ഡിജിറ്റല്‍

Thursday, October 12, 2006

നിറങ്ങള്‍

രണ്ടുമൂന്ന് പേര് കൊള്ളാം എന്നു പറഞ്ഞാല്‍ പിന്നെ ഞാന്‍ വെറുതെ ഇരിക്കുമോ :)
ദാ ഫോട്ടോസ് വരുന്നു ഡസണ്‍ കണക്കിന്.... പൂക്കള്‍ മൈക്രോ മിനി മോഡില്‍ ഇട്ട് എടുക്കുക എന്നതാണല്ലോ ഫോട്ടോഗ്രാഫീടെ ആദ്യപടി. ദാ ;)









46 Comments:

  • ആ‍ദീ പടം കൊള്ളാം. ഇത് ഏത് ലലനാമണിക്കായി കണിവെച്ചതാണ് എന്നു കൂടി പറഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി.
    ആ പൂവു നീ എന്തു ചെയ്തു?
    ഏതു പൂ‍വ്?
    രക്ത നക്ഷത്രം പോലെ ചുവന്ന...
    ബാക്കി ഞാന്‍ പറയണോ?

    By Blogger അനംഗാരി, at 10/12/2006 07:55:00 PM  

  • വിശ്വസിക്ക്വോന്നറിയില്ല...ഞനിന്നലെ സ്വപ്നം കണ്ടു;ഡെസ്ക്ട് ടോപ്പ് തുറന്നപ്പൊള്‍ നിറയെ റോസപ്പൂവ്.!!! രാവിലെ വന്നു പിന്മൊഴി നോക്കിയപ്പോള്‍ ദേ അനം ഗാരിചേട്ടന്റെ കമന്റ്..നേരെ ഇങ്ങുപോന്നു..വന്നപ്പോള്‍ പനിനീര്‍ പൂവിന്റെ ഒരു മേളം !!!

    By Blogger Peelikkutty!!!!!, at 10/12/2006 08:13:00 PM  

  • അനംഗാരീ,
    ചെമ്പരത്തിപ്പൂ അല്ല ചങ്കു പറിച്ചു കൊടുക്കാമെന്നു പറഞ്ഞാല്‍ പോലും ഒരു കിളി പോലും മൈന്‍ഡ് ചെയ്യുന്നില്ല. ആ വേദനയും നെഞ്ചില്‍ അടക്കി നടക്കുന്ന എന്നോടീ ചോദ്യം ;))

    പീലിയേ,
    അതാണ് ബൂലോകത്തിന്റെ ഒരു ഇത്. എന്തെങ്കിലും ഒക്കെ ആഗ്രഹിച്ചാല്‍ എന്തേലും ഒക്കെ നടക്കും :) പൂക്കള്‍ ഒരു രണ്ടു മൂന്നെണ്ണം പീലീസിന് ഡെഡിക്കേറ്റ് ചെയ്യുന്നു. ഏതാന്നു വെച്ചാ നോക്കിയെടുത്തോണേ... :)

    By Blogger Adithyan, at 10/12/2006 08:18:00 PM  

  • ആദീ, ചങ്ക്, പൂക്കള്‍ ഇതൊക്കെ ആര്‍ക്കുവേണം. ഹാരം, പെര്‍‌ഫ്യൂം ആദിയായവ കൊടുത്തുനോക്കൂ ഉണ്ണീ.

    By Blogger പാപ്പാന്‍‌/mahout, at 10/12/2006 08:26:00 PM  

  • ഹ്ഹഹ...
    അങ്ങനെ കൊടുത്ത് കൊടുത്ത് അരഞ്ഞാണം വരെ കൊടുത്ത ജേഷ്ടന്മാരുടെ പാത ഞാനും പിന്തുടരണം അല്ലേ പാപ്പേട്ടാ? ;))

    ഓക്കെ... ഇനി മേടിക്കാന്‍ ആളെ കണ്ടുപിടിക്കണം ;)

    By Blogger Adithyan, at 10/12/2006 08:32:00 PM  

  • പീലി, ഏറ്റവും താഴത്തെ റോസ്‌ നിറമുള്ളതും താഴേന്ന്‌ നാലാമത്തെ വെളുത്ത നിറമുള്ളതും എന്റേതാണ്‌. ബാക്കി ഏതുവേണമെങ്കിലും പീലി എടുത്തോളൂ.

    ആദീ, പതിനൊന്ന്‌ ചുവന്നറോസപ്പൂവും ഒരു വെളുത്ത റോസപ്പൂവും കൂടി ഒരു പെണ്‍കുട്ടിക്ക്‌(പക്ഷിക്കല്ല) കൊടുത്തുനോക്കു.

    By Blogger റീനി, at 10/12/2006 08:38:00 PM  

  • എല്ലാ പൂവിനും ഒരര്‍ത്ഥമുണ്ടത്രെ!
    ഈ ലിങ്കോന്നു നോക്കൂ.

    http://www.800florals.com/care/meaning.asp

    By Blogger കരീം മാഷ്‌, at 10/12/2006 08:42:00 PM  

  • ആദീടെ വീടും റീനീടെ വീടുപോലെയാണോ? റീനി വീട്ടിനകം നിറയെ തെങ്ങും കവുങ്ങും വാഴയും നട്ടിരിക്കുന്നപോലെ ആദി റോസാച്ചെടി നട്ടുപിടിപ്പിച്ചതാ? :-)

    By Blogger പാപ്പാന്‍‌/mahout, at 10/12/2006 08:42:00 PM  

  • ആദീ, നന്നായി എടുത്തിരിക്കുന്നു. ഏതാ കാമറ ? സ്പെസിഫിക്കേഷന്‍സ് ഒന്ന് അയച്ചുതരുമോ ?

    By Blogger asdfasdf asfdasdf, at 10/12/2006 09:00:00 PM  

  • ആദിയേ.. 5, 10, 13 ഫോട്ടോ കൊള്ളാം...പിന്നേ മേനോന്‍ ചേട്ടന്‍ ചോദിച്ചതു കേട്ടില്ലേ... കാമറ ഏതാണന്ന്... “ആദിക്ക് ഇത്രനല്ല ഫോട്ടോ എടുക്കാമെങ്കില്‍ ഏതായിരിക്കും ആ കാമറ എന്ന ഒരു അര്‍ഥം അതില്‍ ഒളിഞ്ഞു കിടപ്പില്ലല്ലോ അല്ലേ...” ധൈര്യമായി പറയൂ ആദി ..കാനണ്‍ എസ് ത്രീ ഐ എസ് ആണെന്ന്...

    By Blogger അന്‍‌വര്‍ സാദത്ത് | anwer sadath, at 10/12/2006 09:07:00 PM  

  • അനുകരണം ആദിയുടെ സ്റ്റയിലല്ല.

    പാപ്പാന്‍സെ, വാഴയും, തെങ്ങും, കൃഷ്ണച്ചെടിയുമൊക്കെ വീട്ടിനുള്ളില്‍ ആയിരുന്നു. പുറത്ത്‌ വച്ചിരുന്ന കാടെല്ലാം ഗരാജ്‌ വരെ എത്തിയിട്ടേയുള്ളു. ഫ്രോസ്റ്റിന്‌ മുമ്പ്‌ എല്ലാത്തിനെയും കുളിപ്പിച്ച്‌ അകത്തുകയറ്റണം.


    കരിംമാഷേ, ഇന്നത്തെ ഗൃഹപാഠമാണോ?

    By Blogger റീനി, at 10/12/2006 09:08:00 PM  

  • റീനീ ..നിക്കു വെള്ള വേണായിരുന്നു !!!

    By Blogger Peelikkutty!!!!!, at 10/12/2006 09:10:00 PM  

  • റീനിയേ,
    എന്താണീ 11-ന്റെയും ഒന്നിന്റെയും ഒക്കെ കണക്ക്? തല്ലു കിട്ടുമോ? ആക്ചുവലീ, തല്ല് മേടിച്ചെടുക്കാന്‍ എനിക്കീ വളഞ്ഞ വഴി ഒന്നും ആവശ്യമില്ല, അതു കൊണ്ടാ ചോദിച്ചേ...

    കരീം മാഷ്,
    കൊള്ളാല്ലോ വീഡിയോണ്‍... പൂവും കൊടുക്കണം എന്നിട്ടാ പേജിന്റെ പ്രിന്റൌട്ടും കൊടുക്കണം , അല്ല്ലെ? :)

    പാപ്പേട്ടാ,
    പസ്റ്റ്! ഞാന്‍ ചെടി നടാനോ :) ഇത് അടുത്തു കണ്ട പാര്‍ക്ക്... ഓടി നടന്ന് പടം പിടിക്കുവല്ലായിരുന്നോ... ;)

    മേന്‍ന്നേ,
    കാലം പോയ പോക്കെ, എന്നോട് വരെ ആള്‍ക്കാര്‍ ക്യാമറാന്റെ സ്പെക്‌സ് ചോദിക്കുന്നു. കാനണ്‍ എസ്.3 ഐ. എസ് , പിന്നെ മാക്രോ മോഡ് :), എന്നിട്ട് മൈക്രോസോഫ്റ്റ് ഫോട്ടോ എഡിറ്ററില്‍ ഒരു ഇമേജ് ഓട്ടോബാലന്‍സ് - ചാ‍യ റെഡി :) (പ്രൊസീഡ്യറിനു കടപ്പാട് - സപ്തന്‍ പുലി)

    അന്വറേ,
    :)) അതന്നെയാ ഞാന്‍ പറഞ്ഞു വന്നെ - കാലം പോയ പോക്കെ.... അന്വറിനൊരു എസ് 3 തന്നെ ആണെന്ന് ഞാന്‍ ഉറപ്പിച്ചു.

    റീനിയേ,
    മറ്റെ കരടി വന്നോ? അത് പേടിച്ചോ?
    മഞ്ഞ് വരുന്നേനു മുന്നെ ആ ചപ്പു ചവറെല്ലാം വലിച്ച് പുറത്ത് കളഞ്ഞേച്ച് വീട്ടിക്കേറി താമസിക്കാന്‍ നോക്ക് - പുറത്ത് നല്ല തണുപ്പാരിക്കും...

    പീലീസ്,
    നിങ്ങ അടിയുണ്ടാക്കി തീരുമാനിക്കൂ ;) ഞാന്‍ ഈ നാട്ടുകാരനല്ല.

    By Blogger Adithyan, at 10/12/2006 09:15:00 PM  

  • ആദീ,
    എന്തൊരു ചുവപ്പാ ഈ പനിനീര്‍ പൂവുകള്‍ക്കു. എല്ലാം ഒന്നിനൊന്നു മെച്ചം
    ന്നാലും, മുല്ല്ലപ്പൂവിന്റെ അത്രേം ഭംഗി വരുമൊ? ;)

    (ഫോട്ടം പിടിക്കാന്‍ പഠിച്ചു പോയി ല്ലേ !!!)

    By Blogger മുല്ലപ്പൂ, at 10/12/2006 10:00:00 PM  

  • പൂക്കള്‍ കോള്ളാം. പടങ്ങള്‍ ഇനിയും നന്നാവാനുണ്ട്. :)

    By Blogger Kaippally, at 10/12/2006 10:26:00 PM  

  • ആദീ എന്തെരെടെയ് ഇത്, ലവള്‍ക്കിഷ്ടപ്പെട്ടാ ;)

    (ഇതെന്തോന്ന് റ്റിഡി റോഡിലെ പൂക്കാരന്‍ മുക്കോ)

    By Blogger sreeni sreedharan, at 10/12/2006 10:53:00 PM  

  • ആദീ,
    പവിഴം പോല്‍ പവിഴാധിരം പോല്‍ പനിനീര്‍ പൊന്‍ മുകുളം പോല്‍....
    മൃദു ശോഭയെഴും നിറ മുന്തിരി നിന്‍‍ മുഖ സൌരഭ്യമോ പകരുന്നു...

    എന്നു പാടി ഈ പൂവു പൊട്ടിച്ചു ആര്‍കെങ്കിലും കൊടുക്കു.ചുമ്മാ അതു അവീടെ നിര്‍ത്തി കൊഴിച്ചു കളയാതെ .

    By Blogger മുസാഫിര്‍, at 10/12/2006 11:31:00 PM  

  • ജീവനുള്ള ചിത്രങ്ങള്‍.....

    By Anonymous Anonymous, at 10/13/2006 02:02:00 AM  

  • Hi,

    I am a silent reader of this blogger community and a photography hobbyist myself. Some nice flower shots u have.But could be done better.Some quick tips to improve the composition - Dont place the main subject in the dead centre of the frame. Divide the frame into 3 equal parts vertically and horizontally. Try to place the subject nearer to the intersection of any 2 of these dividing lines. This is called rule of thirds.

    By Anonymous Anonymous, at 10/13/2006 06:41:00 AM  

  • ആദീ, നല്ല ചിത്രങ്ങള്‍. പക്ഷെ ഫോട്ടോഗ്രാഫര്‍ക്ക് ക്രെഡിറ്റ് ഇല്ല, ക്യാമറയ്ക്ക് മാത്രം. തൊട്ടടുത്ത് നിന്ന് മാക്രോ മോഡില്‍ ഫോട്ടോ എടുക്കുന്നതിന് എങ്ങിനെ പ്രശംസ ചൊരിയും.

    ഓ.ടോ: ഒന്നുകില്‍ ആകാശത്ത് പൊട്ട് പോലെ കാണുന്ന വിമാനം. അല്ലെങ്കില്‍ മൂക്ക് ചെന്നു മുട്ടുന്ന തരത്തില്‍ അടുത്ത് ചെന്നെടുത്ത പൂ. എന്റെ ആദീ, നീ ഒന്നുകില്‍ അങ്ങേയറ്റം, അല്ലെങ്കില്‍ ഇങ്ങേയറ്റം എന്ന ആദര്‍ശക്കാരനാണല്ലേ. (രാവിലെത്തൊട്ട് സമയസ്യകള്‍ എഴുത്തിക്ഷീണിച്ചത് കാരണം ഓടാന്‍ വയ്യ. ഞാന്‍ സുല്ലിട്ടു പകരം)

    By Blogger Sreejith K., at 10/13/2006 07:03:00 AM  

  • എനിക്കീ പടങ്ങളൊക്കെ ഒത്തിരി ഇഷ്ടമായീ..ഞാനും റോസപൂവ് പറിച്ചതിന് അടി വാങ്ങിച്ചിട്ടുണ്ട്,അതൊരു ചീത്ത ഓര്‍മ്മയായി കിടക്കുന്നത് കൊണ്ട് ഒന്നും എടുക്കുന്നില്ല..എനിക്കൊത്തിരി ഇഷ്ടമാണ് റോസപൂവ്,അതും അച്ചന്‍ വീട്ടില്‍ പനിനീര്‍ പൂവുണ്ടായിരുന്നു,എന്തൊരു മയക്കുന്ന മണമാണ് അതിനെന്നോ..

    പാര്‍വതി.

    By Blogger ലിഡിയ, at 10/13/2006 07:19:00 AM  

  • അലക്കീലോ ആദി ! ഉഗ്രന്‍ !

    By Blogger ഇടിവാള്‍, at 10/13/2006 09:14:00 AM  

  • എന്റെ ആദിക്കുട്ടീ
    ഒരൊറ്റ പൂ പോലും ഫോകസ്സഡ് അല്ലല്ലൊ..
    അതോ ഇനി അതാണൊ പുതിയ ഫോട്ടോഗ്രാഫി?
    അതോ എനിക്ക് കണ്ണ് പിടിക്കണില്ല്യേ?

    പിന്നേയ്...എന്തുട്ട് ബാച്ചിലറാ ഇത്? ഫാള്‍ കളേര്‍സ് ആരെങ്കിലും ചിക്കാഗോയില്‍ കാണുവൊ? ഫാള്‍ കളേര്‍സ് കാണെണാമെങ്കില്‍ ന്യൂ ഇംഗ്ലണ്ടില്‍ പോണം. ഈ ചിക്കഗോ, ന്യൂയോക്ക്, ന്യൂജേര്‍സി ഇതൊന്നും അമേരിക്കയല്ല കുട്ടീ.അതൊക്കെ ഫ്രെഷ് ഓഫ് ദ ബോട്ടുകാരുടെ
    സ്ഥലങ്ങളല്ലേ? :-). പെന്‍സില്വേനിയന്‍ ബോര്‍ഡറില്‍ പണ്ട് വെല്‍കം റ്റു റിയല്‍ അമേരിക്ക എന്ന് ഒരു സൈന്‍ ബോര്‍ഡ് ഉണ്ടാ‍യിരുന്നു. അത് ന്യൂ ജേര്‍സിക്കാര്‍ കുശുമ്പെടുത്ത് മാറ്റി..
    അതോണ്ട് ആ ഇവണ്‍സ്റ്റണ്‍ കെട്ടികിടക്കാണ്ട് ശരിക്കുള്ള അമേരിക്ക കാണൂ. 100$ കൊടുത്താല്‍ ഹാര്‍ലി ടെ ലൈസന്‍സിനുള്ള ത് അവര്‍ പഠിപ്പിച്ച് തരും. അത് റെന്റ് എടുക്കൂ..
    എന്നിട്ട് ഹാര്‍ലിക്കാരുടെ നാടായ മനോഹര‍മായ ഒറീഗണ്‍ വരെ പോകൂ. സെര്‍വെറും ത്രെഡും എന്നൊക്കെ മാറി മാറി പറയണാതല്ലാണ്ട് ആ സിലിക്കണ്‍ വാലി ഒന്ന് പോയി കാണൂ..
    അവിടത്തെ ത്രെഡാ‍ണ് ത്രെഡ് :)
    പിന്നെ സൌത്തിലോട്ട് പോകൂ.. മിഡ്ലാണ്ട് അമേരിക്ക, എന്ന റിയല്‍ അമേരിക്ക കാണൂ.. ബൈബിള്‍ ബെല്‍റ്റ് സ്റ്റേറ്റ്സ് കാണൂ.. നൂറ് മൈല്‍ പോയാലും ഒരൊറ്റ മെക് ഡോണാ‍ള്‍സൊ വെണ്ടീസൊ ഇല്ലാത്ത സ്ടെറ്റുകള്‍. എന്തിന് അലബാമായുടെ ഉള്ളിലേക്കൊക്കെ പോയാല്‍ ഒരൊറ്റ റ്റ്രാഫിക്ക് ലൈറ്റ് പോലുമില്ലാത്ത ഗ്രാമങ്ങള്‍. നമ്മുടെ ചക്കര പ്ലെയിന്‍ ആയ സൌത് വെസ്റ്റില്‍ ഒരു അക്കൊണ്ട് ഓപണ്‍ ചെയ്യൂ.

    അല്ലാണ്ട് ഈ വീകെണ്ടൊക്കെ, അതും ലോങ്ങ് വീകെണ്ടൊക്കെ തന്നിട്ട് നീ കമ്പ്യൂട്ടറും കെട്ടിപിടിച്ച് ഇരുന്നില്ലെ എന്ന് നിങ്ങടെ അവിശ്വാസ ദേവത മുകളിലോട്ട് ചെല്ലുമ്പൊ ചോദിക്കില്ലേ? അന്നേരം എന്തു ഉത്തരം പറയും?

    മിനിമം ആ ഡെറ്റ്രോയിറ്റ് വരെ എങ്കിലും പോയി ഫോര്‍ഡ് മ്യൂസിയം കാണൂ. അവിടെപ്പോയി പത്തൊന്‍പതാം നൂറ്റാണ്ടില്‍ സായിപ്പിന് വാഷിങ്ങ് മെഷീന്‍ ഉണ്ടായിരുന്നത് കാണൂ..
    ആ നേരത്ത് നമ്മളൊക്കെ തുണി നേരെ ചൊവ്വെ ഉടുക്കാന്‍ പഠിച്ചില്ലായിരുന്നു :) കലാപത്തില്‍ കത്തി നശിച്ച ഡെറ്റ്രോയിട് ഡൌണ്ടൌണ്‍ കാണൂ..യ്യോ..ഇതു വരേയും നയഗ്ര കണ്ടില്ലേ?ഫോട്ടോസൊന്നും കണ്ടില്ല. കണ്ടില്ലെങ്കില്‍ കഷ്ടം! ഡെറ്റ്രോയിറ്റില്‍ നിന്ന് വെറും എട്ടു മണിക്കൂര്‍. നയാഗ്ര ദേവതയെ കണ്ടില്ലെങ്കില്‍ പിന്നെ എന്താണ്? ബാച്ചിലര്‍ ആണെന്നും പറഞ്ഞു നടക്കുന്നു..ഛായ്...!

    ഒരൂസം ഞാന്‍ ഒരു കന്നി ബാച്ചിലറോട് ചോദിച്ചു, ഈ വീക്കെന്റ് എന്താ പരിപാടി? അപ്പൊ പറ്യാ, തുണി അലക്കണം, പിന്നെ ഇന്ത്യന്‍ കടേ പോണാമെന്ന്.. ആദിക്ക് ചേട്ടന്മാരുണ്ടൊ? :-).

    ഹൌ! കഴിഞ്ഞു. സോറി റ്റു ഡിസപ്പോയിന്റ് യൂ.
    ബട്ട് എനിക്ക് വട്ടല്ല.. കുറേ ദിവസായില്ലേ ബ്ലോഗില്‍ ഒക്കെ കേറീട്ട്.അതിന്റെ ക്ഷീണം തീര്‍ത്തതാണ് :) (ആദി ഇതൊക്കെ കണ്ടിട്ടില്ലാന്നൊരു വിശ്വാസത്തില്‍ ആണ് വെച്ച് കാച്ചിയെ..ഇനി ഇതൊക്കെ കണ്ടെങ്കില്‍, എനിക്ക് ഫോട്ടൊ തെളിവ് വേണം മാനം രക്ഷിക്കാന്‍) :-)

    By Blogger Inji Pennu, at 10/13/2006 09:17:00 AM  

  • എന്നാലും ആദി ഇത്ര വിചാരിച്ചില്ല, ബാച്ചിലറാണെന്നും പറഞ്ഞ് പൂവു പോലും മൈക്രോ മിനിയിട്ട് വേണം ന്നൊക്കെ.;)
    പിന്നെ പ്രത്യേക ആവശ്യപ്രകാരം ആദ്യത്തെ പൂവ് നല്ല ഭംഗിയുണ്ടെന്ന് പറയാം.(വഴിവക്ക്, ചെണ്ട...)

    By Blogger ബിന്ദു, at 10/13/2006 10:00:00 AM  

  • ഇഞ്ചി ഉവാച:

    പിന്നേയ്...എന്തുട്ട് ബാച്ചിലറാ ഇത്? ഫാള്‍ കളേര്‍സ് ആരെങ്കിലും ചിക്കാഗോയില്‍ കാണുവൊ? ഫാള്‍ കളേര്‍സ് കാണെണാമെങ്കില്‍ ന്യൂ ഇംഗ്ലണ്ടില്‍ പോണം........ മിഡ്ലാണ്ട് അമേരിക്ക, എന്ന റിയല്‍ അമേരിക്ക കാണൂ.. ബൈബിള്‍ ബെല്‍റ്റ് സ്റ്റേറ്റ്സ് കാണൂ.. നൂറ് മൈല്‍ പോയാലും ഒരൊറ്റ മെക് ഡോണാ‍ള്‍സൊ വെണ്ടീസൊ ഇല്ലാത്ത സ്ടെറ്റുകള്‍. എന്തിന് അലബാമായുടെ ഉള്ളിലേക്കൊക്കെ പോയാല്‍ ഒരൊറ്റ റ്റ്രാഫിക്ക് ലൈറ്റ് പോലുമില്ലാത്ത ഗ്രാമങ്ങള്‍.

    അതു കഴിഞ്ഞു ഫ്ലോറിഡയ്ക്കു പോകൂ... സ്ക്രൂ ഇളകി തലച്ചോറു വറ്റിപ്പോയി ശൂന്യമായിക്കിടക്കുന്ന ഏതാനും തലകള്‍ കാണൂ...

    ഇഞ്ചിയേ, ഫോള്‍ കളര്‍ കാണാന്‍ ആദിക്കു് ന്യൂ ഹാമ്പ്ഷയര്‍ വരെ പോകണ്ടാ. തൊട്ടടുത്തു് വിസ്കോണ്‍‌സിന്‍ വരെ പോയാല്‍ മതി.

    അല്ലെങ്കില്‍ ഇഞ്ചി പറഞ്ഞ്ഞതുപോലെ എല്ലാവരും ഒറിഗണില്‍ വരൂ-റോസാപുഷ്പങ്ങളുടെ നാടായ പോര്‍ട്ട്‌ലാന്‍ഡിലേക്കു്. ഞാനെന്റെ ഓഫീസിന്റെ ജനലിലൂ‍ടെ വെളിയിലേക്കു നോക്കി ഫോള്‍ കളറുകള്‍ കാണുന്നു.

    (ദൈവത്തിനാണേ ഞാന്‍ ശ്ലോകം ചൊല്ലില്ല. പ്ലീസ്, ഒന്നു വരൂ...)

    ആദീ, പടങ്ങള്‍ കൊള്ളാം. സിബു എടുത്തു തന്നതാ?

    By Blogger ഉമേഷ്::Umesh, at 10/13/2006 10:13:00 AM  

  • ആദീ,

    പൂക്കള്‍ കൊള്ളാം. ഫോട്ടോകളും നന്നായി. പല നിറത്തിലുള്ള പൂക്കള്‍ കാണാന്‍ പറ്റിയല്ലോ, അതന്നെ ധാരാളം.

    ഫോട്ടോ എടുക്കുകാ, ബ്ലോഗിലിടുകാ, അത്ര മാത്രമാണ് നമ്മുടെ ധര്‍മ്മം. കാണുന്നവര്‍ക്ക് നന്നായീന്നോ പോരെന്നോ എന്തുവേണേ തോന്നട്ടെ, ഡസ്ന്റ് മാറ്റര്‍. എടുക്കണ്ട മാതിരി കിട്ടിയില്ലെങ്കില്‍ കിട്ടണമാതിരി എടുക്കും. ഹല്ല പിന്നെ...

    :-)


    (ഒരോഫടിക്കാന്‍ ഉച്ചമുതല് മുട്ടുന്നു. വേണോ വേണ്ടയോന്ന് ആലോചിച്ചാലോചിച്ച്, ഇനി ഇത് കാരണം എന്റെ സ്ട്രെസ്സ് കൂടണ്ടാ :-)

    ഒരിക്കല്‍ ഞങ്ങള്‍ടെ വീട്ടില്‍ തട്ടുമ്പുറത്തൂന്ന് ഒരു ചിന്ന എലിക്കുഞ്ഞ് ഫ്രിഡ്ജിന്റെ മുകളിലോട്ട് വീണേ, അത് പേടിച്ചിട്ട് അവിട്ന്ന് ടീവീടെ മോളിലോട്ട് ചാടിക്കേറിയേ, അപ്പം ഞാന്‍ അതിനെ ഓടിച്ചേ, അന്നേരം അത് വാഷിംഗ് മെഷീന്റെ മോളിലോട്ട് കേറിയേ, അവിടന്നും ഞാന്‍ അതിനെ ഓടിച്ചേ, അന്നേരമത് മൈക്രോവേവിന്റെ മോളിലോട്ട് ഓടിക്കേറിയേ, ന്നിട്ടത്, അവിട്ന്ന് ചാടി മിക്സീടേം ഫ്ലാസ്കിന്റേം ഒക്കെ എടേക്കോടെ കമ്പ്യൂട്ടറിരുന്ന മേശ വഴി ചാടീട്ട് ഗാരജില് കെടന്ന പുത്തന്‍ കാറിന്റെ ചില്ലേക്കൂടെ ഓടിക്കൊണ്ടിരുന്നപ്പം അതിന് കാല് തെന്നിയേ... ഹോ അങ്ങനെ എത്ര നേരം അത് അതിലേ കൂടെയൊക്കെ ഓടി നടന്നെന്നറിയാവോ...

    ത്രേയുള്ളൂ... ഹാവൂ എന്തൊരാശ്വാസം.

    :^)

    By Blogger ദിവാസ്വപ്നം, at 10/13/2006 08:29:00 PM  

  • @ മുല്ലപ്പൂ:
    അതെയതെ, മുല്ലപ്പൂ കഴിഞ്ഞേ ഉള്ളു :)
    ഫോട്ടോ…പഠിച്ചു വരുന്നു :))

    @ കൈപ്പള്ളി:
    പടം പിടിക്കാന് പഠിച്ചു വരുന്നതേ ഉള്ളൂ :) സപ്തന് പുലി, നളന്‍പുലി, മൊഴി പുലി തുടങ്ങിയ പുലികള് പഠിപ്പിക്കുന്നു :)


    @ പച്ചാളം:
    കൊള്ളാം അല്ലെ? ഇനി വല്ല ലവളേം കിട്ടിയാ ചോദിച്ചു നോക്കാം ;)


    @ മുസാഫിര്:
    ഓക്കെ… എല്ലാരും പറഞ്ഞ സ്ഥിതിയ്ക്ക് ഇത് കൊടുത്തുകളയാം… എങ്ങനാന്നാ പറഞ്ഞെ “പവിഴം സോര്‍ട്ടെക്സ് റൈസ് ….”

    എന്നെ തല്ലുകൊള്ളിച്ചേ നിങ്ങളൊക്കെ അടങ്ങൂ അല്ലെ? :))


    @ കാളിയന്:
    അതു കേള്‍ക്കാന് കഴിഞ്ഞതില് സന്തോഷമുണ്ട്.


    @ silent reader:
    ഈ പറഞ്ഞ റൂള് ഓഫ് തേര്‍ഡ് സപ്തന് പുലി പറഞ്ഞ് കേട്ടിട്ടുണ്ട്. മൈക്രോ മോഡില് എടുക്കുമ്പോള് ഇത്ര വലുതായി ഓബ്‌ജക്ട് കിട്ടുമ്പോള് ആ റൂളിനു പ്രസക്തി ഉണ്ടോ?

    @ ശ്രീജിത്ത് കെ:
    ഹോ ഇന്നു നീ എന്റെ ക്യാമറയ്ക്ക് പ്രശംസ ചൊരിഞ്ഞു, ഇന്നേക്ക് 21-ആം ദിവസത്തിനകം നെന്നെക്കൊണ്ട് ഞാന് എനിക്ക് പ്രശംസ ചൊരിയിപ്പിക്കും…

    ബേസിക്കലി ഒന്നേല് ആശാന്റെ ചെസ്റ്റ് ഇല്ലേല് കളരീടെ പുറം എന്ന പോളിസിക്കാരനാണ് ഞാന്…


    @ പാര്വതി:
    പടങ്ങള് ഇഷ്ടമാ‍യതില് പെരുത്ത് സന്തോഷം. ഇവിടെ റോസ് എടുത്താല് അടി ഫ്രീ ആയി കിട്ടുന്ന പരിപാടി ഇല്ല കേട്ടോ :)

    @ ഇടിവാള്:
    തേങ്ക്സ് ഉണ്ടേയ്… ;)


    @ Inji Pennu:
    said...
    പൂ ഫോകസ്സഡ് അല്ലെന്നോ? വെള്ളം അടിച്ച് കിന്റായിട്ടിരുന്ന് ബ്ലോഗ് നോക്കരുതെന്ന് പലപ്രാവശ്യം ഞാന് പറഞ്ഞിട്ടുള്ളതാണ് :)

    എസ് എഫ് ഓ, എല് എ, സാനോസേ, വേഗാസ്, കന്യണ്, മിനെസൊട്ട, ലേക്ക് ജനീവ എന്നിങ്ങനെ മനുഷ്യന് പോകുന്ന സ്ഥലങ്ങളിലേ പോയിട്ടുള്ളേ…. ചെറുപ്പമല്ലേ, അപ്പോ ആളു കൂടുന്ന സ്ഥലത്തൊക്കെ പോകാന് പ്രശ്നമില്ല ;) ഇഞ്ചിയേച്ചിയേപ്പോലെ ഒരു പത്ത് 65 വയസാവുമ്പോ ചിലപ്പോ ഞാനും ഇരുട്ടിന്റെ ആത്മാവും അമേരിക്കയുടെ വേരും ഒക്കെ അന്വേഷിച്ച് ഇറങ്ങുവാരിക്കും.

    പിന്നെ എം എസ് എഫില് ലൈസന്‍സ് എടുക്കാന് 150 ആണ്. 100 നിങ്ങടെ ഒക്കെ നല്ലപ്രായത്തില് ആരിന്നിരിക്കും ;)

    അടുത്ത ആഴ്ച കളേഴ്സ് കാണാന് സ്റ്റാര്വ്ഡ് റോക്കിലേക്ക് :)



    @ ബിന്ദു:
    ഹഹാഹഹ്… മൈക്രോ മിനി ശ്രദ്ധിച്ചല്ലെ? ഞാന് വിചാരിച്ചു ആരും ശ്രദ്ധിക്കില്ലേന്ന്.. പ്രത്യേക ആവശ്യപ്രകാരം ആദ്യത്തെ പൂവ് നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞതിന് പ്രത്യേക നന്ദി… :)

    @ ഉമേഷ്:

    എന്റെ താങ്ക്സ് ഗിവിങ്ങ് ഫ്ലോറിഡയിലാണ്. ഇഞ്ചിയേച്ചി, മയാമി ബീച്ചസില് വന്നാല് കാണാം :))

    ഞാനും ശനിയനും കൂടി പോര്ട്ട്‌ലാന്‍ഡില് വരാനുള്ള പ്ലാന് ഉണ്ട്… ശനിയാ, പോയേക്കാം? :))

    ഹോ അങ്ങനെ അവസാനം എന്റെ ഫോട്ടോസ് നല്ലതാണെന്ന് ഉമേഷ്ജി പറയുന്നതും കേട്ടു … :)) സധാമാനമായി. ;)

    @ ദിവാ,

    എടുക്കണ്ട മാതിരി കിട്ടിയില്ലെങ്കില്‍ കിട്ടണമാതിരി എടുക്കും. ഹല്ല പിന്നെ...

    അതാണ് ദിവാ, അതു മാത്രമാണ് :)) ഞാന്‍ ഇനീം പടം പിടിക്കും, അത് ബ്ലോഗില്‍ ഇടൂം ചെയ്യും (ഇതൊരു ഭീഷണി അല്ല)

    ഹഹാഹ്ഹാ.. ആ ഓഫ് എനിക്കിഷ്ടായി... എനിക്ക് പെരുത്തിഷ്ടായി... ;) അതെന്തിനാ ഇട്ടതെന്നത് അതിനേക്കാള്‍ ഇഷ്ടായി... :)))

    By Blogger Adithyan, at 10/13/2006 09:02:00 PM  

  • ഇത് കൊള്ളാല്ലോ ചുള്ളാ... അങ്ങനെ ആദിയും ഫോട്ടോഗ്രാഫറായി അല്ലേ...

    By Blogger Rasheed Chalil, at 10/13/2006 09:10:00 PM  

  • പാവം ആദി..ഒരുപടം പോലും ബ്ലോഗില്‍ ഇടാന്‍ പറ്റാത്ത അവസ്ഥയിലായി.എല്ലാരും നെഞ്ചില്‍ കയറി ഭരതനാട്യം കളിയ്ക്കുകയാണല്ലൊ..

    ആദീ ഊക്കന്‍ പടങ്ങള്‍.ആ പൂക്കളുടെ ജന്മം സഫലമായി :‌))

    By Blogger ചന്തു, at 10/13/2006 09:11:00 PM  

  • അതിമനോഹരം....അതിമനോഹരം...റോസാപ്പൂവിനിത്രയ്ക്ക് ഭംഗിയുണ്ടാവുമോ?...
    നന്നായി...ഇനിയും പോരട്ടെ....

    By Blogger Aravishiva, at 10/13/2006 09:14:00 PM  

  • സ്റ്റാര്‍ ഓഫ്‌ ദി വീക്ക്‌------ആദി ഫ്രം ഷിക്കാഗൊ.....


    കരഘോഷം.........

    By Blogger റീനി, at 10/13/2006 09:21:00 PM  

  • ലവാ,

    സംഗതിയൊക്കെ കൊള്ളാം, പക്ഷേ, വിട്ടു പിടി കെട്ടാ...

    ആങ്ങളപെങ്ങന്മാരു തമ്മിലങ്ങനെ പലതും പറയും. അതുംകേട്ടാണ്ട് ഇവിടെ തിരികൊളുത്താന്‍ നോക്കണ്ട കേട്ടാ...

    (നോ സ്മൈലീസ്)

    By Blogger ദിവാസ്വപ്നം, at 10/14/2006 08:39:00 PM  

  • ആതാണ് :)

    ഐ റ്റോക്ക്, മൈ ചേച്ചി റ്റോക്ക്‌സ്
    മിഡില്‍ മിഡില്‍, ഒതേഴ്‌സ് നോ റ്റോക്ക്

    ഞാന്‍ അതങ്ങുകളയുവാ‍ാ....

    By Blogger Adithyan, at 10/14/2006 08:45:00 PM  

  • ആദീ, ഇതില്‍ പലതും നന്നായിട്ടുണ്ട്.
    ഇനിയും പോരട്ടെ!

    By Blogger Unknown, at 10/14/2006 09:28:00 PM  

  • ഇത്രേം തരം റോസ് ഒക്കെ ഈ നാട്ടിലുള്ള കാര്യം ഇപ്പോഴല്ലേ പിടികിട്ടിയത്..!

    By Blogger Kiranz..!!, at 10/14/2006 09:55:00 PM  

  • ഹോ... എന്തൊരു കലക്കന്‍ പടം പിടിക്കല്‍
    [ആദി, ഒരു ഏലസ്സ് എന്തായാലും കെട്ടിക്കോ... ആരുടേം കണ്ണ് തട്ടാതിരിക്കട്ടെ :)]

    എന്‍റെ ഓര്‍മ്മകളിങ്ങനെ പടത്തെ വരമ്പ് പൊട്ടിയ പോലെ തള്ളി വരുന്നു...

    ആദ്യത്തെ ഫോട്ടോ എന്നെ ഉണ്ണിമേരിയെ ഓര്‍മ്മിപ്പിച്ചു.
    രണ്ടാമത്തേത് - അംബിക
    മൂന്നാമത്തേത് - സീമ
    നാലമാത്തേത് - ഡിസ്കോ
    അഞ്ചാമത്തേത് - ഷക്കീല
    ആറാമത്തേത് - മനോരമ
    അങ്ങിനെയങ്ങനെ... :)

    By Blogger മുസ്തഫ|musthapha, at 10/14/2006 09:59:00 PM  

  • ആദീ, എസ്സെല്ലാറ്‌ വാങ്ങിക്കേണ്ടതായിരുന്നു.. സാദാ ക്യാമറകൊണ്ട്‌ ഇത്രയും സാദിച്ചെങ്കില്‍ എസ്സെല്ലാറുണ്ടായിരുന്നെങ്കിലോ!

    ഒരു സജഷന്‍: ഇതിലെ ആവരേജ് ഫോട്ടോകള്‍ ഡിലീറ്റ് ചെയൂ. അടിപൊളി മാത്രം കാണിക്കൂ.

    ചുവപ്പ്‌ പൂക്കളുടെ ഫോട്ടോ ബാക്കിയുള്ളതിന്റെ അത്ര നന്നാവാറില്ല. സ്ക്രീനില്‍ വരുമ്പോള്‍ ഒരു ഫ്ലൂറസന്റ് ഇഫക്റ്റ്. എന്താ കാരണം എന്ന്‌ ആര്‍ക്കെങ്കിലും അറിയാമോ?

    By Blogger Cibu C J (സിബു), at 10/14/2006 10:28:00 PM  

  • ആദീ,
    പൂക്കള്‍ കൊള്ളാം.

    ഓടോ:കിളികളെ ഉന്നമിട്ടാണെങ്കില്‍ ചോക്ലേറ്റ് ആണ് നല്ലത്. (വാണിംഗ്:കിളി കലോറി ബാധ കയറാത്ത ഗ്രൂപ്പില്‍ പെട്ടതാണെങ്കില്‍ മാത്രം ട്രൈ ചെയ്യുക.അല്ലെങ്കില്‍ ഇറ്റ് ഈസ് ഇഞൂറിയസ് റ്റു ഹെല്‍ത്ത്.):-)

    By Blogger Unknown, at 10/14/2006 10:57:00 PM  

  • ആദ്യത്തെ ഫോട്ടോ എന്നെ ഉണ്ണിമേരിയെ ഓര്‍മ്മിപ്പിച്ചു......
    രണ്ടാമത്തേത് - അംബിക
    മൂന്നാമത്തേത് - സീമ
    നാലമാത്തേത് - ഡിസ്കോ...
    ഹ ഹ ഹ, ഈ കമന്‍റ് ഇവിടെയായത് അഗ്രജേട്ടന്‍റെ ഭാഗ്യം!

    By Blogger sreeni sreedharan, at 10/15/2006 02:35:00 AM  

  • ഇവിടെ എന്തോ അംബിക രാധ രാധിക സീമ എന്നൊക്കെ കമന്റില്‍ കേട്ടു വന്നത കമന്റില്‍ കേട്ടു വന്നതാ.

    എന്നാലും നിരാശനായില്ല. അടിപൊളി റോസുകള്‍ ആദിത്യാ.

    By Blogger ദേവന്‍, at 10/15/2006 02:55:00 AM  

  • ആരും തെറ്റിദ്ധരിക്കല്ലേ... അവരൊക്കെ ഒരു കാലത്ത് റോസാപ്പൂവിന്‍റെ തോട്ടം തലയിലേന്തി നടന്നിരുന്നവരാ... വേറെ അര്‍ത്ഥമൊന്നും കാണല്ലേ... ഈ പച്ചാളത്തിനെ കൊണ്ട് തോറ്റു - നഞ്ചെന്തിനാ നാനാഴി :)

    By Blogger മുസ്തഫ|musthapha, at 10/15/2006 03:35:00 AM  

  • പടങ്ങള്‍ ഇനിയും പോന്നോട്ടെ... 10, 13 ജോര്‍....

    By Blogger Manesh Babu K, at 10/15/2006 07:35:00 AM  

  • അയ്യെ! ദിവാഞ്ഞി എന്നെ അത്രേം വാരണ്ടായിരുന്നുട്ടൊ. ശ്ശൊ! ഞാന്‍ ഈ ചെക്കനെ ചൊറിഞ്ഞിട്ട് ഒരു വീക്കായേ..
    അതിന്റെ ഒരു സങ്കടം തീര്‍ത്തതാണേ. അങ്ങിനെ ഒക്കെ പറയുമ്പൊ ഈ ചെക്കന്‍ അവിടുത്തെ ഫോട്ടോസ് ഒക്കെ ഇടൂലൊ (ഇവന്‍സ്റ്റണ്‍ കണ്ട് മടുത്തു) എന്ന് കരുതി ചൊറിഞ്ഞതല്ലേ? :)
    ഞാന്‍ ഇവിടെയൊന്നും പോയിട്ടില്ലാ.അപ്പൊ ഓസിന് ഫോട്ടോസെങ്കിലും അതും ചെരിഞ്ഞ അമേരിക്ക കാണാല്ലോ എന്നുള്ള ഒരു അതിമോഹം മാത്രം.. :-)

    അല്ലെങ്കിലേ അമ്മ പറഞ്ഞിട്ടുണ്ട് കള്ളു കുടിയന്മാരോട് സൂക്ഷിച്ച് എടപടാവൂന്ന്, അവരുടെ വായില്‍ ഇരിക്കുന്നത് കേക്കുമെന്ന്.
    അത് ഞാന്‍ ഓര്‍ത്തില്ലല്ലൊ.. ഹിഹിഹി

    :-)

    By Blogger Inji Pennu, at 10/15/2006 08:10:00 AM  

  • ആദി,
    ചില ചിത്രങ്ങള്‍ നന്നായിട്ടുണ്ട്!
    എപ്പോഴും പോരയ്മ മാത്രമേ ചൂണ്ടി കാണുക്കുന്നോള്ളു എന്നു വിചാരിക്കരുതേ!
    എല്ലാ ചിത്രങ്ങളും മിക്കവാറും ഒരേ ആംഗിളില്‍ നിന്നുള്ള (മുകളില്‍ നിന്ന്)വ്യൂവാണെല്ലോ.നിറങ്ങള്‍ മാത്രമേ മാറിയിട്ടൊള്ളൂ:)! പല ആംഗിളുകള്‍ ട്രൈ ചെയ്തു നോക്കണം. മുകളില്‍ നിന്ന്, സൈഡില്‍ നിന്ന്, താഴെ നിന്നു, അടുത്തു നിന്നു, അകന്ന് നിന്നു, പൂവിന്റെ ഉള്ളിലേക്ക് സൂം ചെയ്തു, അങ്ങനെ പല രീതിയില്‍! അതു പോലെ പല അവസ്ഥയില്‍ ഉള്ള പൂക്കള്‍ നോക്കുക. ഇതില്‍ കുറച്ച് നല്ല ഷോട്ടുകള്‍ കിട്ടും.

    പിന്നെ കഴിവതും ഫ്ലാഷ് ഉപയോഗിക്കതെ നോക്കുക!

    സിബൂ,

    “ചുവപ്പ്‌ പൂക്കളുടെ ഫോട്ടോ ബാക്കിയുള്ളതിന്റെ അത്ര നന്നാവാറില്ല. സ്ക്രീനില്‍ വരുമ്പോള്‍ ഒരു ഫ്ലൂറസന്റ് ഇഫക്റ്റ്. എന്താ കാരണം എന്ന്‌ ആര്‍ക്കെങ്കിലും അറിയാമോ? “

    ചോദ്യോത്തരമാണോ? :)
    സാമ്പിളുണ്ടോ??
    ഭയങ്കര ചുവപ്പാണെങ്കില്‍, നല്ല വെളിച്ചമുള്ള സാഹചര്യമാണെങ്കില്‍ exposure compensation കുറച്ച് കൊടുത്ത് ശ്രമിച്ചു നോക്കൂ!

    By Blogger Unknown, at 10/15/2006 07:52:00 PM  

  • അഗ്രജനെ ഞാന്‍ സമ്മതിച്ചു. ചെറുപ്പകാലങ്ങളില്‍ ഒരുപാടു പടത്തിലൊക്കെ സില്‍ക്കിനേം ഉണ്ണിമേരിയേം ഒക്കെ കണ്ടിട്ടുണ്ടെങ്കിലും അവരൊക്കെ തലയില്‍ ഏതു പൂവാണു വച്ചിരുന്നതു പോയിട്ട് തലയിലെന്തെങ്കിലും വച്ചിരുന്നോ എന്നുപോലും ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ല :-) എന്നെ സംബന്ധിച്ചിടത്തോളം ഉണ്ണിമേരിയെ റോസാപ്പൂവുമായി ബന്ധിപ്പിക്കുന്ന ഏക ഓര്‍മ്മ “റോസാപ്പൂ റവുക്കക്കാരി” എന്ന പടത്തില്‍ ആ മഹതി അഭിനയിച്ചിരുന്നു എന്നുള്ളതാണ്.

    By Blogger പാപ്പാന്‍‌/mahout, at 10/16/2006 01:47:00 PM  

  • ഇത്തിരീ,
    മേം ഫോട്ടോഗ്രാഫര്‍ ഥാ, ഹൂന്‍, രഹൂംഗാ...

    ചന്ത്വേ,
    താങ്ക്സ് , ചന്തു എങ്കിലും ഉണ്ടല്ലോ എന്നോടൊന്ന് സഹതപിക്കാന്‍. :)
    എന്റേം ജന്മം സലഫമായി.

    അരവിശിവ,
    അതെയതെ, നല്ല ഭംഗി (ഞാന്‍ ഫോട്ടോ എടുത്തതു കൊണ്ട് പറയുവല്ല കേട്ടാ...;)

    റീനിയേ,
    പ്രപഞ്ച സത്യങ്ങള്‍ പെട്ടെന്നു വിളിച്ചു പറയാന്‍ പ്രചോദനം എന്തിര്? ;)

    മൊഴിയണ്ണോ,
    ഡാങ്ക്സ്... ഇനീം വരുന്നുണ്ട്... :)

    കിരണ്‍സ്,
    നാട്ടുകാര്‍ റോസുകള്‍ വെച്ചുപിടിപ്പിക്കുന്നു. ഞാന്‍ ഫോട്ടോ എടുക്കുന്നു :)

    അഗ്രജോ,
    എനിക്കു വയ്യ. ഒരു ചായയേലും നമ്മള്‍ കാണുമ്പ ഞാന്‍ വാങ്ങിത്തന്നിരിക്കും. ;) ഹ്മ്മ്.. നല്ല ഓര്‍മ്മകള്‍... അവരൊക്കെ ചൂടിയിരുന്ന റോസപ്പൂക്കള്‍ കാണാന്‍ വേണ്ടി മാത്രമാണ് അഗ്രജന്‍ ആ സിനിമകള്‍ കണ്ടിരുന്നതെന്ന് എനിക്ക് മനസിലായി.

    സിബു,
    ഇതു തന്നെ ഞാന്‍ കുറെ നാള്‍ കൂടി ആണ് പൊടിതട്ടി എടുത്തത്. ഇന്നലെ നടത്തിയ ഡെമോ നേരത്തെ നടത്തിയിരുന്നെങ്കില്‍ ചിലപ്പോ ഞാന്‍ ;)

    ചുവപ്പ് ഫോട്ടോ എല്ലാം കളയാം അല്ലെ? എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല കളര്‍ എന്‍ഹാന്‍സ് ചെയ്തു കഴിഞ്ഞപ്പോ, പിന്നെ ആ കളര്‍ മിസ്സ് ആക്കണ്ട എന്നു വിചാരിച്ച് ഇട്ടതാണ്.

    ദില്‍ബാ,
    ഹഹഹ...
    ശരി ശരി... എനിക്കീ കിളികള്‍ടെ പുറകെ നടന്ന് വീഴ്ത്തുന്ന പരിപാടി ഇല്ല :))

    ദേവേട്ടോ,
    അഗ്രജന്‍ ഒക്കെ ഈ മാതിരി കമന്റും കൊണ്ട് ഏതു പോസ്റ്റിലും ആളെ കൊണ്ടുവരും ;) ഞാന്‍ ദേ പൊങ്ങിപ്പോയി...:))

    ഈമൊഴീ,
    താങ്ക്സ്

    ഇഞ്ചീസ്,
    ഹഹഹഹഹ്ഹ
    കൊടുത്താല്‍ കൊല്ലത്തും കൊടുങ്ങല്ലൂരും ഒക്കെ കിട്ടും എന്നു മനസിലായല്ലോ അല്ലെ? :))

    സപ്തന്‍പുലീ,
    പോരായ്മകള്‍ കാണിക്കൂ ... അതാണ് എനിക്ക് വേണ്ടത്... പുലികള്‍ടെ സഹായത്തോടെ ഫോട്ടോഗ്രാഫി പഠിക്കാനുള്ള ശ്രമമാണിത്. ഞാന്‍ മറിഞ്ഞും തിരിഞ്ഞും താഴേന്നും ഒക്കെ കുറെ ഫോട്ടോസ് എടുത്തിരുന്നു. പക്ഷെ അതൊന്നും കാണാന്‍ കൊള്ളാവുന്നതായിരുന്നില്ല. വിമര്‍ശ്നങ്ങളും ടിപ്സും ഇനിയും പ്രതീക്ഷിയ്ക്കുന്നു.

    പാപ്പേട്ടാ,
    എന്താണിത്? എല്ലാ ബാച്ചിലേഴ്സിനും എന്നെപ്പോലെ കണ്‍ട്രോള്‍ ഉണ്ടാവണമെന്നില്ല. ദില്‍ബന്‍ ഇപ്പോ തന്നെ “റോസാപ്പൂ റവുക്കക്കാരി”-ടെ സിഡി അന്വേഷിച്ച് ഓടിക്കാണും :))) ബാച്ചിലേഴ്സിനെ വഴി തെറ്റിക്കല്ലേ... ;)

    By Blogger Adithyan, at 10/16/2006 02:38:00 PM  

Post a Comment

<< Home