറഞ്ഞിരുന്നു അമേരിക്കേന്റെ ആരണ്യാന്തരങ്ങളിലേയ്ക്ക് പോയി ഫോള്‍ കളേഴ്സ് കാണണമെന്ന്. ഇഞ്ചിയേച്ചി പറഞ്ഞാല്‍ പിന്നെ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ ;) വെച്ചു പിടിച്ചു - സ്റ്റാര്‍വ്‌ഡ് റോക്ക്‌സിലേയ്ക്ക്.

ഈ വഴിത്താരകള്‍ അവസാനിക്കാതിരുന്നെങ്കില്‍ ...


ഇവിടെ ഈ തിരിവില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു...


വനാന്തരങ്ങളിലേയ്ക്ക്...







ഇല പൊഴിച്ചു തുടങ്ങിയ ഒരു മരം...


ഇവിടെ ഈ നിറപ്പകിട്ടിന്റെ നടുവില്‍ അല്‍പ്പം വിശ്രമം...


പണ്ടെന്നോ ഗ്ലേസിയറുകളായിരുന്നു ഇവിടെ, ഇന്ന് റോക്ക് ഫോര്‍മേഷന്‍...





ഒരു ഫെയറി ലാന്‍ഡ്?


അവിടെ അങ്ങു താഴെ, ആരോ ഒരാള്‍...


വര്‍ണങ്ങള്‍ വാരി വിതറിയിരിക്കുന്ന ഈ മനോഹരതീരത്തിനിയൊരു ജന്മം?