ഞാന്‍ കണ്ട എയര്‍ ഷോ
സൊലീറ്റയും മമ്മിയും ഡാഡിയും കൂടി ചിക്കാഗോ എയര്‍ ആന്‍ഡ് വാട്ടര്‍ ഷോ കണ്ട വിശേഷം ദിവാ ഒരു പോസ്റ്റായി ഇവിടെ ഇട്ടിട്ടുണ്ട്. അതു കണ്ടിട്ട് പാപ്പാന്റെ ചോദ്യം ഞാനും സിബുവും ഒന്നും അവിടെ ഇല്ലായിരുന്നോന്ന്. സിബുവിന്റെ കാര്യം എനിക്കറിയില്ല, ഞാന്‍ അവിടെ ഒക്കെ തേരാ പാരാ നടപ്പുണ്ടായിരുന്നു. നടന്നൂന്നു മാത്രമല്ല ഫോട്ടോയും പിടിച്ചു. ദേ കണ്ടോ ഞാന്‍ കണ്ട എയര്‍ഷോ. രണ്ടാമത്തെ പടത്തില്‍ ബിമാനങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ് (അതില്‍ വിമാനം ഒണ്ടെന്ന്, ഞാനല്ലേ പറയുന്നെ). എന്റെ ഫോട്ടോകള്‍ റെബല്‍ എക്സ്‌ടി ഫോട്ടോസിനോട് കട്ടക്ക് ഇടിച്ചു നില്‍ക്കുന്നില്ലെ?


ഇതു കണ്ടു കഴിഞ്ഞിട്ടാണ് ഞാന്‍ ടവറിന്റെ മണ്ടയ്ക്ക് വലിഞ്ഞു കയറിയത്.


ഇതു കണ്ടു കഴിഞ്ഞിട്ടാണ് ഞാന്‍ ടവറിന്റെ മണ്ടയ്ക്ക് വലിഞ്ഞു കയറിയത്.
43 Comments:
ഹഹഹഹഹ....!!!! ഹഹഹഹഹ! അ ക്യാമറക്ക് തന്നെ നാണക്കേടുണ്ടാക്കിയല്ല്ലെ..:-)
By
Anonymous, at 8/23/2006 08:24:00 PM
ഇഞ്ചീടെ ഉത്തരേന്ത്യയ്ക്ക് കുടിയേറിയ ജമീന്ദാര്‍ കഴിഞ്ഞതില്‍ പിന്നെ ബ്ലോഗില്‍ ഒരു കാര്യം മനസ്സിലാക്കാന്‍ ഇത്രയും പാടുപെടുന്നത് ഇപ്പോഴാ...ഞാന്‍ ഒരു ഹൈ റെസൊല്യൂഷന്‍ മൈക്രോസ്കോപ്പ് ഓര്‍ഡര്‍ ചെയ്യാന്‍ എന്റെ സാറിനോട് പറയട്ടോ.
നല്ല എഫര്‍ട്ട്, ആദിത്യോ. ആദിത്യന്റെ ഡിഗിറ്റല്‍ വേള്‍ഡില്‍ ഇതുവരെ കാലുകുത്തിയില്ല. സെലീറ്റായോട് ഒരു ഹായും ഹായ്‌ഹായും പറഞ്ഞുമില്ല. എല്ലാം എന്റെ പിഴ, വലിയ പിഴ, പിപ്പിഴാ ജയശങ്കര്‍.
By
myexperimentsandme, at 8/23/2006 08:29:00 PM
ആ രണ്ടാമത്തെ പടത്തിന്റെ വലത്തുമുകളിലെ മൂലയില്‍ വിമാനം പോയി ഇടിച്ചു ചതഞ്ഞതാണോ?
By
പാപ്പാന്‍/mahout, at 8/23/2006 08:34:00 PM
ഹിഹിഹി..പാപ്പാന്‍ ചേട്ടാ... ഈ കമന്റ് ഒരു അനോണിമസ് ആണ് പറഞ്ഞതെങ്കില്‍ പാപ്പാന്‍ ചേട്ടന്റെ വ്യക്തിപ്രഭാവത്തില്‍ ഈ അടിപൊളി കമന്റിന്റെ ആ ഇത് അങ്ങട് മുങ്ങിപ്പോവില്ലായിരുന്നു.
ഇതിപ്പൊ പാപ്പാന്‍ ചേട്ടനെല്ലെ പറഞ്ഞെ.
.ഓ..ഇതൊക്കെ ഒരു വിറ്റാണൊ എന്നായി..ഇതിലും എന്തോരം തമാശ പറഞ്ഞേക്കണൂന്ന് ആയി.. :-)
qw_er_ty
By
Anonymous, at 8/23/2006 08:40:00 PM
ഇത് Blue Angels ആണോ ആദിത്യാ? നാലേ ഉള്ളോ, ആറെണ്ണത്തിന്റെ ഒരു പ്രകടനം കൂടെ വേണ്ടതാണല്ലോ?
ഇങ്ങനെ സിനിമാസ്കോപ്പില്‍ പിടിച്ചത് കൊണ്ട് ഇത്രയെങ്കിലും കിട്ടി. അല്ലെങ്ങില്‍ ഡിജിറ്റല്‍ ക്യാമറയും വച്ച് ഫൈറ്റര്‍ പ്ലെയിനിന്റെ ഫോട്ടം പിടിക്കാന്‍ പോയാല്‍ വിവരം അറിയും. Shoot for the Pony, But get only the Tail എന്നാ. ഷട്ടര്‍ലാഗ് ഒരു പ്രശ്നം ആണേ. സോ, അഭിനന്ദലു, അഭിനന്ദലു....
By
prapra, at 8/23/2006 08:42:00 PM
ഇതിപ്പോ നാലു കിളികള്‍ പറക്കുന്നപോലെ..ഫോട്ടൊഗ്രാഫി അപാരം എന്ന് പറയണം എന്ന് നാക്ക് പറയുന്നു.പക്ഷെ ഇഞ്ചി പറഞ്ഞപോലെ നാണക്കേടുണ്ടാക്കിയെന്ന് ഞാന്‍ പറയില്ല. എന്നാലും ആദീീീീീീീീീീ..ഹാ...എത്ര മനോഹരം...
By
അനംഗാരി, at 8/23/2006 08:54:00 PM
ഇതാണല്ലേ എയര്‍ഷോ... ദുബൈയില്‍ ഉണ്ടായിരുന്നു. അന്ന് പോവാതിരുന്നത് എത്രനന്നായി എന്ന് ഇപ്പോള്‍ മനസ്സിലായി...
പിന്നെ രാണ്ടാമത്തെ പടത്തിലെ വിമാനം ഞാന്‍ കണ്ടു.. സമ്മാനം എനിക്കുതന്നെ..
ആദീ നിങ്ങള്‍ ശരിക്കും ഒരു സംഭവമാ..
By
Rasheed Chalil, at 8/23/2006 09:12:00 PM
ആദിയേ,
തേരാ പാരാ നടക്കുമ്പോള്‍ നി ഇത്ര കാണാനെ വഴിയുള്ളു.
ഇഞേച്ചിയേ, ആദി ബീച്ചില്‍ പോയി എടുത്ത ഫോട്ടോസ് ഒന്നു കാണേന്ദതാ, അവിടെ രൂള്‍ ഓഫ് തേഡും, ഗോള്‍ഡന്‍ പോയിന്റും ഒക്കെ കിറു കൃത്യായിരുന്നു :D ആദി, ഞാന്‍ ഫോട്ടോസ് ഫോര്‍വേഡ് ചെയ്യാന്‍ പോവാണ് :)
By
Anonymous, at 8/23/2006 09:25:00 PM
ഇഞ്ചിയേച്ചിയേ, എന്താ ഇത്ര ചിരി? ഞാന്‍ ഫോട്ടോ എടുത്തത് കൊറേ ദൂരേന്നാ. ദിവാ ക്രൂസില്‍ നിന്നാണ് എടുത്തത്. അതു മാത്രമാണ് ഫോട്ടോകള്‍ തമ്മില്‍ എന്തേലും വ്യത്യാസം ഉണ്ടെങ്കില്‍ കാരണം. ;)
വക്കാരിജ്യേഷ്ഠാ, ;)
ഹഹഹ... കണ്ടുപിടിച്ചല്ലേ? ഞാനും ആദ്യം ഒന്നു ബുദ്ധിമുട്ടി. ആദ്യമായി പറക്കുന്ന ഐറ്റത്തിന്റെ ഫോട്ടോ പിടിച്ചതാ. പിഴ ഡോളറില്‍ അയച്ചാല്‍ മതി :))
പാപ്പാനേ, ഇത്രേം വിമാനം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോയതല്ലെ? ചെലപ്പൊ അല്ലറ ചില്ലറ ചളുക്കം ഒക്കെ കാണും.
പ്രാപ്രാ,
ഡീറ്റയിത്സ് ഇന്നാ പിടിച്ചോ - U.S. Navy Blue Angels and U.S. Army Parachute Team Golden Knights.
ഡിജിറ്റല്‍ എസ്സെല്ലാറില്‍ പിടിച്ച നല്ല ഒന്നാന്തരം ഫോട്ടോസ് ദിവാന്‍ അപ്പറത്തിട്ടിട്ടുണ്ട്. :)
കുടിയോ,
ഹഹഹ്ഹ... എന്റെ ഒരു കാര്യം. നല്ലതാന്നു പറയണം എന്നു വെച്ചു വന്ന കുടിയന്‍ ചേട്ടന് പോലും ഞാന്‍ അതിനൊരു ചാന്‍സ് തന്നില്ല. :) ഒരു ദിവസം ഞാനും പഠിക്കും.
ഇത്തിരി,
ഹഹ.. കണ്ടുപിടിച്ചല്ലെ? കൊച്ചുകള്ളന്‍... :)
ഹോ, ഞാന്‍ ഒരു സംഭവം ആണെന്ന് എനിക്കും ഈയിടെ തോന്നിത്തുടങ്ങ്ങി. പെട്ടി പൂട്ടാന്‍ സമയം ആയി വരുന്നു അല്ലെ?
തുളസീ,
കണ്ട്രോള്‍ കണ്ട്രോള്‍.... എല്ലാം കോംബ്രമൈസ്... അതൊന്നും പുറത്ത് പോകരുത്... പ്ലീസ് ;)) എല്ലാം നമ്മക്കു സെറ്റില്‍ ആക്കാം :))
By
Adithyan, at 8/23/2006 09:49:00 PM
ഇതാണു ചക്കാട്ടുന്നവനെ പിടിച്ചു വീവിംഗ് മാസ്റ്ററാക്കിയാല്‍ ഇങ്ങനെയിരിക്കുമെന്നു വി. കെ. എന്‍. പണ്ടു പറഞ്ഞതു്.
ഡാ മോനേ ആദിത്യാ, ജ്ജ് പോയി ഖസാക്കോ സിനിമകളുടെ ലിസ്റ്റോ, എഛ്റ്റിയെമ്മെല്ലിന്റെ ആദ്യത്തെ റ്റാഗേതാണെന്നോ വല്ലതുമെഴുതു്. ഈപ്പണി തുളസിക്കോ സീയെസ്സിനോ മൊഴിക്കോ സപ്തനോ വല്ലതും കൊടുക്കു്. ആ വക്കാരിയും ശ്രീജിത്തും വരെ (അലങ്കാരം: അര്‍ത്ഥാപത്തി) ഇതിനെക്കാള്‍ നന്നായി എടുക്കുമല്ലോ.
എന്നിട്ടാണു ഫോട്ടോ പുലികളുടെ കൂട്ടത്തില്‍ ചേര്‍ക്കാത്തതിനു പരാതി പറഞ്ഞതു്!
പാപ്പാന്റെ കമന്റും തകര്‍ത്തു.
:)
By
ഉമേഷ്::Umesh, at 8/23/2006 09:51:00 PM
“വക്കാരി പോലും...”
ഇന്നത്തേയ്ക്കാവശ്യത്തിന് പ്രചോദനമായി :)
By
myexperimentsandme, at 8/23/2006 09:59:00 PM
ഫോട്ടൊഗ്രാഫിയിലും ഉത്തരാധുനികതയോ?
By
വല്യമ്മായി, at 8/23/2006 10:00:00 PM
കിട്ടി
കിട്ടി
ആവശ്യത്തിനു കിട്ടി
:(
വടി വാങ്ങി ഫോട്ടോ എടുത്ത് അതിന്റെ പോസ്റ്റ് ഇട്ട് അടി വാങ്ങി എന്നു പറഞ്ഞ പോലെ ആയി :(
ചക്കാട്ടുന്നവനെ പിടിച്ചു വീവിംഗ് മാസ്റ്ററാക്കിയാല്‍.... ഹാവൂൂ... ഒതുക്കിക്കൂട്ടി...
വക്കാരിക്കും ശ്രീജിത്തിനും സൈഡുവാരം ഓരോന്നു കൊടുത്തതു മാത്രമാണ് ആശ്വാസം. :)
By
Adithyan, at 8/23/2006 10:02:00 PM
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി,
ആദ്യത്തെ പടം തകര്‍ത്തുവെന്ന് ഞാന്‍ പറയും. എന്ത്യേ?
അതൊരു ക്ലാസ് ഫോട്ടോ യാണ് :)
ആ നാലെണ്ണത്തിന്റെ കൂട്ടായുള്ള, ഒരേ സ്റ്റൈലിലുള്ള പറക്കല്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ എന്റെ ചിന്താമണ്ഢലം (?) ഉണര്‍ന്നതിന്റെ ഫലമായി ‘കൂരാന്‍ സുബാഷ്’ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട് വന്നകാലത്ത് വിമാനം കാണാന്‍ പോയ പുരാണം ഓര്‍മ്മവന്നു.
By
Visala Manaskan, at 8/23/2006 10:06:00 PM
ആദീ,
ഇത്തിരി മഷി കിട്ടുമോ.
വിമന്ത്തിനെ ഒന്നു മഷിയിട്ടു നോക്കി പിടിക്കാനാ.
By
മുല്ലപ്പൂ, at 8/23/2006 10:13:00 PM
വടി വാങ്ങി ഫോട്ടോ എടുത്ത് അതിന്റെ പോസ്റ്റ് ഇട്ട് അടി വാങ്ങി എന്നു പറഞ്ഞ പോലെ
ആദീ, അതെനിക്കിഷ്ടപ്പെട്ടു. ഹ ഹ.
ഉമേഷേട്ടാ, നന്ദിയുണ്ട്. എനിക്കും ഫോട്ടോ പിടിക്കാന്‍ അറിയാമെന്ന് ഒരാളെങ്കിലും സമ്മതിച്ചൂലോ. ഇവിടെ കുമാറേട്ടന്‍, മേലാല്‍ ഫോട്ടോ എടുത്താല്‍ എന്നെ തട്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുവാണ്. ഇപ്പോള്‍ ഇച്ചിരി ധൈര്യമായി. :D
By
Sreejith K., at 8/23/2006 10:14:00 PM
This comment has been removed by a blog administrator.
By
Sreejith K., at 8/23/2006 10:15:00 PM
അതായത് വല്യമ്മായീ, ഞാന്‍ വണ്‍ തേര്‍ഡ് റൂളും സെണ്ട്രല്‍ ലൈന്‍ ലോ-യും കൂടെ ഒരേ സമയം അപ്ലൈ ചെയ്ത് ഒരു ജമണ്ടന്‍ ഫോട്ടോ എടുക്കാന്‍ നോക്കിയതാ. ടൈമിങ്ങ് ഒരു 32 മില്ലി സെക്കണ്ട് തെറ്റി. പോയീന്നു പറഞ്ഞാ മതിയാല്ലാ..
വിശാലോ,
അതു കേട്ടാ മതി. ഇനി ആ പുരാണം വായിച്ചു കൂടി കഴിഞ്ഞാല്‍ ക്യാമറ വാങ്ങീതു മുതലായെന്നു ഞാന്‍ കൂട്ടിക്കോളാം. :) പോരട്ടേ പോരട്ടേ, വേഗം പോരട്ടെ ‘കൂരാന്‍ സുബാഷ്’ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട് വന്നകാലത്ത് വിമാനം കാണാന്‍ പോയ പുരാണം. :)
മുല്ലപ്പൂനു പറ്റ്വോ ഇത്രേം മുട്ടന്‍ നാലു വിമാനം ഒരു ഫോട്ടോയില്‍ എടുത്തിട്ട് അതിന്റെ പ്രകൃതിഭംഗിയ്ക്കു ഒരു പ്രശനവുമില്ലാതെ കിട്ടാന്‍? വെള്ള ക്യാന്‍വാസ് പോലെ ഇല്ലെ? പൊടിപോലുമില്ല്ല കണ്ടു പിടിക്കാന്‍ എന്ന് കവി ഇതിനെപ്പറ്റിയാ പാടിയിരിക്കുന്നെ.
ശ്രീജിയേ,
താങ്ക്യൂൂ.. ;)
പൊങ്ങല്ലേ പൊങ്ങല്ലേ... ഉമേഷ്ജി അര്‍ത്ഥാപത്തിയിലാ പിടിച്ചിരിക്കുന്നെ. അതിന്റെ ലക്ഷണവും അര്‍ത്ഥവും ഒക്കെ വല്ല പിടിയും ഉണ്ടോ? ഗോള്‍ ആര്‍ക്കൊക്കെ കേറീട്ടുണ്ടെന്ന് ഉമേഷ്ജിക്കു മാത്രം അറിയാം ;)
By
Adithyan, at 8/23/2006 10:29:00 PM
ആരാ സൊലീറ്റാ?
രണ്ടാമത്തെ ഫോട്ടോയില്‍ വലതു വശത്തു കാണുന്നത് ബിമാനമാണോ? :S
By
:: niKk | നിക്ക് ::, at 8/23/2006 10:35:00 PM
വാലും മൂടുമില്ലാത്ത രണ്ട് ഫോട്ടൊ കൊടുത്ത് കുറെ വായില്‍ തോന്നിയതൊക്കെ എഴുതിയാലും ഒരു പെണ്ണായാല്‍ കമന്റാന്‍ നൂറാളുണ്ടാവുമെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.
By
Anonymous, at 8/23/2006 10:36:00 PM
ആദീ, നീയെപ്പൊ പെണ്ണായി??? ഈ അനോണി പറയുന്നത് കേട്ടോ.
By
-B-, at 8/23/2006 10:39:00 PM
ആദി പെണ്ണായിരുന്നോ.. ഞാന്‍ അറിഞ്ഞില്ലല്ലോ ദൈവമേ.. ആദി ഐ ലവ് യു
By
കണ്ണൂസ്, at 8/23/2006 10:39:00 PM
ആദിയെ അനോനിക്ക് ക്ഷ പിടിച്ചെന്ന് തോന്നുന്നു. വിടാതെ പിന്‍ തുടര്‍ന്ന് ഫോളോ ചെയ്യുന്നുണ്ടല്ലോ. ബൂലോഗ ക്ലബ്ബില്‍ ഒരു തല്ല് കഴിഞ്ഞതല്ലേ ഉള്ളൂ.
By
Shiju, at 8/23/2006 10:43:00 PM
നിക്കു നിക്കേ, സൊലീറ്റേടെ കാര്യം ആരു പറഞ്ഞു? കണ്ണിനെന്തോ സാരമായ കുഴപ്പമുണ്ട് കേട്ടോ :)) ആ ഫോട്ടോയില്‍ വിമാനം കണ്ടു പിടിക്കാന്‍ അത്യാവശ്യം ഭാവന ഒക്കെ വേണം കേട്ടാ...
ബീക്കൂ...:)
എന്റെ ഒടേ തമ്പുരാനേ, ഞാന്‍ പോലും അറിഞ്ഞില്ലല്ലാ... ഇനീപ്പം ഞാന്‍ പൊറകെ നടന്ന പെമ്പിള്ളാരൊക്കെ എന്നാ ചെയ്യുവോ? അവര്‍ക്കിനി ആരുണ്ട്?
കണ്ണൂസേ,
ഹഹാഹാഹ്ഹഹ്ഹഹ്ഹ്ഹഹഹ
ഹഹ്ഹഹഹ്ഹഹഹഹഹ്ഹഹ്
ഹഹഹഹ്ഹഹഹാഹ്ഹഹ
ചിരി നിര്‍ത്തീട്ട് വേറേ ഒന്നും പറയാന്‍ പറ്റുന്നില്ല. :) ഹോ, ഈ അനോണിയോസ് പുണ്യവാളന്മാര്‍ കാരണം കിട്ടുന്ന ഓരോരോ തമാശകളേ :))))
ഷിജുവേ,
അനോണി ഞാന്‍ പെണ്ണാന്നും കൊണ്ട് കല്യാണ ആലോചനേം കൊണ്ട് എന്റെ വീട്ടി ചെല്ലുവോന്നു മാത്രമേ എനിക്കു പേടിയുള്ളൂ.
By
Adithyan, at 8/23/2006 10:46:00 PM
ന്റെ ആദി പെണ്ണേ.. ഐലി ഐലി ന്നു പറയുന്നതങ്ങനനു വിചാരിച്ചിരിക്കുമ്പോഴാ അനോണി സത്യം വെളിപ്പെടുത്തിയേ.
ഹിഹിഹി
ആദിയെ അനോനിക്ക് ഇഷ്ടായി. ആദി പെണ്ണാണു എന്നു വിചരിച്ചാവും
By
മുല്ലപ്പൂ, at 8/23/2006 10:53:00 PM
എന്നാലും എന്റെ ശ്രീജിത്തേ, നീ ഇത്ര മണ്ടനാണെന്നു ഞാന്‍ വിചാരിച്ചില്ല :)
വക്കാരിയേ, ശ്രീജിത്തിനൊരു അര്‍ത്ഥാപത്തി ക്ലാസ്സു കൊടുത്തേ...
ആദിത്യോ, ഞാന്‍ ഇത്രയും പറഞ്ഞതൊക്കെ ക്ഷമിക്കണേ, ഈവ് ടീസിംഗൊരു വലിയ കുറ്റമാണെന്നാ കേട്ടിട്ടുള്ളതു്. :)
(അപ്പോള്‍ അതൊരു പെണ്‍കുതിരയായിരുന്നു അല്ലേ?...)
അനോണി എന്തായാലും ബുദ്ധിമാന്‍ തന്നെ!
By
ഉമേഷ്::Umesh, at 8/23/2006 10:59:00 PM
ആദീ,
ഞാനറിഞ്ഞിരുന്നില്ല കേട്ടോ. ഐ ലവീ.. റിയലീ ഐ ലവീ... :)
(കണ്ടോ കമന്റുകളുടെ എണ്ണം കൂടിയത്?)
By
Unknown, at 8/23/2006 10:59:00 PM
ആദിപ്പെണ്ണേ,
ബ്ലൂ ഏഞ്ചത്സ് ടീം നമ്മുടെ സൂര്യകിരണുമായി മത്സരിക്കുന്നു അടുത്ത് തന്നെ എന്ന് കേള്‍ക്കുന്നു.ഈ ഫോട്ടോസ് ഞാന്‍ യു എസ് ഏ എഫിന് അയച്ച് കൊടുക്കുന്നുണ്ട്. അവരെ മാനസികമായി തളര്‍ത്താന്‍...... :)
By
Unknown, at 8/23/2006 11:02:00 PM
ഹാ ഹാ ഹാ ഹാ.. അപ്പൊ അത് ഫലിച്ചു. ഇഷ്ടപോലെ കമന്റ്.
By
Anonymous, at 8/23/2006 11:03:00 PM
ഹഹഹാ.... ചിരിച്ചു ചിരിച്ച് എന്റെ ഉറക്കം പോയി :)))
മുല്ലപ്പൂ ഐലബ്യു ഒരുപാട് പറഞ്ഞു പറഞ്ഞു ഇപ്പോ ഐലി ഐലി എന്നേ പറയാറുള്ളു അല്ലെ? :)) ഹഹാഹഹ്
ഉമേഷ്ജീ,
ഹഹഹ... എന്നെ അങ്ങ് കൊല്ല്. ഞാന്‍ ഉമേഷ്ജിക്കെതിരെ വനിതാക്കമ്മീഷനില്‍ ഒരു പരാതി കൊടുക്കാന്‍ പോകുവാണ്. ബാക്കി നമ്മക്ക് കോടതിയില്‍ കാണാം.
ദില്‍ബാ,
യൂആറിന്‍ ക്ക്യൂൂൂ... ആദ്യം പറഞ്ഞത് കണ്ണൂസേട്ടനാണ്. അതിന്റെ ഒരു തീരുമാനം ആയിട്ട് മാത്രം ദില്‍ബ്വേട്ടനെ പരിഗണിക്കാം...
By
Adithyan, at 8/23/2006 11:05:00 PM
ഈ കണ്ണൂസേട്ടന്‍ കാരണം ഒരാള്‍ക്കൊരു കാര്യം പറയാനും പറ്റാണ്ടായല്ലോ ദൈവമേ...
:-)
By
Unknown, at 8/23/2006 11:09:00 PM
അപ്പൊ ഇതാണല്ലെ കമന്‍റ് വീഴാനുള്ള സൂത്രം.ആദ്യം സ്വന്തം പേരിലും പിന്നെ അനോണിയായും കമന്‍റിടുക.എന്നിട്ട് വിവാദങ്ങളുണ്ടാക്കുക.സ്വന്തം നിഴലിനോട് യുദ്ധം ചെയ്യുന്ന പോലെ
ആദീ പെണ്ണേ,പെണ്‍ബൂലോഗത്തേക്ക് സ്വാഗതം
By
വല്യമ്മായി, at 8/23/2006 11:10:00 PM
രണ്ടാമത്തെ ഫോട്ടോ എടുത്തതു കാനഡയില്‍ ചെന്നു നിന്നിട്ടാ...??? :)
ഒരു അബദ്ധം പറ്റിയില്ലേ ആദീ, പടം എടുക്കുന്നതിനു മുന്പാണു് ടവറിന്റെ മണ്ടക്കു വലിഞ്ഞു കേറിയതു എന്നു പറയാമായിരുന്നില്ലേ??
ഉമേഷ്ജിയുടെ ആദ്യ കമന്റ് പിടിച്ചു :), ഉമേഷ്ജിക്കു സ്പെഷ്യല്‍ ഡാങ്ക്സ്!!
By
Unknown, at 8/23/2006 11:14:00 PM
വല്യമ്മായീ,
ഇതിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ പിന്നെ എനിക്ക് ഉറങ്ങാന്‍ പറ്റില്ല. അതു കൊണ്ടാണ്. ഇനി ഇതിന്റെ പേരില്‍ എന്നെ ഇവിടുന്ന് ബ്ലോക്ക് ചെയ്താല്‍ ഞാന്‍ സഹിച്ചു.
ഇതാ എന്റെ ഉത്തരം -
തന്തയില്ലാത്തരം പറയരുത്.
പല തന്തക്ക് പിറന്ന ചിലര്‍ കാണിക്കുന്നത് കണ്ടിട്ട് എന്നെ ആ കൂടെ കൂട്ടരുത്.
സ്വസ്തി. സമാധാനം.
By
Adithyan, at 8/23/2006 11:17:00 PM
ആദിപെണ്ണേ,
ഐലി ന്നു എഴുതിയാല്‍ ഐലബ്യു ന്നും വായിക്കമൊ? ;)
ന്റീശ്വരാ, ഇഞ്ചിപെണ്ണൂം,ബിരിയാണീം,സുവും,കല്യണീം,ഓപ്പോളും താരേം ബാക്കി മഹിളാമണികളും ഒന്നും അറിഞ്ഞിട്ടില്ല ഈ പുതിയ തരോദയം
By
മുല്ലപ്പൂ, at 8/23/2006 11:19:00 PM
ഹാ ഹാ ഹാ ഹാ.. അപ്പൊ അത് ഫലിച്ചു. ഇഷ്ടപോലെ കമന്റ്.
By Anonymous, at 8/23/2006 11:03:06 PM
എന്ന് വായിച്ചപ്പോ ഒരു തമാശയ്ക്ക് എഴുതിയതാ.ആരെന്ത് കാണിച്ചാലും അത് അള്ളാഹു ചോദിച്ചോളും എന്ന് പറയുന്ന ഒരു നല്ല വാപ്പയുടെ മോളായത് കോണ്ട് എന്നെ ആരെന്ത് വിളിച്ചലും എനിക്കൊരു പ്രശ്നവുമില്ല
By
വല്യമ്മായി, at 8/23/2006 11:23:00 PM
ആദീ,
കൂള്‍ ഡൌണ്‍!
പെണ്‍കുട്ട്യോള്‍ക്ക് ഇത്ര വാശി നന്നല്ല എന്ന് അമ്മ അനിയത്തിയോട് പറഞ്ഞ് കേട്ടിട്ടുണ്ട്.
:-)
By
Unknown, at 8/23/2006 11:24:00 PM
ആദീ, കണ്ട്രോള്‍. വല്യമ്മായി പറഞ്ഞത് ഒരു തമാശ മാത്രം. അനോണിയോടുള്ള ദേഷ്യം ഞാന്‍ മനസ്സിലാക്കുന്നു, ആ പക മറ്റുള്ളവരോട് വേണോ?
ഉമേഷേട്ടാ, അര്‍ത്ഥാപത്തി എന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അര്‍ത്ഥം ആപത്താണ് എന്ന് മനസ്സിലായി ഇപ്പോള്‍. അര്‍ത്ഥാപത്തി യുടെ പൊരുള്‍ തേടിയലഞ്ഞ ഞാന്‍ ചെന്നെത്തിയത് പഴയ ഒരു ആനയുടെ മടയില്‍. ഉസ്താദ് വക്കാരി ഖാന്‍. അവിടെപ്പോയി ദക്ഷിണവയ്ക്കാന്‍ ഈ ഊരുതെണ്ടിയുടെ കയ്യില്‍ കാശില്ലാത്തത് കൊണ്ട് ചോദിക്കുകയാ, ഉമേഷേട്ടന്‍ ഒന്ന് ഈ വിഷയം നേട്ടി വലിച്ച് വിശദമാക്കാമോ സ്വന്തം ബ്ലോഗില്‍?
By
Sreejith K., at 8/23/2006 11:32:00 PM
ശ്രീജീ,
പണ്ട് ഉമേഷേട്ടന്‍ വക്കാരി ഖാന്റെ പോസ്റ്റില്‍ ഇപ്രകാരം പറഞ്ഞു:
ഇവിടത്തെ അലങ്കാരം അതല്ല. "വക്കാരി വരെ ഇതു ചെയ്യും, കോഴിയുടെ കാര്യം പറയേണ്ടതില്ലല്ലോ" എന്നാണു വിവക്ഷിതം. ഈ സാധനത്തിനു് "അര്‍ത്ഥാപത്തി" എന്നാണു പേരു്.
അര്‍ത്ഥാപത്തിയതോ പിന്നെ-
ച്ചൊല്ലാനില്ലെന്ന യുക്തിയാം
എന്നു ലക്ഷണം.
നിന്‍ മുഖം ചന്ദ്രനേ വെന്നു
പത്മത്തിന്‍ കഥയെന്തുവാന്‍?
എന്നു് ഉദാഹരണം.
ഇതിനെത്തന്നെ ദണ്ഡാപൂപന്യായം (ദണ്ഡം = കോല്‍, അപൂപം = അപ്പം) എന്നും പറയും. "അപ്പം കോര്‍ത്തു വെച്ചിരുന്ന കോല്‍ എലി കൊണ്ടുപോയി, അപ്പത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ" എന്നു വിവക്ഷ.
സംഭവം ക്ലിയറായല്ലോ? അതാണ് ഉറുമീസ്.. ഛെ അതാണ്....ദില്‍ബു.
By
Unknown, at 8/23/2006 11:41:00 PM
ആദിത്യാ രണ്ടാമത്തെ ചിത്രം “ഞാന്‍ കണ്ട എയര്‍ ഷോ” എന്ന അടിക്കുറിപ്പോടെ ഇന്റര്‍നാഷണല്‍ ഗോമ്പറ്റീഷനുകളില്‍ അയച്ചോളൂ.. എത്ര മെറ്റലുകള്‍ വേണമെങ്കിലും വിന്‍ ചെയ്യാം. കാരണം അതാണ് ശരിക്കും ‘എയര്‍ ഷോ’! അതില്‍ എയര്‍ മാത്രമേ ഉള്ളു. വേറൊന്നും കാണാനില്ല.
(ഞാന്‍ മുങ്ങി. ഇപ്പോള്‍ എയറില്‍!)
By
Kumar Neelakandan © (Kumar NM), at 8/24/2006 01:19:00 AM
ദില്‍ബാസുരാ,
നന്ദിയുണ്ടു്. ശ്രീജിത്തിന്റെ ചോദ്യത്തിനു മറുപടി എഴുതാന്‍ പോവുകയായിരുന്നു. അങ്ങു് എല്ലാം തപ്പിയെടുത്തു ശരിയാക്കി. മിടുക്കന്‍. പണ്ടു് വക്കാരി ഖാന്‍ അര്‍ത്ഥാപത്തിയെക്കേറി ഉപമയെന്നോ ഉത്പ്രേക്ഷയെന്നോ വിളിച്ചതില്‍ മനം നൊന്തു് എഴുതിയതാണു് അതു്.
ശ്രീജിത്തേ,
കമന്റു കലക്കി. ഇനിയും മനസ്സിലായില്ലെങ്കില്‍ അലങ്കാരമൊക്കെ വിട്ടിട്ടു നേരേ പറഞ്ഞുതരാം. “ഭൂലോകതിരുമണ്ടനായ ശ്രീജിത്തിനു പോലും ഇതിനെക്കാള്‍ നല്ല പടം എടുക്കാന്‍ പറ്റും. നിനക്കു പറ്റുന്നില്ലല്ലോ” എന്നാണു വിവക്ഷ. ഇതു് ആദിത്യനെയല്ല ഇന്‍സള്‍ട്ടുചെയ്യുന്നതു്-ശ്രീജിത്തിനെയാണു്. (സന്തോഷേ, ദാ ഞാന്‍ ഡാഷ് ഇടാന്‍ പഠിച്ചു!) മനസ്സിലായോ?
അപ്പോള്‍, ശ്രീജിത്ത് ആദിത്യനേക്കാള്‍ ഫോട്ടൊ എടുക്കാന്‍ മിടുക്കനാണെന്നു സ്തുതി പോലെ പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ നിന്ദിക്കുകയാണുണ്ടായതു്. ഈ അലങ്കാരത്തെ “വ്യാജസ്തുതി” എന്നു പറയും. ഇനി നിന്ദ പോലെയിരിക്കുന്ന സാധനം യഥാര്‍ത്ഥത്തില്‍ സ്തുതിയാണെങ്കില്‍ അതും വ്യാജസ്തുതി തന്നെ. ഇവിടെ ആദിത്യന്റെ ഫോട്ടോ തറയാണെന്നു പറഞ്ഞെങ്കിലും അവന്‍ വക്കാരി, ശ്രീജിത്ത് എന്നിവരെക്കാള്‍ മിടുക്കനാണെന്നു വ്യംഗ്യമായി പറഞ്ഞതിനാല്‍ യഥാര്‍ത്ഥത്തില്‍ സ്തുതിയാണു്. അങ്ങനെ അതും വ്യാജസ്തുതി.
ഒരു വാക്യത്തില്‍ ഒരു അര്‍ത്ഥാപത്തി, രണ്ടു വ്യാജസ്തുതി. ആകെ അലങ്കാരകോലാഹലം. എനിക്കു വയ്യ!
പിന്നെ ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍ പോസ്റ്റിടാന്‍ പറയരുതു്. ഏ. ആര്‍. രാജരാജവര്‍മ്മയുടെ “ഭാഷാഭൂഷണം” വാങ്ങി വായിക്കൂ. നാഷണല്‍ ബുക്ക് സ്റ്റാളില്‍ കുട്ടിക്കൃഷ്ണമാരാരുടെ അടിക്കുറിപ്പുകളോടുകൂടി ഉള്ള പുസ്തകത്തിനു വില 55 രൂപാ. കറന്റ് ബുക്ക്സില്‍ എം. എസ്. ചന്ദ്രശേഖരവാര്യരുടെ അടിക്കുറിപ്പുകളോടുകൂടി ഉള്ളതിനു വില 65 രൂപാ.
By
ഉമേഷ്::Umesh, at 8/24/2006 06:41:00 AM
സപ്തം,
പുതിയ ബ്ലോഗ് തുടങ്ങിയതിനു നന്ദി. എല്ലാം പഠിച്ചെടുത്തിട്ട് ഞാനും ഒരു അലക്കലക്കും :)
ദില്‍ബ്വേ,
ജ്ജ് ഗ്രാമറൊക്കെ പഠിച്ചു പോയല്ലാ... കൊള്ളാട്ടാ...
ശ്രീജിത്തേ, ദില്‍ബന്‍ പഠിപ്പിച്ചിട്ട് പഠിക്കണ്ടേ വന്നല്ലോ ;)
ഉമേഷ്ജി പിന്നെ ഒരു ചാന്‍സ് കിട്ടിയാല്‍ ഗ്രാമര്‍ പഠിപ്പിക്കാന്‍ ഓടി നടക്കുവാണല്ലോ... അതേ, ആക്ചുവലീ ആ ഒരു സെന്റന്‍സില്‍ ആര്‍ക്കൊക്കെ ഗോള്‍ കേറി ആര്‍ക്കൊക്കെ കേറിയില്ല എന്ന് ഒന്ന് തെളിച്ചു പറയാവോ?
കുമാറേട്ടാ, യൂ റ്റൂ?
എന്നാ എല്ലാരോടും ഞാന്‍ ആ സത്യം പറയട്ടെ. ഞാന്‍ കുമാറേട്ടന്‍ പഠിപ്പിച്ച് ചില ട്രിക്ക്സ് പയറ്റിനോക്കിയിട്ടാണ് ഫോട്ടോ ഒക്കെ അങ്ങനെ ആയിപ്പോയത്. മാത്രവുമല്ല ആ ഫോട്ടോ എടുത്തപ്പോള്‍ കുമാറേട്ടനെ മന്‍സില്‍ ധ്യാനിക്കുവേം ചെയ്തു.
By
Adithyan, at 8/24/2006 10:46:00 AM
ഇതാണെനിക്ക് സംസ്കൃതം ഇഷ്ടമല്ലാത്തത്. ചുമ്മാ കേറി പുകഴ്തിയിട്ട് ഇടയില്‍ വല്ല വൃത്തത്തിനേയും അലങ്കാരത്തിന്റേയും കാര്യം പറഞ്ഞ് കമ്പ്ലീറ്റ് മാറ്റി, നമുക്കിട്ട് തന്നെ പണി തരും. ഉമേഷേട്ടാ, എന്നാലും എന്നെ ഇങ്ങനെ നിന്ദിക്കണമായിരുന്നോ. ഞാന്‍ എന്ന വ്യക്തിയെ ഹത്യ ചെയ്തില്ലേ ഈ അര്‍ത്ഥാപത്തി?
അര്‍ത്ഥാപത്തിയെ നിരോധിക്കണം എന്ന് ഞാന്‍ തനിമലയാലത്തിനെഴുതുന്നുണ്ട്. അല്ല വക്കാരീ, താങ്കള്‍ ഇതെല്ലാം കേട്ടോണ്ട് മിണ്ടാതിരിക്കുവാണോ? ഉമേഷേട്ടന്റെ കമന്റില്‍ എന്റെ പേരു മാത്രം ഉള്ളത് കൊണ്ട് രക്ഷപെട്ടു എന്ന സമാധാനത്തില്‍? ഈ പറഞ്ഞതെല്ലാം താങ്കള്‍ക്കും കൂടി ബാധകമാണ്. വരൂ, നമുക്കൊന്നിക്കേണ്ട സമയമായി. ഉമേഷേട്ടനെതിരേ നമുക്ക് പട നയിക്കാം. ജ്വലിക്കട്ടെ സമരജ്വാലകള്‍. ജയിക്കട്ടെ വിപ്ലവം. ജയ് അസംസ്കൃത(സംസ്കൃതം ഒഴിയേയുള്ള എന്തും) മുന്നണി.
By
Sreejith K., at 8/24/2006 11:38:00 PM
Post a Comment
<< Home