അംബരചുംബികളുടെ കളിത്തൊട്ടില്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഷിക്കാഗോയുടെ ഇന്നത്തെ അഭിമാനങ്ങളില്‍ ചിലതാണ് ഈ പോസ്റ്റില്‍. അമേരിക്കയിലെ ആദ്യകാല അംബരചുംബികളില്‍ പലതും ഷിക്കാഗോയിലായിരുന്നു. അടുത്തകാലം വരെ ഇവിടുത്തെ സീയെഴ്സ് ടവര്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആയിരുന്നു. “ഹൈ റൈസ്” എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ആയിരത്തിലധികം കെട്ടിടങ്ങള്‍ ഷിക്കാഗോയിലുണ്ട്.