ഡിജിറ്റല്‍

Sunday, September 17, 2006

അംബരചുംബികള്‍


അംബരചുംബികളുടെ കളിത്തൊട്ടില്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഷിക്കാഗോയുടെ ഇന്നത്തെ അഭിമാനങ്ങളില്‍ ചിലതാണ് ഈ പോസ്റ്റില്‍. അമേരിക്കയിലെ ആദ്യകാല അംബരചുംബികളില്‍ പലതും ഷിക്കാഗോയിലായിരുന്നു. അടുത്തകാലം വരെ ഇവിടുത്തെ സീയെഴ്സ് ടവര്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആയിരുന്നു. “ഹൈ റൈസ്” എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ആയിരത്തിലധികം കെട്ടിടങ്ങള്‍ ഷിക്കാഗോയിലുണ്ട്.ജോണ്‍ ഹാന്‍കോക്ക് ടവര്‍


സീയെഴ്സ് ടവറും 311 സൌത്ത് വാക്കര്‍ ഡ്രൈവും


മറീന സിറ്റി 2ലെയ്ക്ക് പോയന്റ് ടവര്‍

പ്രൂഡെന്‍ഷ്യല്‍ ടവറും എവോണ്‍ സെന്ററും

19 Comments:

 • ആദീ, പ്ലീസ്, ഇറ്റലി വരെ പോയി ആ പിസാ ഗോപുരത്തിന്റെ ഒരു പടമെടുത്തിടൂ. ചരിഞ്ഞുനില്‍ക്കാത്ത ഒരു കെട്ടിടത്തിന്റെയെങ്കിലും പടം കാണണമെന്നു് ആഗ്രഹമുള്ളതുകൊണ്ടാണു്.

  പടമൊക്കെ അടിപൊളി, കേട്ടോ. അല്പം കൂടി ശ്രമിച്ചാല്‍ കുമാറിനെപ്പോലെയാകാം :)

  By Blogger ഉമേഷ്::Umesh, at 9/17/2006 03:46:00 PM  

 • ആദിപരാശക്തീ, എന്തൂട്ടാ ഒരോ കെട്ട്രത്തിന്റെ സൈസ്‌! പടങ്ങളൊക്കെ കൊള്ളാം, പക്ഷെ തല ഇടത്തോട്ടും വലത്തോട്ടും ഒക്കെ ചെരിച്ചു നോക്കേണ്ടിവന്നു എന്നു മാത്രം.
  വലിയ കെട്ടിടങ്ങളൂടെ ഒക്കെ ചിത്രമൊക്കെ എടുക്കുന്ന കണ്ടിട്ട്‌ തീവ്രവാദിയാണെന്നു പറഞ്ഞു ആരും പിടിച്ചോണ്ടുപോവാത്തതു ഭാഗ്യം :)

  By Blogger പുള്ളി, at 9/17/2006 07:50:00 PM  

 • വീക്കെന്റുകള്‍ കറക്കമാണല്ലേ... ബോട്ടില്‍ വച്ചുള്ള ഒരു പടത്തില്‍ ഒരു വളയിട്ട കൈ കാണുന്നല്ലോ, അതോ എനിക്ക് തോന്നിയതാണോ... :^)

  എതായാലും നന്നായിട്ടുണ്ട് ആദീ... എഫര്‍ട്ട് എഫര്‍ട്ട് എന്ന് പറയുന്ന സംഗതി എന്നേക്കാള്‍ നന്നായി മറ്റാര്‍ക്കറിയാം. ഹി ഹി.

  ആ ബോട്ടേല്‍ കേറി ഞങ്ങളും ഒരിയ്ക്കല്‍ കറങ്ങിയതാണ്. എന്റെ മമ്മി ഇവിടെ വന്ന സമയത്ത്.

  By Blogger ദിവ (diva), at 9/17/2006 07:57:00 PM  

 • ആഹാ!!! ഇതാണോ സൃഷ്ടിപരതയുടെ ഔന്നത്യം ന്നൊക്കെ പറേണ വസ്തു?
  (ഓരോ തീപ്പെട്ടീക്കൊട്ടാരോം കാട്ടി ഓരോരുത്തന്മാര്‍ ഓരോന്ന് പറയും)
  മക്കളേ ശ്രീജിത്തേ കുമാറേ , ന്നമമ്മ്ടെ നാട്ടിലെ അംബരചുംബികളായ ഒരു മൂന്നാലു ഹൈറൈസ് തെങ്ങുകള്‍ടെ പടം എടുത്തിട്ടേ ഹല്ലാ പിന്നെ

  By Anonymous അചിന്ത്യ, at 9/17/2006 08:24:00 PM  

 • ഉമേഷേട്ടാ,
  എന്തെടുത്തിട്ടാലും ഇവിടെ ചീത്ത വിളി കേള്‍ക്കുവല്ലോ... ഈ കെട്ടിടങ്ങള്‍ടെ ഒക്കെ മനോഹാരിത ഒപ്പിയെടുക്കാന്‍ വേണ്ടിയല്ലേ പ്രത്യേകം കണക്കുകൂട്ടിയ ആങ്ഗിളില്‍ ഓരോ കെട്ടിടത്തിന്റെയും ഛായാഗ്രഹണം നടത്തിയിരിക്കുന്നത്...

  എന്നാലും കുമാറേട്ടന്റെ ഫോട്ടോഗ്രാഫിയോടുപമിച്ച് എന്നെ കളിയാക്കണ്ടായിരുന്നു ;))

  പുള്ളീ,
  സൈസ് കണ്ട് ഡെസ്പായാണ് ഞാനും ക്യാമറയും കൊണ്ട് ഇറങ്ങിയത്. ഇവിടെ ആള്‍ക്കാര്‍ സ്ഥിരമായി ഫോട്ടോ എടുക്കുന്നുണ്ട്. അതു കൊണ്ട് തീവ്രവാദിപ്രശ്നം ഇല്ല.

  ദിവാ,
  ;) വളാ, കൈ എന്നൊക്കെ കേട്ട് ഞാന്‍ ഒന്നു പേടിച്ചു. വളയിട്ട കൈ ഒന്നും വന്നിട്ടില്ല കേട്ടാ...;))

  ആര്‍ക്കിട്ടെക്‌ചര്‍ ടൂറിനു പോയി. ഒറ്റ ദിവസം കൊണ്ട് 571 ഫോട്ടോസ് അടിച്ചു തീര്‍ത്തു :))

  ഉമേച്ചീ,
  മൊത്തം പരിഹാസം :)) എന്നേലും ഉമേച്ചി ഒരു പോസ്റ്റൂടെ ഒക്കെ എഴുതും, ഞാന്‍ ഇത് അവിടെ തീര്‍ത്തോളാം ;)

  By Blogger Adithyan, at 9/17/2006 08:42:00 PM  

 • ആദീ നല്ലചിത്രങ്ങള്‍... അസ്സലായി കെട്ടോ...
  പിന്നെ ചരിഞ്ഞ ഗോപുരങ്ങള്‍ വേറേയും ഒരുപാടുണ്ടാല്ലേ. ചിത്രങ്ങള്‍ കണ്ടപ്പോഴാ അത് മനസ്സിലായതും ബോധ്യമായതും.

  By Blogger ഇത്തിരിവെട്ടം|Ithiri, at 9/17/2006 08:47:00 PM  

 • ഈ ദിവാന്‍ ജീക്ക് എന്താ? വള കൈ എന്നൊക്കെ കേട്ട് ഒരു അന്‍പത് തവണ ഇത് മൊത്തം അതും ആദീന്റെ ഫോട്ടോസ് എനിക്ക് നോക്കേണ്ടി വന്നതിന്റെ മന:ക്ലേശത്തിന് ഞാന്‍ കേസ് കൊടുക്കുന്നുണ്ട്.

  പിന്നെ ആദീ, 1-ഉം 5-ഉം കൊള്ളാ‍ട്ടൊ.

  By Anonymous InjiPennu, at 9/17/2006 08:51:00 PM  

 • ആദീ എന്റെ കഴുത്തുളുക്കി. :) എന്നാലും ഇത്രയും ഒക്കെ ബുദ്ധിമുട്ടിയതല്ലേ, നന്നായിട്ടോ.

  By Blogger ബിന്ദു, at 9/17/2006 08:51:00 PM  

 • ആദി, ഇപ്പോള്‍ ഷിക്കാഗോ കണ്ടന്നൊരു തോന്നല്‍.

  ഈ കെട്ടിടങ്ങളെല്ലാം ലീനിംഗ്‌ റ്റവര്‍ ഓഫ്‌ പീസയുടെ വാസ്തുശില്‍പി ഡിസൈന്‍ ചെയ്തതാണോ?

  എന്റമ്മോ...പിടലിക്കൊരു വെട്ടല്‌. ആരുടേങ്കിലും കയ്യില്‌ ബെന്‍ഗെ ഉണ്ടോ?

  By Blogger റീനി, at 9/17/2006 09:08:00 PM  

 • ആദീ, താങ്കള്‍ ചെരിച്ച് ചിത്രം എടുക്കുന്നതാണോ അതോ ക്യാമറയ്ക്ക് വളവുണ്ടോ? ഇല്ല എന്ന് തെളിയിക്കാന്‍ പാകത്തില്‍ ഒരു ചിത്രവും ഇതു വരെ കാണാ‍ത്തത് കൊണ്ട് ചോദിച്ചതാ. ക്ഷമിക്കൂ ഉണ്ണീ.

  By Blogger ശ്രീജിത്ത്‌ കെ, at 9/17/2006 09:49:00 PM  

 • ആദിയേ.. ഇതു മോഹന്‍ലാല്‍ എടുത്ത പടങ്ങളാണോ ? ;)

  By Blogger ഇടിവാള്‍, at 9/17/2006 10:01:00 PM  

 • ആദീ,
  സത്യം പറ.പീറ്റര്‍ പാര്‍ക്കര്‍ എന്നല്ലേ യഥാര്‍ത്ഥ പേര്? ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസം.കാമുകി മേരീ ജേന്‍.അല്ലേ?

  ഈ ആംഗിളില്‍ പടം പിടിക്കണമെങ്കില്‍ ആദി പീറ്റര്‍ പാര്‍ക്കര്‍ ആയിരിക്കണം.

  By Blogger ദില്‍ബാസുരന്‍, at 9/17/2006 11:00:00 PM  

 • ആദി,
  നമ്മള്‍ ആരും തന്നെ പ്രൊഫഷണല്‍ പടം പിടുത്തക്കാരല്ല (അപവാദം-നിഷാദ്), അതു കൊണ്ട് ഈ കമന്റുകള്‍ കേട്ട് തളരരുത് ആദി തളരരുത്!

  ഇനി എടുക്കാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കാന്‍ 1 2 കാര്യങ്ങള്‍ പറയാം.

  1. ആകാശം : ലവന്‍ നമ്മുടെ കൈയിലല്ല, ഇരിക്കുന്ന പോലെയെ എടുക്കാന്‍ പറ്റു. പിന്നെ പോളറയ്സര്‍ ഉപയോഗിക്കാം കേട്ടോ. ഈ ചിത്രങ്ങളില്‍ മിക്കതിലും ആകാശം നല്ല വെള്ള കുമ്മായം അടിച്ച കള്ളുഷാപ്പിന്റെ പലക പോലെ വെളുത്തിരിക്കുന്നു. ഒരിടത്തും കൊള്ളിക്കാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട എന്നു വെയ്ക്കണം, അമേരിക്കന്‍ കൊടി പറന്നു കളിക്കുന്ന പടം പോലെ! പ്രൊ ആണെങ്കില്‍ ആ ദിവസം പടം എടുക്കൂല, വെറെ എന്തെങ്കിലും ചെയ്യും! നമ്മള്‍ പ്രോ അല്ലല്ലോ!

  2. നല്ല പൊക്കമുള്ള കെട്ടിടങ്ങള്‍ അല്ലെ, ക്യാമറയുടെ vertical orientation കൂടുതല്‍ ഉപയോഗപ്പെടുത്താമായിരുന്നു. ചിത്രം 1 ഉദാഹരണം!

  3. ലെയ്ക്ക് പോയന്റ് ടവറിന്റെ ഇടത്തു വശത്തു എന്തിനാ ഇഷ്ടാ ഒരു കെട്ടിടത്തിന്റെ കുറച്ചു ഭാഗവും പിന്നെ ഒരു കോലും..? ഇനി ഈ ലെയ്ക്ക് പോയന്റ് ടവര്‍ അതാണോ?? :)

  4. സ്കെയില്ങ്ങ് : വലിയ വസ്തുക്കള്‍ ഫോട്ടോ ആക്കുമ്പോള്‍ അതിന്റെ സൈസ് വ്യക്തമാക്കാന്‍ ഒരു വസ്തുവിനെ കൂടി ആ ഫ്രയ്മില്‍ പെടുത്തും, ആ കൊടി പടം പോലെ. വലിപ്പതിന്റെ ഒരു താരതമ്യമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നതു. ആ കൊടിയുടെ തുണീ മുഴുവന്‍ ഉള്‍പ്പെടുത്തി ആ ഷോട്ട് എടുക്കാമായിരുന്നു.

  അടുത്ത തവണ ഇതൊക്കെ ശ്രദ്ധിച്ച് നല്ല പടങ്ങള്‍ എടുക്കൂ.. :)

  By Blogger saptavarnangal, at 9/17/2006 11:22:00 PM  

 • ആ..ദിത്യ(ജിസം സിനിമയില്‍ ബിപ്സ് വിളിക്കുന്ന പോലെ)
  നീയിതൊക്കെ പടം പിടിച്ചു നടക്കുവല്ലേ..ഞാനൊക്കെ ഇത് പണിത് കൊണ്ടിരിക്കുവാ..
  പണിതോണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്നത് പോലെയാണീ ചിത്രം. നന്നായിരിക്കുന്നു ..ലെന്‍സ് കോണ്വെക്സായതോണ്ടാണോ വളവുകള്‍???

  By Blogger ചില നേരത്ത്.., at 9/18/2006 03:06:00 AM  

 • ആദീ, ഹോ എന്നാ പടങ്ങളാ ഇത്!! ഇത് നോക്കി നോക്കി ഇപ്പൊ എന്റ്റെ കഴുത്ത് 90 ഡിഗ്രി ആംഗിളിലായി...:)

  By Blogger താര, at 9/18/2006 04:25:00 AM  

 • ഇത്തിരീ,
  താങ്ക്സ്... ;) എല്ലാം ഒന്ന് ചെരിച്ചടുക്കിയതല്ലെ?

  ഇഞ്ചിയേച്ചീ,
  ഒരു വാക്ക് പറഞ്ഞാപ്പോരാരുന്നോ വളയിട്ടെ കൈകള്‍ ഞാന്‍ മൈയില്‍ ആയി അയച്ചു തരാരുന്നല്ലോ ;)

  ബിന്ദുച്ചേച്ചീ,
  താങ്ക്സ്... :) ഫോട്ടോഗ്രാഫി എന്ന കലയുടെ ആത്മാവിലേക്കിറങ്ങിച്ചെന്നാല്‍ പിന്നെ ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല്ലാ... (അല്ലേല്‍ വേണ്ട, ഇവിടുത്തെ ഫോട്ടോ പുലികള്‍ എന്നെ കൊല്ലും)

  റീനിയേ,
  ഇതൊരു തുടക്കം മാത്രം ഷിക്കാഗോ മൊത്തമായും ചില്ലറയായും ഞാന്‍ ഇവിടെ അവതരിപ്പിക്കും. കൊണ്ടേ പോകൂന്ന് ;)
  ബെന്‍ഗെയും ടൈഗര്‍ ബാമും ഒക്കെ ഞാന്‍ തരാം :)

  ശ്രീജീ,
  ഫോട്ടോഗ്രാഫിയെപ്പറ്റി നിനക്കെന്തറിയാം? ഈ വളവ് എന്റെ കുഴപ്പം അല്ല എന്ന് സപ്തഞ്ചേട്ടന്‍ പണ്ടേ പ്രവചിച്ചിട്ടുണ്ട്. ഇത് നോക്കൂ. (സപ്തഞ്ചേട്ടാ, ഇനി ഇത് അതല്ലെങ്കിലും മിണ്ടല്ലേ... ശ്രീജി പാവമാ, വിശ്വസിച്ചോളും)

  ഇടിഗഡീ,
  ഹഹഹഹ.... യെന്നാ കമന്റ് ;))
  ഇടത്തെ തോള്‍ തളത്തിയിട്ടോണ്ടെടുത്ത ചിത്രങ്ങളാ :)))

  ദില്‍ബാ,
  അതെയതെ... അല്ലെങ്കിലും എന്റെ കാമുകി മേരി ജാന്‍ അല്ലാതെ പിന്നെ തേരി ജാന്‍ ആവില്ലല്ലോ. കാമുകി മേരി ജാന്‍ ആയ സ്ഥിതിയ്ക്ക് പീറ്റര്‍ പാര്‍ക്കര്‍ ഞാന്‍ തന്നെ ആവാ‍നാണു വഴി. പിന്നെ ഞാന്‍ സൂപ്പര്‍ പാര്‍ക്കര്‍ ആയതുകൊണ്ട് ഞാന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ തന്നെയാണു താമസം. പക്ഷെ എന്ത്ണെന്നറിയില്ല ഈ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇടയ്ക്കിടക്ക് ഷിക്കാഗോ ഷിക്കാഗോ എന്ന് എഴുതി വെച്ചിട്ടുണ്ട്.

  സപതഞ്ചേട്ടാ,
  ഒരു പാട് നന്ദി :) അഭിപ്രായങ്ങള്‍ ഒരുപാട് വിലമതിക്കുന്നു. ഇനിയും തുടരണേ...

  ഞാന്‍ ഫോട്ടോ എഡിറ്റ് ചെയ്യാറില്ലായിരുന്നു. എടുത്തത് അതേ പടി ഇടാറായിരുന്നു. ഏതായാലും ഇപ്പോ മറീന, ജോണ്‍ ഹാനോക്ക് എന്നിവ എഡിറ്റ് ചെയ്തു. ലേക്ക് പോയന്റ് ഫോട്ടോ തന്നെ അങ്ങു മാറ്റി എന്റെ ട്രേഡ് മാര്‍ക്ക് ഒരെണ്ണം ഇട്ടൂ :)
  vertical orientation സ്‌ക്രീനില്‍ കാണാനുള്ള എളുപ്പത്തിന് ഒഴിവാക്കിയിരുന്നതാണ്. ഇനി ശ്രദ്ധിക്കണം.
  പിന്നെ ഇതൊക്കെ ഒരു മൂവിങ്ങ് ബോട്ടില്‍ നിന്ന് എടുത്തതാണ്, അതാണ് ഫ്രെയിമില്‍ ആവശ്യമില്ലാത്ത സാധങ്ങള്‍...
  പോളറയ്സറിന്റെ സാങ്കേതിക വശം (എത്ര തുട്ട് ഇറങ്ങും എന്നത് ;) ഒന്നു പഠിക്കണം

  ഇനീം പടം ഇട്ടോണ്ടിരിക്കും. അഭിപ്രായങ്ങള്‍ പറയണം :)

  ഇബ്രൂ,
  :) ജിസ്മ്‌ വിടരുത് കേട്ടാ‍ാ... :)
  പണിതോണ്ടിരിക്കുന്നതിന്റെ മോളീന്ന് അഞ്ചാറു പടം പിടിച്ചിട്... പിന്നെ ലെന്‍സ് നീ പറഞ്ഞ ആ അത് തന്നെ ആയതു കൊണ്ടാരിക്കും ഇതെല്ലാം ഇങ്ങനെ ഇരിക്കുന്നത്... :)

  താരേ,
  ഹ ഹഹ...
  ചില പടങ്ങളില്‍ അററകുററ പണികള്‍ നടത്തിയിട്ടുണ്ട്. കൊറെ ഒക്കെ നേരെയാക്കി. ഒന്നൂടെ നോക്കിക്കെ :))

  By Blogger Adithyan, at 9/18/2006 04:34:00 AM  

 • "ഇനീം പടം ഇട്ടോണ്ടിരിക്കും. അഭിപ്രായങ്ങള് പറയണം :)"

  ന്റെ പൊന്ന് ആദീ. അതു വേണൊ? ഒന്നും കൂടി ചിന്തിക്കൂ‍..ഈ തീരുമാനത്തിന് മാറ്റമില്ലെ? :)

  By Anonymous InjiPennu, at 9/18/2006 09:20:00 AM  

 • ആദീ, നടന്നുകേറാന്‍ എളുപ്പത്തിനാണോ ഈ ഷിക്കഗോയിലെ കെട്ടിടങ്ങള്‍ മുഴുവന്‍ ചെരിച്ചു പണിതിരിക്കുന്നത്‌?

  By Blogger പാപ്പാന്‍‌/mahout, at 9/18/2006 01:09:00 PM  

 • ഇ:ഞ്ചി ഉവാചഹ:

  “ഈ ദിവാന്‍ ജീക്ക് എന്താ? വള കൈ എന്നൊക്കെ കേട്ട് ഒരു അന്‍പത് തവണ ഇത് മൊത്തം അതും ആദീന്റെ ഫോട്ടോസ് എനിക്ക് നോക്കേണ്ടി വന്നതിന്റെ മന:ക്ലേശത്തിന് ഞാന്‍ കേസ് കൊടുക്കുന്നുണ്ട്“

  എന്റെ പൊന്നു പെങ്ങളേ, അതുമാത്രം ചെയ്യരുത്. നമുക്കിത് ഒതുക്കിതീര്‍ക്കാം, പ്ലീസ്.

  മക്ഡോണാള്‍ഡ്സില്‍ നിന്ന് കാപ്പി വാങ്ങിയിട്ട് സൂക്ഷിച്ച് പിടിക്കാതെ, മറിച്ച് വീഴിച്ച് അവനവന്റെ തന്നെ കാല്‍മുട്ട് പൊള്ളിച്ചതിന്, കേസു കൊടുത്ത് മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം മക്ഡൊണാ‍ള്‍ഡ്സില്‍ നിന്ന് വാങ്ങിയ പെണ്ണുങ്ങളുള്ള നാടാണ്. എന്റെ കൈയിലെവിടുന്നാ ഇഞ്ചീ മില്യണ്‍ !

  അതുകൊണ്ട്, എന്താവേണ്ടതെന്ന് പറഞ്ഞാല്‍ നമുക്ക് ഇത് ഒതുക്കി തീര്‍ക്കാം, അതുപോരേ :-) എന്നെ വഴിയാധാരമാക്കരുത്...

  By Blogger ദിവ (diva), at 9/18/2006 08:30:00 PM  

Post a Comment

<< Home