ഡിജിറ്റല്‍

Sunday, October 22, 2006

സ്റ്റാര്‍വ്‌ഡ് റോക്ക്‌സ്‌

കഴിഞ്ഞ പോസ്റ്റില്‍ ഇഞ്ചിയേച്ചി പറഞ്ഞിരുന്നു അമേരിക്കേന്റെ ആരണ്യാന്തരങ്ങളിലേയ്ക്ക് പോയി ഫോള്‍ കളേഴ്സ് കാണണമെന്ന്. ഇഞ്ചിയേച്ചി പറഞ്ഞാല്‍ പിന്നെ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ ;) വെച്ചു പിടിച്ചു - സ്റ്റാര്‍വ്‌ഡ് റോക്ക്‌സിലേയ്ക്ക്.

ഈ വഴിത്താരകള്‍ അവസാനിക്കാതിരുന്നെങ്കില്‍ ...


ഇവിടെ ഈ തിരിവില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു...


വനാന്തരങ്ങളിലേയ്ക്ക്...







ഇല പൊഴിച്ചു തുടങ്ങിയ ഒരു മരം...


ഇവിടെ ഈ നിറപ്പകിട്ടിന്റെ നടുവില്‍ അല്‍പ്പം വിശ്രമം...


പണ്ടെന്നോ ഗ്ലേസിയറുകളായിരുന്നു ഇവിടെ, ഇന്ന് റോക്ക് ഫോര്‍മേഷന്‍...





ഒരു ഫെയറി ലാന്‍ഡ്?


അവിടെ അങ്ങു താഴെ, ആരോ ഒരാള്‍...


വര്‍ണങ്ങള്‍ വാരി വിതറിയിരിക്കുന്ന ഈ മനോഹരതീരത്തിനിയൊരു ജന്മം?

32 Comments:

  • This comment has been removed by a blog administrator.

    By Blogger Adithyan, at 10/22/2006 01:14:00 PM  

  • ആദീ കൊള്ളാം നല്ല ചിത്രങ്ങള്‍, കണ്ടിട്ട് കൊതിയാവുന്നു. .... ഇഞ്ചിപ്പെണിന്റെ നിര്‍ദ്ദേശപ്രപകാരമാണോ ഈ സ്ഥലം കാണാന്‍ പോയത്???

    By Blogger കിച്ചു, at 10/22/2006 01:25:00 PM  

  • ആ‍ദിത്യാ സൂപ്പര്‍ബ്..ഹൊ..കണ്ണ് തള്ളി..ഇതു പോലൊക്കെ ഒന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയിട്ട് അങ്ങ് വടിയായാലും സങ്കടം വരില്ലായിരുന്നു.

    -പാര്‍വതി.

    By Blogger ലിഡിയ, at 10/22/2006 01:27:00 PM  

  • ഞാന്‍ വിശ്വസിക്കുന്നില്ല.. ആദി എന്തോ കൂടോത്രം കാണിച്ച് ഉണ്ടാക്കിയ ഫോട്ടോകളാ ഇതൊക്കെ..ഇതു കണ്ടാല്‍ കാണുന്നവന്‍ ഹിപ്‌നോട്ടിക് ആയി കളര്‍ കോമ്പിനേഷന്‍സ് സ്വപ്നം കാണണമെന്നോ മറ്റോ ആകും കൂടോത്രം. അതോ കുമാറേട്ടനെ കൊണ്ട് വരപ്പിച്ചതോ? എന്തായാലും ഭൂമിയില്‍ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നു എന്നെ വിശ്വസിപ്പിക്കാന്‍ നോക്കണ്ടാ.. Alien ആണേലും എനിക്കിച്ചിരി കാര്യങ്ങളൊക്കെ ഈ ഭൂമിയെ പറ്റി അറിയാം. ങ്ഹാഹാ...

    By Blogger പൊന്നപ്പന്‍ - the Alien, at 10/22/2006 01:56:00 PM  

  • 5
    6
    10
    13
    17

    ഇഷ്ടപ്പെട്ടു.

    ഏറ്റവും ഇഷ്ടപ്പെട്ടത് 10-ആമത്തേത്. “ഇവിടെ ഈ നിറപ്പകിട്ടിന്റെ നടുവില്‍ അല്‍പ്പം വിശ്രമം...“

    regards,

    By Blogger ദിവാസ്വപ്നം, at 10/22/2006 02:36:00 PM  

  • ആദി, എനിക്ക്‌ ഏഴും എട്ടും ഇഷ്ടപ്പെട്ടു. റോക്ക്‌ ഫോര്‍മേഷന്റെ എല്ലാം ഇഷ്ടായി. പാറകളുടെ സുന്ദരന്‍ പടങ്ങള്‍!

    ന്യൂഇന്‍ഗ്ലണ്ടിന്റെ പടം പിടിക്കണമെങ്കില്‍ ഞങ്ങളുടെ പറമ്പിലേക്ക്‌ വന്നാല്‍ മതി. ഇവിടെ ഇലയും മരവും കായും കരടിം കലമാനും എല്ലാമുണ്ട്‌.

    By Blogger റീനി, at 10/22/2006 03:48:00 PM  

  • ഹ!ആദിത്യന്‍ എന്ന പേര്‍ അന്വര്‍ത്ഥമായത് (അനര്‍ത്ഥമല്ല) ഇപ്പോഴാണ്.അഭിനന്ദനങ്ങള്‍.

    By Blogger അനംഗാരി, at 10/22/2006 04:02:00 PM  

  • നല്ല സ്ഥലം..നല്ല ചിത്രങ്ങള്‍..
    എത്ര ഇല്ലാന്ന് പറഞ്ഞാലും ആദിത്യനിലൊരു ഫോട്ടോഗ്രഫെര്‍ ഒളിച്ചിരുപ്പ്പുണ്ട്
    :)

    By Blogger കാളിയമ്പി, at 10/22/2006 04:41:00 PM  

  • കിച്ച്വേ, അതെയതെ. ഇഞ്ചിയേച്ചി ഈ സ്ഥലം പറഞ്ഞില്ല, യെവടെയേലും പോടാ എന്നു പറഞ്ഞു.

    പാര്‍വതി,
    കണ്ട് എന്റെയും കണ്ണു തള്ളിയിരുന്നു. :) ഒന്നു പോയി ചത്തുതരുമോ എന്നാണോ ഉദ്ദേശിച്ചെ? :))

    പൊന്നപ്പോ,
    ഹഹ.. ഡാങ്ക്യൂ ഡാങ്ക്യൂ... ഈ സ്ഥലത്ത് പോയി ക്യാമറ എങ്ങോട്ട് തിരിച്ചു വെച്ച് ക്ലിക്കിയാലും കിടിലം ഫോട്ടോസ് കിട്ടും. അത്രയുമേ ഞാന്‍ ചെയ്തിട്ടുള്ളൂ. :)

    ദിവാ,
    ഇവിടെ ദിവ അടക്കമുള്ള ഫോട്ടോ പുലികള്‍ കിടിലം ഫോട്ടോസ് എടുക്കുന്നു, ക്യാപ്‌ഷന്‍സ്
    കൊടുക്കുന്നു. അതില്‍ നിന്നൊക്കെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഞാനും... അത്രേ ഉള്ളേ... :))

    റീനിയേ,
    ആ സ്ഥലം ഒരു ഒന്നൊന്നര സ്ഥലമായിരുന്നു. ആ പാറയില്‍ എല്ലാം പിടിച്ച് കയറി ഒരു മിനി-ട്രെക്ക് ഒക്കെ നടത്തി, ആ വെള്ളച്ചാട്ടത്തിന്റെ താഴെ പോയി നിന്ന് ഒന്ന് ഫുള്ളായി നനഞ്ഞ്... ഇന്നലെ ആകെ നല്ല ദിവസമായിരുന്നു. :)

    അനംഗാരി,
    ഹഹഹ... ഞാന്‍ പറഞ്ഞില്ലേ, ചുമ്മാ ക്ലിക്ക് ചെയ്താല്‍ തന്നെ കിടിലം ഫോട്ടോസ് കിട്ടുന്നു. :) ഞാന്‍ നിരപരാധിയാണ് യുവറോണര്‍. ;)

    By Blogger Adithyan, at 10/22/2006 04:41:00 PM  

  • ആദിത്യാ...
    തകര്‍പ്പന്‍ ചിത്രങ്ങള്‍...

    ശിശിരം അതിന്റെ നിറം നനഞ്ഞ വിരലുകള്‍ കൊണ്ട് പച്ചമരങ്ങളില്‍ പൂമ്പാറ്റകളെ വരക്കുന്നു അല്ലേ...?

    അഭിനന്ദനങ്ങള്‍...

    By Blogger ടി.പി.വിനോദ്, at 10/22/2006 05:32:00 PM  

  • ആദിത്യാ, നല്ല ചിത്രങ്ങള്‍.. :)

    By Blogger evuraan, at 10/22/2006 05:54:00 PM  

  • man, superb !

    By Anonymous Anonymous, at 10/22/2006 09:34:00 PM  

  • കിടിലന്‍ ചിത്രങ്ങള്‍..

    By Blogger സൂര്യോദയം, at 10/22/2006 09:57:00 PM  

  • നല്ല ചിത്രങ്ങള്‍ ആദീ. ഭൂമധ്യരേഖയ്ക്ക് വെറും 137 കി.മീ മാത്രമുള്ള ഇവിടെയൊക്കെ ആകെ രണ്ടുകാലാവസ്ഥയേ ഉള്ളൂ.. വേനലും, വര്‍ഷവും, ഇലകള്‍ക്കെപോഴും പച്ച...

    By Blogger പുള്ളി, at 10/22/2006 11:59:00 PM  

  • പാറകള്‍,പിന്നെ നിറങ്ങളുടെ ദ്വീപ് പോലെ തോന്നിച്ച ആ അവസാനത്തെ ചിത്രവും എനിക്ക് വല്ലാതെ ഇഷ്ടമായി.

    By Blogger വിഷ്ണു പ്രസാദ്, at 10/23/2006 04:17:00 AM  

  • എണ്ണം ഒരുപാട്, എല്ലാം നല്ലതും. എങ്കിലും 8,9,12 ഒരുപാടിഷ്ടമായി. റോക്ക് ഫോര്‍മേഷന്‍ ചിത്രങ്ങള്‍ കൌതുകമുണര്‍ത്തുന്നു.

    By Blogger അലിഫ് /alif, at 10/23/2006 10:44:00 AM  

  • ആദീ എല്ലാ ഫോട്ടോസും ഉഗ്രന്‍!:) ഒരു ജന്മത്തില്‍ തന്നെ വിശ്വാസം ഇല്ലാത്ത ആളാണ് ഇനിയൊരു ജന്‍‌മം ചോദിച്ചിരിക്കുന്നത്.;) ആരുമില്ലേ ഇവിടേ????:)

    By Blogger ബിന്ദു, at 10/23/2006 04:45:00 PM  

  • നന്നായിട്ടുണ്ട് ആദിയേ. ഫാള്‍ മിസ്സാവുന്നു!

    By Blogger nalan::നളന്‍, at 10/23/2006 09:16:00 PM  

  • അംബീ,
    അംബി നിര്‍ബന്ധിച്ചാ‍ാ‍ാല്‍ ... :) പഠിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടോഗ്രാഫറല്ലേ ഞാന്‍ ;)

    ലാപുടാ,
    “ശിശിരം അതിന്റെ നിറം നനഞ്ഞ വിരലുകള്‍ കൊണ്ട് പച്ചമരങ്ങളില്‍ പൂമ്പാറ്റകളെ വരക്കുന്നു അല്ലേ...?“ കവിത രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മഹാനേ :) നമിയ്ക്കുന്നു.

    ഏവൂരാന്‍
    താങ്ക്യൂ താങ്ക്യൂ...

    അവറാച്ചോ,
    താങ്ക്സ്... രണ്ടുമൂന്നെണ്ണം അതില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ പറ്റിയില്ല. അതാ എല്ലാം കൂടെ ഇട്ടത്. :)

    തുളസി,
    എനിക്കു വയ്യ :) ബ്ലോഗിന്റെ റെസിഡന്റ് ഫോട്ടോഗ്രാഫര്‍ ഒക്കെ പറഞ്ഞാല്‍ :))

    സൂര്യോദയം,
    താങ്ക്യൂ താങ്ക്യൂ...
    പുള്ളീ,
    നമ്മടെ നാട്ടിലും അതു തന്നെ ആണല്ലോ. ഇവിടെ ഏതായാലും കണ്ണു നിറയെ കാണാന്‍ മാത്രം ഉണ്ട്.

    വിഷ്ണു, ചെണ്ടക്കാരാ,
    താങ്ക്സ്... നേരിട്ടു കാണാന്‍ കൊള്ളാമായിരുന്നു. റോക്ക് ഫോര്‍മേഷന്‍സ് ഒന്നൊന്നര വ്യൂ ആയിരുന്നു.

    ബിന്ദുവേച്ചീ,
    ഹഹ്ഹ... ആര്‍ക്കേലും ജീവിതം വേണോ എന്നല്ലേ ചോദിച്ചേ... :)) എനിക്കു വേണം എന്നു പറഞ്ഞില്ലല്ലോ..

    നളന്‍പുലീ,
    ഡാങ്ക്സ്... ഞാന്‍ ഒട്ടും മിസ്സ് ആക്കാതെ കാണുന്നുണ്ട് ;)

    By Blogger Adithyan, at 10/24/2006 06:22:00 PM  

  • ആദി,
    പാവം സിംഗപ്പൂരുകാരെ ഫാള് കളേര്സ്സ് ഒക്കെ കാണിച്ചു കൊതിപ്പിച്ചതിനു കിട്ടും മോനെ നിനക്ക്! :)
    6,8,9,10 ഇഷ്ടപ്പെട്ടു.

    ആക്രാന്തം കാണിക്കാതെ റോക്ക് ഫോര്‍മേഷന്‍ വേറൊരു പോസ്റ്റാകാമായിരുന്നില്ലേ? ദിവായെ പോലെ കുറച്ചു ഡീറ്റേയില്‍‌സ് ഒക്കെ എഴുതി പിടിപ്പിച്ച് നല്ല ഒരു ഫോട്ടോ ഫീച്ചര്‍ ചെയ്യാമായിരുന്നില്ലേ?

    By Blogger Unknown, at 10/24/2006 08:57:00 PM  

  • അദീ സുന്ദരന്‍ പടങ്ങളാണല്ലോ ചുള്ളാ... എല്ലാം ഇഷ്ടമായി. ചില ചിത്രങ്ങള്‍ കൂടുതല്‍ ഇഷ്ടമായി.

    ഓ.ടോ : അപ്പോള്‍ ആദിയും ഫോട്ടോഗ്രഫറായി. ഇനി ഞാനും ക്യാമറ വാങ്ങേണ്ടി വരുമോ ആവോ ?

    By Blogger Rasheed Chalil, at 10/24/2006 09:06:00 PM  

  • ആദീ, അസ്സല് പടങ്ങള്‍. നന്നായിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

    By Blogger സുല്‍ |Sul, at 10/24/2006 09:12:00 PM  

  • കഴിഞ്ഞ പോസ്റ്റില്‍ ഇഞ്ചിയേച്ചി പറഞ്ഞിരുന്നു അമേരിക്കേന്റെ ആരണ്യാന്തരങ്ങളിലേയ്ക്ക് പോയി ഫോള്‍ കളേഴ്സ് കാണണമെന്ന്. ഇഞ്ചിയേച്ചി പറഞ്ഞാല്‍ പിന്നെ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ ;) വെച്ചു പിടിച്ചു :-)

    രണ്ടാമൂഴം ഓര്‍മ്മയിലേക്കോടിയെത്തി :-)

    lol

    By Anonymous Anonymous, at 10/24/2006 10:10:00 PM  

  • ആദീ,
    നിനക്ക് സ്റ്റുഡിയോയില്‍ പറ്റാണല്ലേ? ഈ പടം മുഴുവന്‍ വാങ്ങാന്‍ പണം കുറച്ച് പൊട്ടിക്കാണുമല്ലോ? ഈ കമ്മ്യൂണിസ്റ്റ് പച്ചയുടേയും ഉമ്മത്തിന്‍ മരത്തിന്റെയുമെല്ലാം പടം പിടിച്ചിട്ട് എന്ത് കിട്ടാനാ? :-)

    (ഓടോ: ഞാനും ഒരു ക്യാമറ ഉടന്‍ വാങ്ങും... പറ്റിയ ഒരു ഫോട്ടോഗ്രാഫറെ കിട്ടിയാല്‍ ഉടന്‍)

    By Blogger Unknown, at 10/25/2006 12:58:00 AM  

  • കിടിലന്‍ പടങ്ങളാണല്ലോ ആദിയേ. ഞങ്ങള്‍ക്കൊക്കെ ഫാളെന്നു പറഞ്ഞാല്‍ പെണ്ണുങ്ങള്‍ സാരിയുടെ വിളുമ്പടിക്കുന്ന റേന്ത എന്നേ അറിയൂ. ഇവിടെയിനി ശകലം കളറൊക്കെ പിടിക്കാന്‍ ഈ വാകയൊക്കെ ഒന്നു പൂക്കണം :(

    By Blogger ദേവന്‍, at 10/25/2006 01:15:00 AM  

  • ആദിയേ, ഇപ്പോഴാ ഇത് കണ്ടത്. പടം, പടം, ഫോട്ടം, തസ് വീര്‍ എന്നെല്ലാം പറയുന്നത് ഇതിനാണ്. ഫോട്ടോ പിടുത്തത്തില്‍ എന്തൊരു ഇമ്പ്രൂവ്മെന്റ്. ശിഷ്യപെടേണ്ടി വരുമോ?

    എന്തായാലും അസ്സലായിരിക്കുന്നു.

    By Blogger കുറുമാന്‍, at 10/25/2006 01:30:00 AM  

  • ആദിയേ...
    കൊള്ളാംട്ടോ
    ചിലതെല്ലാം സൂപ്പര്‍ ആയിട്ടുണ്ട്‌

    By Blogger Siju | സിജു, at 10/25/2006 03:24:00 AM  

  • ആദീ, താങ്കള്‍ ക്യാമറ നേരെ പിടിക്കാന്‍ പഠിച്ചോ. എനിക്ക് വയ്യ!

    കലക്കന്‍ ചിത്രങ്ങള്‍. നീ അങ്ങു നന്നായിപ്പോയി. ഇനി എനിക്കാരാ ഒരു കൂട്ട് :(

    By Blogger Sreejith K., at 10/25/2006 03:28:00 AM  

  • സപ്തന്‍പുലീ,
    ഹ്ഹഹ... തിരിച്ചുള്ള കല്ലേറ് കിട്ടി ബോധിച്ചു :)
    റോക്ക്സ് വേറേ ഒരു പോസ്റ്റായി കൊടുക്കാം എന്ന ബുദ്ധിപോയില്ല. :)

    ഇത്തിരീ,
    എല്ലാ ചിത്രങ്ങളും ഇഷ്ടമായത് എനിക്കിഷ്ടമായി :)
    ക്യാമറ വാങ്ങാന്‍ പോകുന്നോ? എന്തിന്? പട്ടീനെ എറിയാനോ? ;))

    സുല്‍,
    ഡാങ്ക്സ്... ഇത് ഒരു നടക്കൊന്നും തീരില്ല... എടക്കെടക്ക് വന്നോണ്ടിരിക്കും :))

    ദില്‍ബാ,
    അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. നെന്റെ കഷണ്ടിയോ മാറ്റാന്‍ പറ്റില്ല. അസൂയയേലും മാറ്റാന്‍ നോക്കൂ ;)
    നെനക്കു താല്‍പ്പര്യമുള്ള പടങ്ങളും ഉണ്ട് ;) പക്ഷെ ഇട്ടാല്‍ നാട്ടുകാരു തല്ലൂല്ലേ? ;))

    ദേവേട്ടാ,
    :) ഡാങ്ക്സ്... ഭാര്യേന്റെ സാരീന്റെ ഫോളില്‍ ജീവിതം കെട്ടപ്പെടുന്നതിനു മുന്നെ എല്ലാം കണ്ടു തീര്‍ക്കാനുള്ള ശ്രമാമാണ് ;))

    കുറുമേന്‍ന്നേ,
    നന്ദി, നന്ദി, താങ്ക്സ്, ധന്യവാദ് എന്നൊക്കെ ഞാനും പറഞ്ഞോട്ടേ... :) എല്ലാം ബ്ലോഗിലെ ഫോട്ടോ പുലികളുടെ സഹായം :)

    സിജു,
    താങ്ക്സ്. :) 100 എണ്ണം എടുത്താല്‍ 5 എണ്ണം നല്ലത് കിട്ടും :)

    ശ്രീജി,
    ദില്‍ബന്‍ നെനക്കിപ്പഴും കൂട്ടുണ്ട്. ക്യാമറ ഏതു വശം തിരിച്ചാ പിടിക്കണ്ടേന്നും കൂടെ അറിയില്ല. ഓന്റെ വിചാരം എല്ലാരും ബോയിംഗ് ബോയിംഗില്‍ മുകേഷ് ഫോട്ടോ ഒപ്പിച്ചതു പോലെയാണ് ഫോട്ടോ പിടിക്കുന്നതെന്നാ.

    By Blogger Adithyan, at 10/25/2006 08:33:00 PM  

  • ഗുരുവേ... അങ്ങിതിവിടെ ഇട്ടത് അറിഞ്ഞില്ല... കലക്കന്‍ പടങ്ങള്.

    പറയാന്‍ ഇഞ്ചിയും പോകാന്‍ ആര‍ണ്യവുമില്ലാത്തോണ്ട് (ഉള്ളത് മണ’ലാരണ്യ’മാണ്) തല്‍ക്കാലം ഒരു പരീക്ഷണത്തിനില്ല... ന്നാലും ആ മരത്തിന്‍റെ അടിയില്‍ മലര്‍ന്ന് കിടന്നിട്ടുള്ളത് ഒന്നു പരീക്ഷിക്കണം... :)

    By Blogger മുസ്തഫ|musthapha, at 10/25/2006 10:24:00 PM  

  • ആദീ,
    ബോയിംഗ് ബോയിംഗ് മെന്‍ഷന്‍ ചെയ്യാന്‍ മാത്രം ഞാന്‍ എന്ത് തെറ്റ് ചെയ്തു മോനേ? (നിന്റെ അന്ത്യം മിക്കവാറും എന്റെ കൈ കൊണ്ടാവും) :-)

    By Blogger Unknown, at 10/25/2006 10:42:00 PM  

  • ആദി,
    ഫാള്‍ കളേഴ്സ് കൊള്ളാം കേട്ടാ.

    By Blogger Unknown, at 10/28/2006 10:00:00 AM  

Post a Comment

<< Home