ഡിജിറ്റല്‍

Saturday, July 29, 2006

എവന്‍സ്റ്റണ്‍ വിശേഷങ്ങള്‍

എവന്‍സ്റ്റണ്‍ ഹിസ്റ്റോറിക്ക് ഡിസ്‌ട്രിക്ട്
ഒരു കൊളാഷ്!

Posted by Picasa
Shared some of the pics here!

14 Comments:

  • കൊള-ആഷ് ആയിട്ടുണ്ട്. എന്റെ കണ്ണ് അടിച്ച് പോയി ഓരോ ചിത്രങ്ങളും എന്താണെന്ന് നോക്കി നോക്കി.

    By Blogger Sreejith K., at 7/31/2006 08:08:00 AM  

  • ഓരോ ചിത്രമായി ഇടുകയായിരുന്നെങ്കില്‍ വലുതായി കാണാമായിരുന്നു. എന്നാലും ഐഡിയ കൊള്ളാം. :)

    By Blogger ബിന്ദു, at 7/31/2006 08:32:00 AM  

  • വെളിച്ചപ്പാടു തുള്ളുന്ന സ്റ്റൈലില്‍ ആദിത്യന്‍ ചിക്കാഗോ തെരുവീഥികളില്‍, രക്തം ചീന്തിയ വയലാറില്‍ ഓടിനടന്ന് ക്ലിക്കിയത് എനിക്ക് ഇമാജിന്‍ ചെയ്യാന്‍ പറ്റും.

    നല്ല എഫര്‍ട്ട്.

    By Blogger myexperimentsandme, at 7/31/2006 08:48:00 AM  

  • ഈ ചെക്കന്റെ ഒരു കാര്യം.
    ഡായ് ഗഡീ, ഇതൊക്കെ ഒരോന്നോരോന്നായി കാണാന്‍ പറ്റുന്ന വല്ല സംവിധാനവും ഉണ്ടോ?

    By Blogger -B-, at 7/31/2006 08:49:00 AM  

  • കണ്ണ് അടിച്ചു പോകുന്നതിനു മുന്‍പ് ഞാന്‍ ഓടി!

    By Blogger Unknown, at 7/31/2006 06:08:00 PM  

  • ശ്രീജീ,
    :) ഹഹ്ഹഹ... ആക്ചുവലീ, ഓടി നടന്ന് ഫോട്ടോ എടുത്തു. പിന്നെ നോക്കിയപ്പോ ഒറ്റക്ക് ഇടാന്‍ ഗെറ്റപ്പൊള്ള ഒരു ഫോട്ടോ പോലുമില്ല :) പിക്കാസ്സോയില്ലാണെങ്കില്‍ കൊളാഷ് എന്നൊരു ഓപ്ഷനും ഉണ്ട്. കൊടുത്തില്ലേ അപ്പൊത്തന്നെ അവനെ :))

    താരേ,
    നന്ദി, നന്ദി, നന്ദി.. :) ജിഗ്‌സോ ഒക്കെ സോള്‍വ് ചെയ്ത് ഇട്ടിട്ടുണ്ട്...

    ബുന്ദ്വേച്ചീ,
    എന്റെയല്ലേ ഐഡിയാ, എങ്ങനെ നന്നാവാതിരിക്കും :)) വലുതായി ഇട്ടതിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് പോസ്റ്റില്‍ ... അതേ ഈ എവന്‍സ്റ്റണ്‍ കൊള്ളൂല്ലാന്ന് ഇവിടെ ഇഞ്ചി, കറുവാപ്പട്ട, ഗ്രാമ്പൂ‍ മൊത്ത വ്യാപാ‍രം നടത്തുന്ന ചിലരൊക്കെ പറഞ്ഞു കേട്ടു. അതിനിട്ടതാ :))

    വക്കാരീ,
    ആ പറഞ്ഞത് കറപ്റ്റ് :) ആര്‍ക്കോ എന്തോ കിട്ടിയാല്‍ ഏതോ സമയത്ത് എന്തോ ചെയ്യും എന്നു കേട്ടിട്ടില്ലേ?? ;) അതന്നേ... എഫര്‍ട്ട് തന്നെ എന്തോരം ഞെക്കിയെന്നറിയാമോ :))

    ബീക്കുട്ടി പറഞ്ഞാ പിന്നെ അതിനപ്പീലുണ്ടാ... ദാ ഓരോന്നും വേറെ വേറേ ഇട്ടിരിക്കുന്നു...

    ഹഹഹ് സപ്തം, തിരിച്ചു തിരിച്ച് ഇട്ടിട്ടുണ്ടേ :) ഇങ്ങനെ ചില ഉഡായിപ്പു വേലകള്‍ എടുത്തു നോക്കിയതാ.... ;)

    By Blogger Adithyan, at 8/01/2006 08:21:00 PM  

  • കൊഡാക് ഗ്യാലറിയില്‍ ഫോട്ടോ കാണാന്‍ പാ‍സ്സ് വേര്‍ഡ് ചോദിക്കുന്നു

    By Blogger ദിവാസ്വപ്നം, at 8/01/2006 08:28:00 PM  

  • ഹാ, അവിടെ ഒന്നു പോയി രെജിസ്റ്റര്‍ ചെയ്യാനേ, എന്നിട്ട് ലോഗിന്‍ ചെയ്തു നോക്കിക്കെ.

    By Blogger Adithyan, at 8/01/2006 08:50:00 PM  

  • ഓക്കേ. ഒരു മിനിട്ട്.

    By Blogger ദിവാസ്വപ്നം, at 8/01/2006 08:54:00 PM  

  • Ok. എന്റെ പഴയ പാസ്സ് വേര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. എന്റെയൊരു കാര്യം !

    By Blogger ദിവാസ്വപ്നം, at 8/01/2006 08:56:00 PM  

  • ആഹഹ.. മനോഹരമായിട്ടുണ്ട്.

    പ്രത്യേകിച്ചും.... വേണ്ടാ. ഒന്നും എടുത്ത് പറയുന്നില്ല.

    ഇവാന്‍സ്റ്റണ്‍ നെയിബര്‍ഹുഡിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചത് ശരിയാണല്ലോ. ആ വീടുകളുടെ ഒരു അട്ട്രാക്ഷന്‍.. അപാരം.

    By Blogger ദിവാസ്വപ്നം, at 8/01/2006 09:02:00 PM  

  • അത്രെ ഒള്ളു.. :) നമ്മ സ്ഥലം ... ഇവിടുത്തെ ഇന്‍ഡിപെന്‍ഡന്റ് ഹൌസസ് ഒരു സ്കോപ്പുമില്ലാത്ത ബ്യൂട്ടിഫുള്‍... :)

    By Blogger Adithyan, at 8/01/2006 09:08:00 PM  

  • ഹിഹി..എന്റെ ആദിക്കുട്ടീ..ഇവാന്‍സ്റ്റണ്‍ -നെ പറ്റിയല്ലാ ഞാന്‍ പറഞ്ഞെ..അമേരിക്കയുടെ ഹിസ്റ്റോറിക്ക് ഡിസ്റ്റ്രിക്സ്റ്റ്സ് നെ കുറിച്ചാണ്...
    എന്ന് വെച്ചാല്‍ അതൊരു തട്ടിപ്പാണെന്ന്..
    ഇപ്പൊ തിരുവനതപുരത്തു പോയി നിന്നാലും തൃശൂര്‍ റൌണ്ടില്‍ പോയി നിന്നാലും നമ്മള് കാണുന്ന ഹിസ്ടറീടെ പോലെയല്ല...ഇവിടത്തെ ഈ തട്ടിപ്പു ഹിസ്ടറി...ഇവിടെ എല്ലാം ഒരുപോലെ..കൂക്കീ കട്ടര്‍ പോലെ...ഒരേ ഷേപ്പില്‍...സത്യം പറഞ്ഞാ‍ല്‍ ശരിയായ അമേരിക്കന്‍ ആര്‍ക്കിട്ടെക്ച്ചര്‍ എന്താണ് എന്ന് എനിക്കിപ്പോഴും അറിയില്ല? എല്ലാം പഴയ യൂറോപ്പിയന്‍ വിക്ടോറിയന്‍ പോലെയല്ലെ ഉള്ളൂ? പിന്നെ ഇടക്കിടക്ക് ഇവര്‍ കോളോണിയല്‍ ആര്‍ക്കിട്ടെക്ച്ചര്‍ എന്ന് പറയുന്നുണ്ട്..ഞാന്‍ നോക്കുമ്പൊ അതും പഴയ വിക്ടോറിയന്‍ ആര്‍ക്കിടെക്ക്ചറും തമ്മില്‍ ഒരു കട്ടിളപ്പടിയുടെ വിത്യാസം പോലുമില്ല.
    പിന്നെ അമേരിക്കയിലെ എല്ലാം ഡിസ്റ്റ്രിക്ടിസ്നും ഈ ഷേപ്പാണ്..ഇതേപൊലെ തന്നെയാണ് ഇരിക്കുന്നെ... പറഞ്ഞ പോലെ കൂക്കീ കട്ടര്‍ മോഡല്‍സ്...പിന്നെ ഇവര്‍ മിണ്ടിയാല്‍ അതെല്ലാം ഹിസ്റ്റോറിക് ഡിസ്റ്റ്രിക്റ്റ് ആണെന്ന് അങ്ങ് പറഞ്ഞ് കളയും...അതാണ് തട്ടിപ്പെന്ന് പറഞ്ഞത്...എന്നു വെച്ചാല്‍ പഴയ കെട്ടിടങ്ങളെല്ലാം ഇവര്‍ അതില്‍ ഉള്‍പ്പെടുത്തും....എന്നാല്‍ ഇവര്‍ കെട്ടിയ 1920യിലുള്ള എക്സ്-ആര്‍മിമെനിനുള്ള ‘കോളണികള്‍‘ ആണ് എന്റെ നോട്ടത്തില്‍ ഹിസ്റ്റോറിക്ക് ശരിക്കും പറഞ്ഞാല്‍..അത് അവര്‍ക്ക് നാണക്കേടാണ്..
    അതോണ്ട് അതിനെക്കുറിച്ച് അവര്‍ പറയാറില്ല..

    ഞാനൊരു കാര്യം പറയട്ടെ...ഈ ഫോട്ടോ ശരിക്കും എനിക്ക് അങ്ങിനെ ഒന്നും ഇഷ്ടപ്പെട്ടില്ലാ.
    തീപ്പെട്ടി കവറുകള്‍ അടുക്കി വെച്ച പോലെ....
    കോളാഷ് ചെയ്യുമ്പൊ...കുറച്ചെങ്കിലും പോട്രയിറ്റ് മോഡില്‍ എടുക്കുന്ന ഫോട്ടൊസ് വേണം എന്നാണ് എന്റെ വിനീത അഭിപ്രായം...അതു ഇവണ്‍സ്റ്റണിലെ വേസ്റ്റില്‍ കൊണ്ട് കളയാം..വേണമെങ്കില്‍...:)

    By Anonymous Anonymous, at 8/02/2006 07:34:00 AM  

  • എന്റെ അഭിപ്രായം ആണ് വേസ്റ്റില്‍ കളയാം എന്ന് പറഞ്ഞെ കേട്ടൊ..

    By Anonymous Anonymous, at 8/02/2006 07:36:00 AM  

Post a Comment

<< Home