ഡിജിറ്റല്‍

Thursday, August 31, 2006

നെഞ്ചകത്തില്‍ തുടിക്കുന്ന ജഞ്ജിലിപ്പുകള്‍

വ്യക്തത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ബിംബങ്ങള്‍...
അമൂര്‍ത്തമായ ആത്മാക്കളുടെ നിലം തൊടാതെയുള്ള പ്രയാണം.


അന്ധകാരം നിറഞ്ഞ ബാഹ്യലോകത്തേക്കു തുറന്നു പിടിച്ച രണ്ടു കണ്ണുകളുടെ വീക്ഷണ തീവ്രതകളിലൂടെ...ഇന്നിന്റെ മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ മേല്‍ കുതിരകയറിക്കൊണ്ടൊരു തീവണ്ടിയാത്ര.


മോഹഭംഗങ്ങളുടെ ഇടവേളകള്‍ക്കിടയിലെപ്പോഴോ അവള്‍ ചോദിച്ചു “സമയമെത്രയായി?”
ആത്മനൊമ്പരങ്ങളുടെ എണ്ണ വറ്റിയ തേങ്ങലുകള്‍ കേള്‍ക്കാതെ പോകുന്നവരുടെ കനവുകളുടെ ഭാരം വഹിക്കുന്ന നഗരം.
എന്തിനെയോ പ്രതീക്ഷിച്ച് ഉറങ്ങാതെ കാ‍ാത്തിരിക്കുന്ന നഗരം...
ദ് സിറ്റി നെവര്‍ സ്ലീപ്പ്സ്.


സാമ്രാജ്യത്വത്തിന്റെ പ്രതിനിധിയായ ഈ ചുവപ്പും വെള്ളയും നീലയും കലര്‍ന്ന പതാക ഇച്ഛാശക്തിയുടെയും മോഹമായയുടെയും പ്രതീകമായി മനക്കോട്ടകളുടെയും ഭൌതികസുഖങ്ങളുടെ ഉത്തുംഗ ശ്രുംഗങ്ങള്‍ക്കും മേലെ വാനില്‍, ഉയരെ ഉയരെ പാറിക്കളിക്കുന്നു...


ഈ ഫോട്ടോകള്‍ കണ്ട നമ്മുടെ ശ്രീജിത്ത് തന്റെ വികാരം ഒരു ഗാനം തന്റെ മനോഹര ശബ്ദത്തില്‍ ഈ പോസ്റ്റിനുവേണ്ടി ആലപിച്ച് പ്രകടമാക്കുന്നു. അത് കേള്‍ക്കാന്‍ ശ്രീജിത്തിന്റെ ‍പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ഞെക്കുക.

53 Comments:

  • ഫോട്ടോ കണ്ടു. നന്നായിട്ടുണ്ട്. എഴുത്തും.

    പക്ഷെ ശ്രീജിത്തിന്റെ പാട്ട്. അതുവേണോ? നാളെ-മറ്റന്നാള്‍ ഓണമല്ലേ ;)

    By Blogger സു | Su, at 8/31/2006 12:19:00 PM  

  • ഏതോ ഒരു പഴഞ്ചൊല്ലോര്‍മ്മ വരുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍ ആദീ?? :) എനിക്കു വയ്യ ചിരിച്ചു ചാവാന്‍.

    By Blogger ബിന്ദു, at 8/31/2006 12:21:00 PM  

  • This comment has been removed by a blog administrator.

    By Blogger ഉമേഷ്::Umesh, at 8/31/2006 12:22:00 PM  

  • മുഖസ്തുതി പറയുകയാണെന്നു വിചാരിക്കരുതു്: നീ നന്നാവില്ല :)

    ആദ്യത്തെ പടം പോലെയുള്ള കുറെയെണ്ണം എന്റെ കയ്യിലുണ്ടു്. നെഗറ്റീവ് ആണു്. പോസിറ്റീവ് എടുക്കണമെന്നു തോന്നിയില്ല :)

    പിന്നെ ഈ ജഞ്ജിലിപ്പു് എന്നു വച്ചാല്‍ എന്താ? വിശ്വത്തിനു പഠിക്കുകയാണോ ആദിത്യന്‍? കയ്യകലത്തില്‍ ഒരു നിഘണ്ടു ഇല്ലാതെ പോയല്ലോ...

    By Blogger ഉമേഷ്::Umesh, at 8/31/2006 12:23:00 PM  

  • എനിക്ക് വയ്യ! ഇങ്ങിനത്തെ പോസ്റ്റിടുമ്പൊ ഒരു നോട്ടീസ് വെക്കണം. പലരും ഓഫീസില്‍ നിന്നാ‍ാ ബ്ലോഗ് നോക്കുന്നെ. ചിരിച്ച് അണപ്പല്ലെളകിയാല്‍ ചിലപ്പൊ വര്‍ക്കേര്‍സ് കോമ്പന്‍സേഷന്‍ കിട്ടും...പക്ഷെ ജോലിയും തെറിക്കും....

    ഈ ഫോട്ടോസ് കണ്ട് കുമാറേട്ടന്‍ ഓണത്തിന് കെട്ടാന്‍ പോവുന്ന ഊഞ്ഞാലിന്റെ കയറില്‍ കെട്ടിതൂങ്ങി ചാവാന്‍ ശ്രമിക്കുന്നതിന് മുമ്പ് വല്ലോരും ഒന്ന് പ്ലീസ് അദ്ദേഹത്തെ ഒന്ന് ഫോണ്‍ ചെയ്ത് അതില്‍ നിന്ന് പിന്തിരിപ്പിക്കണെ...

    By Anonymous Anonymous, at 8/31/2006 12:24:00 PM  

  • അയ്യോ... അപ്പോള്‍ ഉമേഷ്‌ജിക്കും അറിയില്ലേ? എനിക്കത് എഴുതാന്‍ പോലും പറ്റുന്നില്ല, അപ്പോള്‍ കരുതി ആരെങ്കിലും ചോദിക്കുമ്പോള്‍ ഉമേഷ്‌ജി അര്‍ത്ഥം പറയും, അന്നേരം മനസ്സിലാക്കാം എന്ന്. :)അപ്പോള്‍ ഇനി ആരുണ്ട് സഹായിക്കാന്‍?

    By Blogger ബിന്ദു, at 8/31/2006 12:38:00 PM  

  • ഉമേഷ്ജി, അവന്റെ തലക്കെറിയാനല്ലേ? പ്ലീസ്, ആരെങ്കിലും ഒരെണ്ണം സംഘടിപ്പിക്കൂ..

    By Blogger ശനിയന്‍ \OvO/ Shaniyan, at 8/31/2006 12:42:00 PM  

  • ഇതെന്ത്‌? സൂര്യന്‍ ഫ്യൂസായതോ? അതോ ക്യാമറായ്ക്കുള്ളിലെ പൂപ്പലോ?

    By Blogger റീനി, at 8/31/2006 06:54:00 PM  

  • സൂച്ചേച്ചീ, ഫോട്ടോ എല്ലാം എനിക്കും വളരെ ഇഷ്ടപ്പെട്ടവയാണ് ;) പിന്നെ ശ്രീജിത്തിന്റെ പാട്ടല്ലെ ഈ ഫോട്ടോകളുടെ കാലികപ്രാധാന്യം വ്യക്തമാക്കുന്നത് :)

    ബിന്ദുച്ചേച്ചീ,
    ഹഹാ... പഴംചൊല്ലില്‍ പതിരില്ല എന്ന് ഒന്നൂടെ തെളിഞ്ഞില്ലേ? :)) ജഞ്ജിലിപ്പുകള്‍ടെ അര്‍ത്ഥം അറിയണമല്ലെ? ഞാനും ശ്രീയും കൂടെ ഇതിനൊരു റ്റൈറ്റിലിനെപ്പറ്റി കൂലംകഷമായി ചിന്തിക്കുകയായിരുന്നു. “ആദാമിന്റെ ഏഴാമത്തെ വാരിയെല്ല്”, “ആത്മാവില്‍ ഒരു ചിത” തുടങ്ങിയ ചിന്തോദീപകങ്ങളായ റ്റൈറ്റിലുകളൊക്കെ ഓര്‍ത്തുകഴിഞ്ഞാണ് ശ്രീ ഇത് പറഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. :))

    ഉമേഷ്ജീ,
    ഗുരൂ, അങ്ങ്ങ്ങനെ പറയരുത്... ഈ ശിഷ്യനെ നന്നാവില്ല എന്നും പറഞ്ഞ് കൈവിടരുത്. ഒന്നൂടെ ഒന്നു ശ്രമിച്ചു നോക്കൂ... ഇനി എങ്ങാനും ഞാന്‍ നന്നായിപ്പോയാലോ? ;))

    എല്‍ജിയേച്ചിയേ,
    ഹഹ്ഹാ... ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :) പിന്നെ കുമാറേട്ടനോട് പറഞ്ഞ് സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങിയിട്ടല്ലെ ചെയ്തത്. :) പുള്ളിയോട് കണ്ട്രോള്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. :))

    ശനിയാ,
    കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയില്ലല്ലോ. ഞാന്‍ ഏറു കൊണ്ട് ചത്താല്‍ പിന്നെ സാങ്കേതികത്തില്‍ എഴുതാന്‍ ആരുവരും? ;) പ്രൊട്ടെക്‌ട് മീ‍ീ‍ീ‍ീ‍ീ.... :D

    By Blogger Adithyan, at 8/31/2006 06:57:00 PM  

  • ശ്ശെ! ഇതു കാണാന്‍ വൈകി.(ഒടുക്കത്തെ എന്റെ ജോലി) നേരത്തെ കണ്ടിരുന്നുവെങ്കില്‍, ഇന്നു നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ ഞാന്‍ ഇതു നിര്‍ദ്ദേശിക്കുമായിരുന്നു. ആദി ഇനി ഇതുപോലെ ചെയ്യുമ്പോള്‍ ഒന്നു മുന്‍‌കൂട്ടി പറയണേ.ഒരു ലക്ഷം ഡോളറിന്റെ അവാര്‍ഡാ നഷ്ടപ്പെട്ടത്!
    (മറ്റുള്ളവര്‍ പലതും പറയും, കാര്യമാക്കണ്ട.അതു അസൂയകൊണ്ടാണെന്ന് കരുതിയാല്‍ മതി. അസൂയക്കും, വിവരമില്ലായ്മ്ക്കും മരുന്നില്ല.)

    By Blogger അനംഗാരി, at 8/31/2006 07:06:00 PM  

  • ഹ ഹ ആദീ

    സംഗതി ജോറായിട്ടുണ്ട്. ഇതിന് ആസ്വാദനം എഴുതാന്‍ മാത്രം വിവരമില്ലാത്തതുകൊണ്ട് ബാക്കി വരുന്ന കമന്റുകളൊക്കെ കണ്ട് കഴിഞ്ഞ് വല്ലതും മനസ്സിലായെങ്കില്‍ ഞാന്‍ ഒന്നുകൂടി വരാം.

    സമ്മറ് തീരാറായെന്ന് പറഞ്ഞ് ഒരു ശോകഗാനം കൂടി പാടി ബ്ലോഗിലിടൂ...

    By Blogger ദിവാസ്വപ്നം, at 8/31/2006 07:16:00 PM  

  • ഇതു കലക്കി ആദീ..
    ഏതോ ഒരു പെയിന്ററെപ്പറ്റിയിങ്ങനെ പറയണതു കേട്ടു.
    ആദ്യം ക്യാന്വാസില്‍ കുറേ ഛായങ്ങള്‍ ഒഴിക്കുന്നു, എന്നീട്ട് അതിന്റെ പുറത്ത് കയറിയിരുന്നു അങ്ങോട്ടുമിങ്ങോട്ടും നിരങ്ങും, എന്നിട്ട് നമ്മുടെ നിരൂപകര്‍ പറയുന്ന അര്‍ഥങ്ങള്‍ കേട്ട് ചിരിയടക്കും!

    By Blogger nalan::നളന്‍, at 8/31/2006 08:11:00 PM  

  • തിറ്‌പ്‌തിയായി മക്കളേ.. തിറ്‌പ്‌തിയായി. കണുനിറഞ്ഞു. എന്റെ ജീവിതം സഫലമായി. എന്നെ ഇനി അങ്ങുകൊന്നുകള. അല്ലെങ്കില്‍ എല്‍ ജി പറഞ്ഞപോലെ കഷ്ടപ്പെട്ട് എനിക്ക് തൂങ്ങിചാകേണ്ടിവരും.

    എന്തായാലും കൂട്ടുകൃഷിക്ക് ഇവിടെ തുടക്കം ഇട്ടതില്‍ തള്ളേ ഞാന്‍ അവിമാനിക്കുന്നു.

    By Blogger Kumar Neelakandan © (Kumar NM), at 8/31/2006 08:19:00 PM  

  • ഈ കുരങ്ങന്‍റെ കയ്യില്‍ പൂമാല കിട്ടിയാല്‍ എന്നൊക്കെ പറയുന്നത് വെറുതെയല്ല അല്ലേ

    By Blogger വല്യമ്മായി, at 8/31/2006 08:33:00 PM  

  • ജഞ്ജിലിപ്പുകള്‍ എനിക്കങ്ങു ഇഷ്ടപ്പെട്ടു. കുമാര്‍ മുകളില്‍ പറഞ്ഞ പോലെ കണ്ണു നിറഞ്ഞൂ. ചിരിച്ചിട്ടാണെന്നു മാത്രം. ഏറ്റവും ഇഷ്ടപ്പെട്ടത്‌ രണ്ടു പാവം പിടിച്ച മനുഷ്യര്‍ തണുപ്പത്ത്‌ പോക്കറ്റില്‍ കൈയും ഇട്ടു നടക്കുന്നതിന്‌ പറഞ്ഞതാണ്‌. "അമൂര്‍ത്തമായ ആത്മാക്കളുടെ നിലം തൊടാതെയുള്ള പ്രയാണം" കലക്കിപൊളിച്ചു!

    By Blogger പുള്ളി, at 8/31/2006 08:46:00 PM  

  • റീനിയേ,
    എന്റെ പോസ്റ്റ് മോഡേണ്‍ ഫോട്ടോസ് കണ്ടിട്ട് ഇങ്ങനെ ചോദിക്കുന്നോ? റൂള്‍ ഓഫ് തേര്‍ഡും ഔട്ട് ഓഫ് ഫോക്കസ് ലോയും ഒന്നും അറിഞ്ഞൂടാ അല്ലെ? ;)

    കുടിയാ,
    ഈ ഒരു പ്രോത്സാഹനമാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ഞാന്‍ ഗദ്ഗദ് ;)
    അപ്പോ ഇനി ഒരു ലെയ്റ്റ് എന്‍ട്രി ആയി അയച്ചു കൊടുത്താലോ? കലാമൂല്യം പരിഗണിച്ച് അവര്‍ എടുക്കാതിരിക്കില്ല അല്ലെ?

    ദിവാ,
    ഹ ഹഹ... ഇതിന് ആസ്വാദനം എഴുതാന്‍ പാടാണെന്ന് എനിക്കറിയാം ;) പിന്നെ പാട്ട് - ഇപ്പോള്‍ തന്നെ എന്നെ തല്ലിക്കൊല്ലാന്‍ ദിവായേ ഏല്‍പ്പിക്കാന്‍ ഇരിക്കുവാണ് ഇവിടെ ചിലര്‍. ഇനി പാട്ടും കൂടി പാടി ദിവായ്ക്ക് തന്നത്താന്‍ ആ തോന്നല്‍ ഞാന്‍ വരുത്തണോ? :)))

    നളേട്ടോ,
    ഹഹഹ്ഹഹ
    എന്നിട്ട് നമ്മുടെ നിരൂപകര്‍ പറയുന്ന അര്‍ഥങ്ങള്‍ കേട്ട് ചിരിയടക്കും!
    അതുഗ്രന്‍ :))

    കണ്ടാ, എല്ലാരും കണ്ടല്ലോ, നല്ല ഫോട്ടോകള്‍ക്ക് അഭിനന്ദനം പറയണ്ടതെങ്ങനെയാണെന്നു കണ്ടല്ലാ‍ാ? ;)

    കുമാ‍ാ‍ാറേട്ടാ‍ാ‍ാ,
    :))) ഹ ഹഹഹ... ഗുരുവിന്റെ ഉള്ളു നിറയും എന്ന് എനിക്കറിയാമായിരുന്നു. എന്റെ ഒരു ഗുരുദക്ഷിണ ആയി കൂട്ടിയാ മതി. മറ്റെ ആ ക്യാമറ എറിഞ്ഞു പിടിക്കുന്ന ടെക്നിക്ക് പറഞ്ഞ പോലെ തന്നെ പേര്‍ഫെക്‌ട് ആയി ഞാന്‍ ആദ്യ ഫോട്ടോയില്‍ ചെയ്തിട്ടില്ലേ? ;)) മഹത്തായ ഒരു കലാശില്‍പ്പം ആണ് മഹത്തായ മറ്റൊരു കലാശില്പത്തിന് പ്രചോദനം എന്നു പറയുന്നത് എത്ര ശരി. :)))

    വല്യമ്മായി,
    അതു ഞാന്‍ About-ഇല്‍ തന്നെ എഴുതിയിട്ടിട്ടുണ്ടല്ലോ :)) ഹ ഹ ഹ...

    പുള്ളി,
    ഹഹഹ... ഇതൊക്കെ ഞാന്‍ എന്തു പാടുപെട്ട് എടുത്ത ഫോട്ടോസാണെന്നറിയാമോ? എല്ലാം വെല്ലി വെല്ലി ടെക്‌നിക്ക്സ് ഉപയോഗിച്ച് എടുത്തതാ.. ഇപ്പോ പേര് ഓര്‍മ്മയില്ല (ടെക്‌നിക്കിന്റെ). ഓര്‍മ്മ വരുമ്പോ ഇടാം


    (ആദ്യമായാണല്ലേ ഒരു ഫോട്ടോ ബ്ലോഗ് നര്‍മ്മം എന്ന ക്യാറ്റഗറിയില്‍ വരുന്നത്? എന്റെ ഒരു കാര്യം.:( )

    By Blogger Adithyan, at 8/31/2006 08:56:00 PM  

  • ഹാ..ഹാ ...ആദികുട്ടാ, പാച്ചൂട്ടാ,രണ്ടാള്‍ക്കും ഓരോ പോഷ്ട് മോഡേണ്‍ ഉമ്മകള്‍. കലക്കി.നിങ്ങളീ ഭൂമിയില്‍ ‍ ഇല്ലായിരുന്നെങ്കില്‍...ചെച്ചി മുട്ടായി വാങ്ങിത്തരാം ട്ടോ.

    By Anonymous Anonymous, at 8/31/2006 09:00:00 PM  

  • താങ്ക്യൂ ഉമേച്ചീ‍ീ‍ീ‍ീ,,, താങ്ക്യൂ വെരി മച്ച്... ഇതൊന്നു കേള്‍ക്കാന്‍ വേണ്ടിയല്ലേ.. :)

    By Blogger Adithyan, at 8/31/2006 09:04:00 PM  

  • അയ്യോ അയ്യോ ആദ്യേ, അബദ്ധം പറ്റീല്ലോ, ഞാനാ എഴുത്യേലെ കുത്തുകളൊക്കെ അവടെത്തന്നെല്ല്യേ?അല്ലെങ്കി മനസ്സിലേതു നേരോം ചോപ്പ് പെന്നും പിടിച്ചോണ്ട് നടക്കണ ആ മാഷ് വന്നിട്ട് പറയും, “ആഹാ കണ്ടില്ല്യെ ആദീം ശ്രീജിത്തും ഈ ഭൂമീല്‍ ഇല്ല്യായിരുന്നെങ്കില്‍ അചിന്ത്യ മിട്ടായി വാങ്ങിച്ചു തന്നേനേ“ ന്ന്.അയ്യയ്യോ

    By Anonymous Anonymous, at 8/31/2006 09:10:00 PM  

  • ഒതുക്കി.
    മനോഹരമായി ഒതുക്കി :(

    :D

    By Blogger Adithyan, at 8/31/2006 09:15:00 PM  

  • ഹോ, അപാരം. ക്യാമറയ്ക്ക് ഇത്രയും സാധ്യതകളുണ്ടെന്ന് ഇപ്പോഴാണ് പിടികിട്ടിയത്. ഇതിപ്പം ഏതിനെപ്പറ്റി പറയും, എന്ത് പറയും, എങ്ങിനെ പറയും എന്നുള്ള പ്രശ്‌നം മാത്രമേ ഉള്ളൂ.

    ജഞ്ജിലിപ്പുകള്‍ എനിക്ക് പിടികിട്ടി. പക്ഷേ ജഞ്ജിലിപ്പിന്റെ “ഞ്ജ” കൊഞ്ജാണന്റെ ഞ്ജ ആണോ അജ്ഞാണന്റെ ജ്ഞ ആണോ എന്നൊരു സംശയം മാത്രം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കൂ ആദിത്യാ, പ്രത്യേകിച്ചും ഇത്ര തീവ്രമായ വാക്കുകളുടെ.

    ഒരു കാര്യം മാത്രം പിടികിട്ടിയില്ല. തീവണ്ടിപ്പാളത്തിലൂടെ എങ്ങിനെ കുതിരകയറുമെന്ന്. ആദിത്യന്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഇന്നത്തെ ദിവസം തിരുവനന്തപുരം ധന്യ യായി.

    By Blogger myexperimentsandme, at 8/31/2006 09:15:00 PM  

  • ആദീ ചിത്രങ്ങള്‍ അടിപൊളി. അടിക്കുറിപ്പിലാണ് കണ്‍ഫ്യൂഷന്‍. അത് വക്കാരിമാഷ് പറഞ്ഞ് എന്റെ ചാന്‍സ് നഷ്ടപ്പെടുത്തി.

    ആ അതെ ആ കുതിരകയറ്റം തന്നെ.

    By Blogger Rasheed Chalil, at 8/31/2006 09:45:00 PM  

  • രാവിലെ ചായ കപ്പും കയ്യില്‍ പിടിച്ചു കൊണ്ടാണീ ജഞ്ജിലിപ്പുകള്‍ തുറന്നത്‌. ചിരിച്ച് ചിരിച്ച് ചായ നെറുകയില്‍ കേറി. എന്നിട്ടും പഠിച്ചില്ല. വരാനുള്ളത് വഴിയില്‍ തങ്ങുമോ? ആ മണ്ടന്റെ പോസ്റ്റിലേക്കുള്ള ലിങ്കില്‍ ഒന്ന്‌ ക്ലിക്കിപ്പോയി. അതിന്റെ വിശേഷം അവിടെ.

    ആദി ഗുരോ, ഇതാ ആ കാല്‍ക്കല്‍ ഞന്‍ സമര്‍പ്പിക്കുന്നു, അടയ്ക്ക, വെറ്റില, 1001 ഉറുപ്യ. പറ്റില്ല എന്ന്‌ മാത്രം പറയരുതേ. എന്നെ ശിഷ്യയാക്കൂ.

    By Blogger -B-, at 8/31/2006 09:57:00 PM  

  • ആദീ ഇതാണു പടം . ഞാന്‍ ശിഷ്യപ്പെടട്ടെ.

    ചിരി നിര്‍ത്താന്‍ പറ്റണില്ല.
    ഓഫീസില്‍ ഇരുന്നാ പോസ്റ്റ് നോക്കിയെ.
    ആള്‍ക്കാര്‍ കരുതും വട്ടാണു എന്നു.

    ഈ ജഞ്ജിലിപ്പ് എന്നു വെച്ചാല്‍,
    ഈ മഞ്ഞളിപ്പ് പോലെ എന്തൊ ഒന്നു.
    കാമെറ കയ്യില്‍ കിട്ടിയാല്‍ വെറുതെ ക്ലിക്കിക്കോണ്ടിരിക്കുന്ന ഒരു അവസ്ഥ.

    ചിരിച്ചു വയ്യേ വയ്യേ

    By Blogger മുല്ലപ്പൂ, at 8/31/2006 10:13:00 PM  

  • ആഹാ
    എന്നാ ജാലസ്മികത...
    ആ ജഡികാസക്തി...
    പടങ്ങളുടെ ആവിര്‍ഭരണമല്ലേ...
    അതിന്റെ പ്രതിച്ഛായയുടെ പ്രത്യുല്ഫലകങ്ങളില്‍ സംഭകരണങ്ങള്‍ കൃതഭ്രഷ്ടം....

    ഈശ്വരാ..

    By Blogger വര്‍ണ്ണമേഘങ്ങള്‍, at 8/31/2006 10:40:00 PM  

  • ആദി, എനിക്ക്‌ ഈ പോസ്റ്റ്‌ മോഡേണ്‍ പടങ്ങള്‍ ഒന്നും ദഹിക്കൂല. MOMA മ്യൂസിയം കണ്ട്‌ തിരികെ ഇറങ്ങി വരുമ്പോളുള്ളൊരു ഫീലിംഗ്‌. .

    വെറുതെ പറഞ്ഞതാ. പടങ്ങളും അതിന്റെ പുറകിലുള്ള തത്വചിന്തകളും വളരെ നന്ന്‌.

    ഈ റെയില്‍ എങ്ങോട്ടാ?
    തീവണ്ടീല്‌ ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്ന ഒരാളോട്‌ എക്സാമിനര്‍ കയര്‍ത്ത്‌ ചോദിച്ചു "താനെങ്ങോട്ടാ?" അയാള്‍ മറുപടി പറഞ്ഞു "അതറിയാമെങ്കില്‍ ഞാന്‍ ടിക്കറ്റ്‌ എടുക്കില്ലേ സാര്‍".

    By Blogger റീനി, at 9/01/2006 12:03:00 AM  

  • ആദിത്യരേ..
    ഈ ഫോട്ടോയും പിന്നെ,അതിലെ കമന്റുകളും കാണുമ്പോള്‍ ഒരു കാര്യം ഓര്‍മ്മവരുന്നു.. പണ്ട്‌,വളരെപ്പണ്ട്‌, ശിശുവിന്റെ ഒരു സുഹൃത്ത്‌(ജഞ്ജലിപ്പുകള്‍ പോലെ, കടുകട്ടിമലയാള പദങ്ങളേ എപ്പോഴും പറയത്തുള്ളായിരുന്നു)ഒരു ദിവസം സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍,ഒരു വല്യമ്മയെ ഇടിച്ചുപോയി,പാവം.. വല്യമ്മ ദൂരെ തെറിച്ചുവീണു. ഒന്നാശ്വസിപ്പിക്കുന്നതിനു പകരം,ടിയാന്‍ ചോദിച്ചതിങ്ങനെ, "വല്യമ്മേ,ദാര്‍ശനിക വ്യഥ അനുഭവപ്പെടുന്നുണ്ടോ", സൈക്കിള്‍ ഇടിച്ച വേദനയെക്കാള്‍, ഇതുകേട്ടപ്പോളാണത്രെ,വല്യമ്മക്കു വേദനിച്ചത്‌..

    By Blogger ശിശു, at 9/01/2006 12:16:00 AM  

  • റീനി പറഞ്ഞപ്പോഴാ ഇത് ഓര്‍ത്തത്. പണ്ട് ബാലരമയില്‍ വായിച്ചതാ:

    ഒരു ദേഹം ഒരു പോക്കറ്റ് റേഡിയോയും കേട്ടുകൊണ്ട് നടന്നു പോവുകയായിരുന്നു. മൊത്തത്തില്‍ കണ്ണ് ഫ്യൂസടിച്ചാണ് നടപ്പ്. എതിരേ വേറൊരു ദേഹം വന്നപ്പോള്‍ ആദ്യദേഹം ചോദിച്ചു:

    “സുഹൃത്തേ, ഇതേതാ സ്ഥലം?”

    “ഇത് പൂന”

    “ശരിക്കും...? ഇത് പൂനതന്നെയാണോ?”

    “അതേന്ന്...ഇത് പൂന തന്നെ”

    “എന്നാല്‍ ദേ ഇതൊന്ന് കേട്ടു നോക്കിക്കേ” എന്നും പറഞ്ഞ് ആദ്യദേഹം അദ്ദേഹത്തിന്റെ റേഡിയോ മറുദേഹത്തെ കേള്‍പ്പിച്ചു:

    “ദിസ് ഈസ് ആള്‍ ഇന്ത്യാ റേഡിയോ ബോംബേ”

    “എന്റെ പൊന്നു കൂട്ടുകാരാ, ആരോടും മിണ്ടണ്ട. കഴിഞ്ഞ പതിനഞ്ചു കൊല്ലമായിട്ട് ഇത് പൂനയാണെന്നോര്‍ത്ത് ഇവിടെ കഴിയുകയായിരുന്നു ഞാന്‍”

    രണ്ടാം ദേഹം ചമ്മലോടെ ആദ്യദേഹത്തോട് മൊഴിഞ്ഞു.

    By Blogger myexperimentsandme, at 9/01/2006 12:33:00 AM  

  • ആദിയും അന്തവും ഇല്ലാത്തവനെ,

    അന്തകാരത്തിലാണ്ട ബാഹ്യലോകത്തിന്റെ കാപട്യം വിളിച്ചോതുന്ന അപൂര്‍വം ചിത്രങ്ങള്‍.അന്ന്‌ നി കാമറ വാങ്ങുന്നതിന്‌ മുന്‍പേ നടത്തിയ ചര്‍ച്ച കണ്ടപ്പോഴേ എനിക്കു തോന്നിരുന്നു നിന്നില്‍ ഒരു പ്രതിഭ്‌ ഒളിഞ്ഞിരുപ്പുണ്ടെന്ന്‌ (വക്കാരി, നി കൃതാര്‍ഥനായില്ലേ? ആദിക്ക്‌ വേണ്ടി കഷ്ട്ടപെട്ട്‌ നടത്തിയ എസ്‌ എല്‍.ആര്‍ ഗവേഷണങ്ങള്‍ക്ക്‌ ഫലം കിട്ടിയില്ലേ? )

    By Anonymous Anonymous, at 9/01/2006 01:23:00 AM  

  • തുളസീ, ശരിക്കും.

    അന്ന് പവനായി ശവമായപ്പോള്‍ തിലകന്‍ പറഞ്ഞതുപോലെ

    “എന്തൊരു ബഹളമായിരുന്നു” :)

    By Blogger myexperimentsandme, at 9/01/2006 01:30:00 AM  

  • ആദി..ആരെന്തൊക്കെ പറഞ്ഞാലും ഞാന്‍ അഭിനന്ദിക്കുന്നു..ഇങ്ങന്നൊക്കെ പോസ്റ്റിയിട്ട് കമന്റുന്നവരെ മറിക്കുന്ന മറുപടികളും..ഈ തൊലിക്കട്ടിയെ ഞാന്‍ അഭിനന്ദിക്കുന്നു..

    -പാര്‍വതി.

    By Blogger ലിഡിയ, at 9/01/2006 01:35:00 AM  

  • തുളസീ, ശരിക്കും.

    അന്ന് പവനായി ശവമായപ്പോള്‍ തിലകന്‍ പറഞ്ഞതുപോലെ

    “എന്തൊരു ബഹളമായിരുന്നു” :)

    വക്കാരിയുടെ ഈ കമന്റ് വായിച്ചു ചിരിച്ചു മടുത്തു!

    ആദിത്യാ,
    ക്യാമറ മിഴി ഇനിയും തുറന്നടയട്ടേ, എന്നിട്ട് പറഞ്ഞ ആ "നെഞ്ചകത്തില്‍ തുടിക്കുന്ന ജഞ്ജിലിപ്പുകള്‍" ഇനിയും പോസ്റ്റു :)

    By Blogger Unknown, at 9/01/2006 02:27:00 AM  

  • നൈസ് റ്റു മീറ്റ് യൂ റ്റൂ. ബൂലോഗത്തിലെ ബയങ്കര ഫോട്ടോപിടിത്തക്കാരനാണെന്ന് ഇപ്പോ പിടികിട്ടി.

    By Blogger ശ്രീജ::sreeja, at 9/01/2006 04:12:00 AM  

  • വക്കാരി,
    അതാ‍ാണതാണ്... ക്യാമറയുടെ സാധ്യതകള്‍ പൊതു ജനത്തിനു മനസിലാക്കിക്കൊടുക്കുക എന്നതാണെന്റെ ലക്ഷ്യം. ഇതിപ്പോ ഇങ്ങനെയും ഫോട്ടോ എടുക്കാം എന്ന് എല്ലാര്‍ക്കും മനസിലായില്ലെ? ;)

    നഞ്ജാ-പിഞ്ജാടെ ഞ്ജ്യ ആണെന്നാ ഞാന്‍ വിചാരിച്ചത്. ഇതിപ്പോ ആരോടാ ഒന്നു ചോദിക്കുക. ഉമേഷ്ജിയോടു ചോദിച്ചാ എന്റെ നെഞ്ചിന്റെ സകല ജാഞ്ജലിപ്പുകളും അതോടെ തീര്‍ത്തു തരും.

    ഒത്തിരിവെട്ടം,
    താങ്ക്സ് ഇണ്ടേയ്... ;) അടിക്കുറിപ്പിലല്ലേ മൊത്തം ടെക്‌നിക്ക് ഇരിക്കുന്നത്. ഞാന്‍ സാധാ ഫോട്ടോഗ്രാഫര്‍മാരെ പോലെ ഫോട്ടോ എടുത്തിട്ട് അതിനു പറ്റിയ അടിക്കുറുപ്പ് കണ്ടു പിടിക്കുകയല്ല ചെയ്യാറ്. ആദ്യം അടിക്കുറിപ്പെഴുതും . എന്നിട്ട് അതിനു പറ്റിയ ഫോട്ടോ എടുക്കും.

    ബീക്കുട്ടിയേ,
    നന്‍സിയുണ്ട്... ചെയ്... നന്ദിയുണ്ട്. :)
    അടയ്ക്ക, വെറ്റില എന്നൊക്കെപ്പറഞ്ഞ് വന്നിട്ട് എന്റെ കാലു രണ്ടും പിടിച്ച് നിലത്തലക്കാനല്ലെ? എന്നെ കുമാറ്ജിക്ക് പിടിച്ച് കൊടുക്കാനല്ലെ? അത് കൊണ്ട് ഗുരുദസ്കിണ പോസ്റ്റല്‍ ആയി അയച്ചാല്‍ മതി. ഫോട്ടോഗ്രാഫി ഞാന്‍ ഫോണില്‍ക്കൂടി പഠിപ്പിക്കാം :))

    മുല്ലപ്പൂ,
    നന്ദിയുണ്ട്. :)
    ചെയ്യ്യ്... ജാഞ്ജലിപ്പിന് മഞ്ഞളിപ്പുമായി ശ്രീജിത്തും പാട്ടും തമ്മിലുള്ള ബന്ധം പോലുമില്ല. സോ റ്റോട്ടലീ ഡിഫറന്റ്.

    വര്‍ണ്ണം,
    ഈഈശ്വരാ‍ാ‍ാ... ;)
    എനിക്ക് ത്റുപ്പതിയായി.
    കലാകാരന്റെ അന്തരാളങ്ങളില്‍ നിന്നുള്ള ബഹിര്‍സ്‌ഫുരണങ്ങള്‍ ആസ്വാദകന്റെ സംവേദനത്തിന്റെ നൈരന്ത്രങ്ങളുടെ ജഡികാസക്തിയില്‍ നേരിട്ട് പ്രകമ്പനം സൃഷ്ടിക്കാന്‍ സാധിക്കുമ്പോളാണല്ലോ ഒരോ കലാരൂപവും പൂര്‍ണ്ണമാവുന്നത്. ആ രീതിയില്‍ വര്‍ണ്ണത്തെ ആസ്വാദകനായി കിട്ടിയ ഞാന്‍ സ്വാര്‍ത്ഥനായി, സിദ്ധാര്‍ത്ഥനായി.
    ആ ജഡികാസക്തി, അതാണ്... ;)))

    റീനി,
    പടം, തത്വചിന്ത രണ്ടും ഇഷ്ടമായി അല്ലെ? ധന്യനായി ഞാന്‍ :))
    ഈ റെയില്‍ മേട്ടുപ്പാളയം വഴി സാന്‍ഫ്രാന്‍സിസ്ക്കോയ്ക്കാ‍ാ...

    ശിശുവേ,
    വല്ല്യമ്മ വേദന പോട്ടേന്നു വെച്ച് എണീച്ച് വന്ന് അവന്റെ മോന്ത നോക്കി കൊടുത്തില്ലെ? :)

    തുളസീ,
    നമോവാകം :))
    ഒരു കലാകാരനേ മറ്റൊരു കലാകാരനെ തിരിച്ചറിയാന്‍ പറ്റൂ എന്നത് എത്ര ശരി. :) ഹോ എന്റെ പ്രതിഭേനെ നീയെങ്കിലും തിരിച്ചറിഞ്ഞല്ലോ :))

    വക്കാരീ,
    ഹഹ്ഹഹഹഹ് ആഹ്ഹാ അഹഹ്ഹഹഹ
    കത്തി, മലപ്പുറം കത്തി, വടിവാള്, കോപ്പ്
    എന്തോക്കെ ബഹളമായിരുന്നു =))

    പാര്‍വതി,
    “അവനവനെ നോക്കി ചിരിക്കാന്‍ പറ്റാത്തവന്‍ ആ ജോലി മറ്റുള്ളവരെ ഏല്‍പ്പിക്കുന്നു.” :)
    എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു. ഇതൊക്കെ കണ്ട് ആരെങ്കിലും ഒന്ന് ചിരിച്ചാല്‍ ഈ ഉദ്യമം വിജയമായി :)

    സപ്തഞ്ചേട്ടാ,
    :)) ഹഹ് ഹഹ...
    ഇതു ഒരു നട കൊണ്ടൊന്നും ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല. ഇനിയും വരാം :))

    ശ്രീജാ,
    നൈസ് നൈസ് വെരി നൈസ് :)
    എനിക്കറിയാരുന്നു എന്റെ ഒരു ‘പോര്‍ട്ട്ഫോളിയോ’ കണ്ടു കഴിയുമ്പോള്‍ ശ്രീജയ്ക്കത് മനസിലാവും എന്ന്. :))

    By Blogger Adithyan, at 9/01/2006 07:07:00 AM  

  • ആദ്യ ദര്‍ശനത്തില്‍ ഈ അബുദ്ധിജീവികള്‍ പലരും ജല്‍പ്പിച്ചപൊലെ ഇതൊരു നാല്‍പ്പതാകിട തരികിടയാണെന്ന് ഈ ലേഖകനും തലച്ചൊറിന്റെ എതോ നിശന്തകോണില്‍ ഒരു സന്ദേഹം ഉല്ലൂഖനം ചെയ്ത് പോയെങ്കില്‍‌‌‌ മാപ്പ്.

    ഇത് സ്ര്ഷ്ട്ടിയാണ്. അമൂത്തമായ ആത്മാക്കളുടെ കൂടുതേടിയലയുന്ന നിരശ്രയനായ സ്വതാന്വേഷി ആസ്തിത്വദുഖത്തിന്റെ ആനച്ചിറകിലേറി, വെള്ളിയങ്കല്ലിലേക്ക് തുഴഞ്ഞെത്തിയപ്പോള്‍ കണ്ടെത്തിയ വഴുവഴുപ്പുള്ള കരിമ്പാറയിലെ കല്ലുമ്മക്കായ്.

    ആത്മനൊമ്പരങ്ങളുടെ എണ്ണവറ്റിയ നിയോണ്‍ വിളക്കുകള്‍ അംബാരാശ്ലേഷിതമായ ചുവന്ന കണ്ണുകളാല്‍ മന്വന്തരങ്ങളില്‍ നിന്ന് മന്വന്തരങ്ങളിലേക്ക് നോക്കി എതോ തീവ്രസമസ്യകള്‍ സം‌പൂരണം ചെയ്യുന്നു.

    ഉത്തുഗസ്ര്‌ഗിയാ‍യ ഗോപുരത്തില്‍ അനാദിയായ കൊങ്കണ്ണന്റെ പൊട്ടക്കുടുക്കപോലെ, കൊളൊണിയത്തിന്റെ നിദാന്തപ്രതീകമായ പതാക. ഹൊ... എനിക്ക് വാക്കുകളില്ല.

    By Blogger വളയം, at 9/01/2006 10:24:00 AM  

  • ഇതു വളയമല്ലല്ലോ. കണ്ടിട്ടു് ആര്‍ക്കിമിഡീസ് സ്പൈരലു പോലെയുണ്ടല്ലോ...

    അപ്പുറത്തെ കുടിപ്പള്ളിക്കൂടത്തില്‍ പോയിരുന്നു് ഒരാഴ്ച മലയാളം പഠിക്കെടോ, വാക്കു കിട്ടും. ഉസ്കൂളില്‍ ഇംഗ്ലീഷ് മീഡിയവും സെക്കന്റ് ലാംഗ്വേജ് സുറിയാനിയുമെടുത്തപ്പോള്‍ ആലോചിക്കണമായിരുന്നു...

    നാല്പതിന്റെ സംസ്കൃതം അറിയില്ല, അല്യോ? പാവം...

    :) :-) :-ഡി

    By Blogger ഉമേഷ്::Umesh, at 9/01/2006 11:31:00 AM  

  • ഹെന്റ്മ്മോ...... എന്നാ കമന്റലാ ഇത്.
    വളയം ചേട്ടാ.. വളവ് ഇത്തിരികൂടിയോ

    By Blogger Rasheed Chalil, at 9/01/2006 09:49:00 PM  

  • എനിക്കൊരു കാര്യം മനസ്സിലായി , എനിക്കും ഫൊറ്റൊഗ്രഫെഉം പാട്ടു കാരനും ഒക്കെ ആകാമെന്നു.....
    പക്ഷെ ആ ചിത്രങള്‍ ക്കിടയിലെ വരികള്..അതെനിക്കിഷ്ടപെട്ടു....
    നമിക്കുന്നു ആദിയേ, നിന്നെയും നിന്റെ വരികളെയും ...(പ്പ്ശ്: ഫോട്ടൊവിനു നമി: ഇല്ല :))

    By Blogger പട്ടേരി l Patteri, at 9/01/2006 11:44:00 PM  

  • പോസ്റ്റ് കണ്ട് ഒന്ന് കമന്റാം എന്ന് കരുതി വന്നപ്പോ ഇവ്ടെ അതിനേക്കാള്‍ വലിയ സാധനങ്ങള്‍..പട പേടിച്ച്...

    By Blogger P Das, at 9/08/2006 07:27:00 PM  

  • ആദിയേ.. ചെരുപ്പകാലത്ത് പൂച്ചയെ കൊന്നിട്ടുണ്ടോ ? അങ്ങനെയാണേല്‍ വലുതായാല്‍ കൈവിറക്കും എന്നാ കാരണവന്മാര്‍ പറയാറ്‌ ...

    അതോ ഇനി നൈറ്റ് ക്ലബ്ബില്‍ നിന്നും ഇറങ്ങിയപ്പോ കൈ വിറച്ചതോ ? ( ആ ആദ്യത്തെ പടം കണ്ടു ചോദിച്ചതാ കേട്ടോ !

    “” വ്യക്തത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ബിംബങ്ങള്‍...
    അമൂര്‍ത്തമായ ആത്മാക്കളുടെ നിലം തൊടാതെയുള്ള പ്രയാണം. “”


    ഒരു ഫോട്ടോയെടുത്തത്, ഔട്ട് ഓഫ് ഫോക്കസ് ആയതു പോകട്ടെ ! അതിനെ, ഇങ്ങനെയൊക്കെയാക്കിയല്ല്ലോ മിടുക്കാ !

    By Blogger ഇടിവാള്‍, at 9/09/2006 04:29:00 AM  

  • ആദീ,
    ആദിയുമില്ല അന്തവുമില്ല.ആദിക്കൊട്ടും അന്തവുമില്ല എന്നൊക്കെ പറയുന്നത് പോലെ. പഹയാ.. അന്റെ കാര്യം ഭയങ്കരം തന്നെ.
    പിട്ത്തം വിട്ടു മോനേ.

    സ്നേഹസതീര്‍ഥ്യന്റെ കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം... (കണ്ണ് തുടക്കുന്നു) പാളയംകോടന്‍ പഴം പോലിരുന്ന പയ്യനാ.. എന്ത് ചെയ്യാം...

    By Blogger Unknown, at 9/09/2006 04:39:00 AM  

  • താരാ,
    താങ്ക്യൂ താങ്ക്യൂ... ഇതിന്റെ മഹത്വം മനസ്സിലാക്കത്ത അവരെ നോക്കി നമ്മുക്ക് ഒന്നിച്ച് പൊട്ടിച്ചിരിക്കാം. ഹോ!, യഥാര്‍ത്ഥ കലയെ തിരിച്ചറിയാന്‍ കഴിവുള്ള ആസ്വാദകര്‍ ഇവിടെ ഉള്ളത് എന്നെപ്പോലത്തെ കലാകാരന്മാര്‍ക്ക് ഒരു ആശ്വാസം.

    വളയം,
    എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. പണ്ട് ദേവേട്ടന്‍ പാരയെപ്പറ്റി ഒരു പോസ്റ്റിട്ടു. തനിയേ കയറുന്ന ആര്‍ക്കോ(എന്തിനോ‌) ഏണിവെച്ചു കൊടുത്തു എന്ന ഉമേഷ്ജി സൂക്തത്തില്‍ പറഞ്ഞപോലെ ആ പോസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വക്കാരിമസ്താന്‍ പാരയെപ്പറ്റി ഒരു ഒന്നൊര പോസ്റ്റ് ഇട്ടിരുന്നു. ഇതിപ്പോ ഏകദേശം അതേപോലെയായി.

    പിന്നെ ഉമേഷ്ജി ഇവിടെ ഇങ്ങനെ നോക്കിയിരിക്കുമ്പോ സംസ്‌കൃതം എടുത്ത് പ്രയോഗിച്ചത് വളയത്തിന്റെ സമയദോഷം.

    പട്ടേരി മാഷെ, നന്ദിയുടെ നറുമരലുകരുലകള്‍ (ഞാന്‍ വെള്ളമടിച്ചിട്ടുണ്ടോ?). അതാണ്, എല്ലാവരെയും ഫോട്ടോഗ്രാഫേഴ്സും പാട്ടുകാരും ഒക്കെ ആക്കിമാറ്റുക എന്ന ഒരു ലക്ഷ്യമാണിതിനു പിന്നില്‍ ;)

    ചക്കരേ, അങ്ങനെ പറയരുത്. സംഭാവനകള്‍ കൂമ്പാരമാവുമ്പോഴാണല്ലോ ആനന്ദവേളകള്‍ ആഘോഷകരമാകുന്നത്. അതു കൊണ്ട് എന്തേലുമൊക്കെ പറ...

    ഇടിഗഡീ,
    ;) ഇതാണ്. കറക്ടായിട്ട് കണ്ടു പിടിക്കാന്‍ അറിയാവുന്ന ആള്‍ വരണം എന്നു പറയുന്നത്. നൈറ്റ് ക്ലബിനു ഫുള്‍ മാര്‍ക്ക് ;))
    പിന്നെ മറ്റെ വര്‍ത്തമാനകാലത്തിന്റെ വ്യക്തയും ബിംബങ്ങള്‍ക്കും ഒക്കെ മുഴുവനായി എന്നെ തൂക്കാന്‍ വരട്ടെ. ശ്രീമാന്‍ ശ്രീജിത്തിനും ഇതില്‍ ഒരു പങ്കുണ്ട്. അതുകൊണ്ട് അടിടെ ഒരു വീതം അവിടേം കൂടെ കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിയ്ക്കുന്നു.:)

    ദില്‍ബ്വേ,
    അഹഹഹാഹ്ഹ.... ഇതൊന്നും ദില്‍ബനൊരു പുത്തരിയല്ല എന്നെനിക്കറിയാം. ഇതിനെക്കാളും വെല്ലി നമ്പേഴ്സ് ഒക്കെ ഒരുപാട് അവിടെ ഉണ്ടെന്നറിയാം. എറക്കി വിട്. ;)
    “സ്നേഹസതീര്‍ഥ്യന്റെ കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം...“ എന്നെ അങ്ങോട്ട് മരി... ;))
    കൊല്ല് കൊല്ല് :))

    By Blogger Adithyan, at 9/10/2006 06:46:00 PM  

  • തികച്ചും വെളിച്ചം കുറഞ്ഞ, ടെക്നിക്കലി ഡിമാന്‍ഡിങ്ങ് ആയ സാഹചര്യത്തില്‍ നിന്നുകൊണ്ട്, ഇതുപോലെ ചിത്രങ്ങളെടുക്കുന്ന ആദി പ്രോത്സാഹനം അര്‍ഹിക്കുന്നു!
    ആദീ ധൈര്യമായി മുന്നോട്ട്...

    By Blogger Unknown, at 9/10/2006 07:37:00 PM  

  • എനിക്ക് തോന്നണെ, ആദിക്കുട്ടി ഈ കുഞ്ഞു ജീവിതത്തില്‍ ആദ്യമായി നന്നായി തന്നെയൊന്നു ഞെട്ടി തലക്കടി കിട്ടിയ അവസ്ഥപോലെയായായി...യാത്രാമൊഴി മാഷിന്റെ കമന്റ് കണ്ടപ്പോള്‍... ഇല്ലെ? :-)

    നമ്മുടെ ദില്ലിവാല പാറുക്കുട്ടി എവിടെപ്പോയി?
    എനിക്കവിടെ ഒന്നും കമന്റിടാന്‍ പറ്റണില്ല്യ..
    എനിക്ക് ബീറ്റാ ബ്ലോഗ്സില്‍ മാത്രെ കമന്റിടാന്‍ പറ്റണുള്ളൂ..അല്ലെങ്കില്‍ അദര്‍ എന്ന കമന്റ് ഓപ്ഷന്‍ എങ്കിലും വേണം.അപ്പൊ ലോഗിന്‍ ചെയ്യാണ്ട് കമന്റിടാം.ഈ ബീറ്റായെ കൊണ്ട് ഞാന്‍ തോറ്റ് തൊപ്പിയിട്ടു.! :(

    By Anonymous Anonymous, at 9/10/2006 08:08:00 PM  

  • ജഞ്ജിലിപ്പുകള്‍!!!

    അടുത്തൊന്നും ഇത്രക്കും ആകര്‍ഷിച്ച ഒരു വാക്ക് ഞാന്‍
    കേട്ടിട്ടില്ല. അര്‍ത്ഥമെന്താണെന്നൊരു ചോദ്യം ഇല്ല. തമിഴ് പാട്ടും ഹിന്ദി പാട്ടും എന്തിന് അറബി പാട്ടും നമ്മള്‍ മലയാളികള്‍ പലരും പാടുന്നത് അര്‍ത്ഥം അറിഞ്ഞിട്ടാണല്ലോ? (ആന്തോളനത്തിന്റെ അര്‍ത്ഥം ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല)

    ആദീ, സമ്മതിച്ചു. പടം പിടിത്തം ഇഷ്ടപ്പെട്ടു.

    പണ്ട് എന്റെ അളിയന്‍ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ ഒരു 110 ക്യാമറ ഞങ്ങള്‍ക്ക് തന്നിട്ട് പോയി.

    ഞാനും ചേട്ടനും കൂടി, കോഴി അരിമണി തിന്നണതും എരുമ ചാണം ഇടുന്നതും മുള്ളുവേലിയും ഹൈവേക്കോടെ പോകുന്ന തമിഴന്‍ ലോറിയും, എന്റെ അമ്മാമ്മ, വൈശാലി സിനിമയില്‍ സുപര്‍ണ്ണയുടെ സ്റ്റൈലില്‍ നിന്ന് തുണി അലക്കുന്നതുമെല്ലാം എടുത്ത് ഫിലിം അളിയന് ഗള്‍ഫിലേക്ക് അയച്ചുകൊടുത്തു.

    പാവം അളിയന്‍. സ്റ്റുഡിയോക്കാരന്‍ അമ്മാമ്മയുടെ ഫോട്ടോ കണ്ടിട്ട് ‘ഇതാരാ?’ എന്ന് ചോദിച്ചപ്പോ ഞങ്ങള്‍ രണ്ടുപേരുടെയും തലപിടിച്ച് കൂട്ടിയിടിക്കാന്‍ തോന്നിയിട്ടുണ്ടാകും!

    By Blogger Visala Manaskan, at 9/10/2006 08:48:00 PM  

  • മൊഴിയണ്ണോ,
    ഹഹഹ.. എനിക്ക് ചിരിച്ചിട്ട് വയ്യ :)) നന്ദിയൊണ്ട് മൊഴിയണ്ണോ. ;) ക്യാമറാപ്പുലികളായ നളനണ്ണന്റെയും സപ്തഞ്ചേട്ടന്റെയും തുളസിയുടെയും ഒക്കെ ആശിര്‍വാദം കിട്ടിയിരുന്നു. മൊഴിയണ്ണനും കൂടിയായപ്പോ എല്ലാം പൂര്‍ണ്ണമായി. ഹോ... സമാധാനമായി :))

    ഇഞ്ചീസേ,
    സത്യം. മൊഴിയണ്ണന്‍ എഴുതിയത് വായിച്ച് ഷോക്ക് ആയിപ്പോയി. :) ഒരു നല്ല ഫോട്ടോ കിട്ടാന്‍ ലൈറ്റിംഗ് അഡ്‌ജസ്റ്റ് ചെയ്യണ്ടത് വളരെ അത്യാവശ്യമാണ് എന്നത് ആള്‍ക്കാരെ പറഞ്ഞു മനസിലാക്കാന്‍ ഈ ഫോട്ടോസ് ഉപയോഗിക്കാം എന്നു തോന്നുന്നു ;)

    വിശാല്‍ജീ,
    ഹഹ.. ആ കമന്റും സ്പാറി. :)
    “ കോഴി അരിമണി തിന്നണതും എരുമ ചാണം ഇടുന്നതും മുള്ളുവേലിയും ഹൈവേക്കോടെ പോകുന്ന തമിഴന്‍ ലോറിയും..” എനിക്കു വയ്യായ്യ്യ്യേ... ഒന്നും പോരാഞ്ഞിട്ട് അമ്മായിയെ പിടിച്ച് വൈശാലിയും ആക്കി ;) അയ്യോ വയ്യായ്യേ... :))

    ജഞ്ജിലിപ്പ് എന്ന വാക്കിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ ശ്രീജിത്തിന് ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുന്നു. :)

    By Blogger Adithyan, at 9/10/2006 09:01:00 PM  

  • അര്‍ത്ഥത്തെപ്പറ്റി പറഞ്ഞപ്പോഴാണോര്‍ത്തത്:

    പണ്ട് ജല്ലിക്കെട്ട് കാളൈ എന്നൊരു പടം ഇറങ്ങിയപ്പോള്‍ അതിന്റെ അര്‍ത്ഥം എന്നടേ എന്ന് ഒരു തമിഴ് സുഹൃത്തിനോട് ചോദിച്ച് അവന്‍ ബ്ബെ ബ്ബെ ബ്ബേ അടിച്ചപ്പോള്‍ ഇങ്ങിനെ അര്‍ത്ഥമറിയാത്ത സിനിമാപ്പേരൊക്കെ ഇടുന്ന തമിഴനെ സമ്മതിക്കണം എന്ന് പറഞ്ഞ് ലെവനെ കളിയാക്കിയപ്പോള്‍ ലെവന്‍ എന്നല്‍ പറ തമ്പീ, നിങ്ങടെ പടം കിന്നരിപ്പുഴയോരത്തിന്റെ അര്‍ത്ഥമെന്നതാ എന്ന് ചോദിച്ചപ്പോള്‍ കുട്ടപ്പന്‍ ശബ്‌ദതാരയുടെ കൈയ്യില്‍ ഒരു മുറിബീഡി കൊടുത്തിട്ട് ശബ്‌ദതാരയോട് പറഞ്ഞു, ശബ്‌ദതാരാ വലി എന്ന സ്റ്റൈലില്‍ ശബ്‌ദതാരാ വലിയൊലൊക്കെ നോക്കി(യില്ലായിരുന്നു, നോക്കിയാലും കിട്ടുമോ)യിട്ടും ലെതിന്റെ അര്‍ത്ഥം കിട്ടാതെ ചമ്മിപ്പോയതോര്‍ക്കുമ്പോള്‍ ഒന്ന് മയങ്ങാന്‍ തോന്നുന്നു.

    (ദേവയാനിയെ കാണാന്‍ എന്‍‌സുഹൃത്ത് കിന്നരിപ്പുഴയോരം മൂന്ന് പ്രാവശ്യം കാണാന്‍ പോയപ്പോള്‍ ഞാന്‍ ചുമ്മാ ലെവന് ഒരു കമ്പനി കൊടുത്തത് മാത്രമേ ഉള്ളൂ)

    By Blogger myexperimentsandme, at 9/10/2006 09:03:00 PM  

  • ഇവിടെ ഒരു അമ്പതിന്റെ മണം

    By Blogger വല്യമ്മായി, at 9/10/2006 09:06:00 PM  

  • ആദീ നീ നന്നായി വരും

    By Blogger വല്യമ്മായി, at 9/10/2006 09:07:00 PM  

  • എനിക്കൊരു സംശയം, ബിരിയാണിക്കുട്ടി എന്തുകൊണ്ട്‌ ആദിത്യനെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ ആക്കിയില്ലാ?

    By Blogger റീനി, at 9/10/2006 09:13:00 PM  

  • വക്കാരിക്ക്‌ ഉണ്ടായ പോലത്തെ ഒരു മെഴുക്കസ്യ പരിപാടിയില്‍ ഞാന്‍ പെട്ട്‌ പോയത്‌ Dil Se-യിലെ 'പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ' എന്ന പാട്ടിന്റെ അര്‍ത്ഥ അന്വേഷിച്ച്‌ ആളുകള്‍ വന്നപ്പോഴാ.. മലയാലം കൊരച്ച്‌ കൊരച്ചേ അരിയൂ എന്ന് പറയാന്‍ തോന്നിയ അവസരങ്ങള്‍.

    ആദിത്യാ ഫോട്ടോയെ പറ്റി ഞാനായിട്ട്‌ ഒന്നും പറയേണ്ടല്ലോ?

    By Blogger prapra, at 9/10/2006 09:14:00 PM  

  • ജല്ലിക്കെട്ടിന്റെ അര്‍ത്ഥമറിയാത്ത ആ തമിഴന്‍ കൊഞ്ഞാണന്‍ ആരാ വക്കാരീ?

    തെക്കന്‍ തമിഴ്‌നാട്ടിലെ കാളപ്പോര്‌ ആണ്‌ ജെല്ലിക്കെട്ട്‌. അതിനുപയോഗിക്കുന്ന കാള = ജല്ലിക്കെട്ട്‌ കാള.

    By Blogger കണ്ണൂസ്‌, at 9/10/2006 09:34:00 PM  

  • ഈ പടങ്ങളുടെ എക്സിഫ് കൂടെ ഷെയർ ചെയാമോ, സാർ ?

    By Blogger Ashly, at 10/19/2017 02:21:00 AM  

Post a Comment

<< Home