ഡിജിറ്റല്‍

Friday, October 27, 2006

ഓട്ടോമൊബൈല്‍ ഫോട്ടോഗ്രഫി

സ്റ്റാര്‍വ്ഡ് റോക്ക്സിലേയ്ക്കുള്ള യാത്രയില്‍ സുഹൃത്താണ് കാറോടിച്ചത്. കുറെ നേരം വെറുതെ ഒരിടത്ത് അടങ്ങിയിരിക്കേണ്ടി വന്നു. ചെറുപ്പം മുതലെ വെറുതെ ഇരിക്കുമ്പോ എന്തേലും ചെയ്തോണ്ടിരിക്കുന്ന ഒരു ശീലമുണ്ട്. ഇപ്പൊഴാണേല്‍ കൈയില്‍ ക്യാമറയും ഉണ്ട്. എന്ത് ചെയ്യും എന്ന് കുറെ നേരം ആലോചിച്ചു. പിന്നെ പുതിയ ഒരു ഹോബി തുടങ്ങാന്‍ തീരുമാനിച്ചു. അതേ, ഓട്ടോ മൊബൈല്‍ ഫോട്ടോഗ്രഫി ;)

ഒരു 80+ മൈല്‍സില്‍ ഒരു വശത്തേക്ക് പോകുമ്പോള്‍ അതും അതിലധികവും സ്പീഡില്‍ എതിര്‍വശത്തേക്കു പോകുന്ന ട്രക്കുകളെ ക്യാമറയില്‍ പകര്‍ത്താന്‍ തീരുമാനിച്ചു.

ആദ്യം കുറെ നേരത്തേക്ക് ട്രക്ക് കാണുന്നു, ക്യാമറ ഫോക്കസ് ചെയ്യുന്നു, ക്ലിക്ക് ചെയ്യുന്നു, പ്രിവ്യു നോക്കുന്നു, ഒരു ഈച്ച പോലും ഫോട്ടോയില്‍ വന്നിട്ടില്ല എന്നു മനസിലാക്കുന്നു. ഇത് കുറെ നേരം തുടര്‍ന്നു.

ഒടുക്കം ഒരു തരത്തില്‍ സ്പീഡ് അഡ്ജസ്റ്റ് ചെയ്യാന്‍ പടിച്ചു. ഫ്രൈയിമില്‍ ട്രക്കുകള്‍ കിട്ടാന്‍ തുടങ്ങി. രക്തത്തില്‍ ബ്ലഡും കൈയില്‍ ക്യാമറയുമായി പിന്നെ അങ്ങോട്ട് ഒരു പ്രയാണം അല്ലായിരുന്നോ? ഒരു പിടി മണ്ണുവാരിയിടാന്‍ ഗുരുവിന്റെ ഖബര്‍ ആ ഫ്രീവേയില്‍ കിട്ടാതിരുന്നതു കൊണ്ട് ആ പരിപാടി വേണ്ടെന്നു വെച്ചു.








സഫറോം കി സിന്ദഗി കഭി കഥം നഹി ഹോതാ!

26 Comments:

  • ദ കര്‍പ്പന്‍

    By Blogger പയ്യന്‍സ്, at 10/28/2006 12:07:00 AM  

  • ഒഴുകി നടക്കുന്ന ട്രക്കുകള്‍...തകര്‍പ്പന്‍ ചിത്രങ്ങള്‍..ഒരിന്‍‌ഗ്ലീഷ് സിനിമ കണ്ട മാതിരി...ഒത്തിരിയിഷ്ടമായി..വ്യത്യസ്തമായ തീമും മനോഹരമായ ചിത്രങ്ങളും..

    By Blogger Aravishiva, at 10/28/2006 12:14:00 AM  

  • ആദീ..
    നന്നായിട്ടുണ്ട്.
    ലോറിപ്രേമം മാറുമ്പോള്‍ കുറച്ച് കപ്പലുകളുടെ പടം പിടിച്ചു തരണേ..

    By Blogger Mubarak Merchant, at 10/28/2006 12:17:00 AM  

  • ആദീ ഇതെല്ലാം ശരിക്കും പതിഞ്ഞിട്ടുണ്ടല്ലോ... ആപ്പോ പോട്ടം പിടുത്തം പടിഞ്ഞല്ലേ.

    By Blogger Rasheed Chalil, at 10/28/2006 12:30:00 AM  

  • ആദീ,
    ഇജ്ജാണെടാ പുലി അല്ല ഊറാമ്പുലി. എന്നാലും ഈ ല്വാറികള്‍ക്ക് നാഷണല്‍ പെര്‍മിറ്റുള്ള തെലുങ്ക് ല്വാറികളുടെ ഗെറ്റപ്പില്ലല്ലോഡേയ്. ആ നാരങ്ങയും മുളകും തൂക്കിയിടലും ‘ശ്രീലക്ഷ്മീനാരായണവെങ്കിടസായിലു’ എന്ന എഴുത്തും ആ ഒരു ഇദും ആ ഒരു അദും ഒന്നും ഇവന്മാര്‍ക്കില്ല.

    ഓടോ: പച്ചമണ്ണ് വാരിയിടാഞ്ഞത് ചീപ്പ് ഏര്‍പ്പാടായിപ്പോയി. :-)

    By Blogger Unknown, at 10/28/2006 01:02:00 AM  

  • This comment has been removed by a blog administrator.

    By Blogger ഉത്സവം : Ulsavam, at 10/28/2006 03:42:00 AM  

  • സിരകളില്‍ ഭാംഗ് കയറിക്കഴിഞ്ഞപ്പോഴാണോ ആദീ പടങ്ങള്‍ കിട്ടിത്തുടങ്ങിയത്. :-)
    എന്തായാലും പടങ്ങള്‍ കൊള്ളാം..! എത്ര തരം ട്രക്കുകളാ..
    ഭീമന്‍ രഘുവിന്റെ ഫേസ് കട്ടുള്ള ഈ ട്രക്കുകളെക്കാലും എത്ര ഐശ്വര്യമാ നമ്മുടെ പാണ്ടിലോറി..! കണ്ണെഴുതി പൊട്ട് തൊട്ട്....അല്ലേ..?

    By Blogger ഉത്സവം : Ulsavam, at 10/28/2006 04:10:00 AM  

  • ആദിയേ..... ട്രക്കുകളുടെ സംസ്ഥാന സമ്മേളനം ഉഗ്രന്‍...... ജ്ജ്‌ നീം എടക്കെട്‌ക്ക്‌ ബെര്‍തേ ഇര്‌ന്ന്‌ ഇങ്ങനത്തെ ഓരോന്ന്‌ പൂശ്‌ന്ന്‌.....

    By Blogger വാളൂരാന്‍, at 10/28/2006 06:09:00 AM  

  • ആദി,
    ഇതിനേയാണോ ട്രാക്കൊമാനിയ എന്നു പറയുന്നത് ?

    By Blogger മുസാഫിര്‍, at 10/28/2006 06:27:00 AM  

  • This comment has been removed by a blog administrator.

    By Blogger റീനി, at 10/28/2006 06:48:00 AM  

  • ആദിയെ, ട്രക്കുകളെ ഇഷ്ടപ്പെടുന്ന ഒരു ഉണ്ണിപ്പയ്യന്‍ ആദിയില്‍ ഉറങ്ങിക്കിടക്കുന്നുവെന്ന്‌ മനസ്സിലായി. വിജനമായ സ്ഥലമാണന്ന്‌ തോന്നുന്നുവല്ലോ.

    ഇഞ്ചി പറഞ്ഞ ന്യൂഇംഗ്ലണ്ട്‌ ഫോള്‍ കളേര്‍സ്‌ എന്റെ ബ്ലോഗിലുണ്ട്‌. വന്നൊന്ന്‌ കണ്ടുപോകു.

    By Blogger റീനി, at 10/28/2006 08:02:00 AM  

  • ആദീ..കലക്കി..ഇത്രെം തരം ട്രക്ക് ഉണ്ടെന്ന് ഇപ്പോളാ മനസിലായത്...നല്ല ക്ലാരിറ്റി ചിത്രങ്ങള്‍..!

    By Blogger Kiranz..!!, at 10/28/2006 09:04:00 AM  

  • പയ്യന്‍സ്,
    ഡാങ്ക്സ് :)

    അരവി,
    താങ്ക്സ്... മെട്രിക്സില്‍ ആ ട്രക്ക് കൊളിഷന്‍ കണ്ടേപ്പിന്നെ ഞാന്‍ ഈ മാതിരി ട്രക്കുകള്‍ടെ ഒരു ഫാന്‍ ആണ്. എപ്പ കണ്ടാലും വായും പൊളിച്ചു നോക്കി നില്‍ക്കും. :)

    ഇക്കാസ്,
    ഹഹ... ഇനി കപ്പലുകള്‍ കാണുമ്പോള്‍ ഞാന്‍ പടം പിടിക്കുന്നതാണ് :)

    ഇത്തിരീ,
    ഹഹ... പോട്ടം പിടുത്തം പഠിച്ചു വരുന്നു. :)

    ദില്‍ബാ,
    താങ്ക്സ് പുലീ :) ആ പറഞ്ഞതു പോയന്റ്, ഈ ലോറി ഒരുമാതിരി ടോയ്‌സിന്റെ ഒരു മാഗ്നിഫൈഡ് രൂപം പോലെ ആകെ സ്മൂത്ത് ആണ്. നമ്മടെ പാണ്ടി ലോറീ‍ടെ ആ ഒരു കില്ലര്‍ ലുക്ക് ഇല്ല. പച്ചമണ്ണ് വാരാന്‍ പറ്റാത്തതിന്റെ പശ്ചാത്താപം കൊണ്ടല്ലേ ഞാന്‍ അത് കുമ്പസാരിച്ചത് ;)

    ഉത്സവം,
    ഈ ഭാംഗ് എന്നു വെച്ചാ എന്താ? :) ഇത് പ്യൂ‍വര്‍ അണ്‍അഡല്‍ട്രേറ്റഡ് ഫോട്ടോഗ്രാഫി കമ്പം മാത്രമാണ് :) ഹഹ... ഭീമന്‍ രഘു ട്രക്ക്, അതു കൊള്ളാം....

    മുര്‍ളിയേ,
    ഹഹ.. സംസ്ഥാന സമ്മേളന്‍... ഉഗ്രന്‍...
    നാട്ടുകാര് കൈവെക്കുന്നതു വരെ ഞാന്‍ തുടരും :)

    മുസാഫിര്‍ ഭായ്,
    ഹ്ഹ.. എനിക്ക് കുറേശ്ശേ ഉണ്ട് ആ പറഞ്ഞ മാനിയ. തിരുവന്തപുരത്ത് കോളേജില്‍ പോകുമ്പോ വോള്‍വോടെ വലിയ ട്രക്കുകള്‍ ഒക്കെ എന്‍ എച്ച് വഴി പോകുന്നതു കണ്ടാല്‍ കോളേജില്‍ പോകാതെ ബൈക്കില്‍ ചെയ്സ് ചെയ്യുമായിരുന്നു ;)

    റീനിയേ,
    ഫ്രീവേ ആണ്. ട്രക്ക് കമ്പം അത്യാവശ്യം ഉണ്ട്.
    ന്യൂ ഇംഗ്ലണ്ട് ഞാന്‍ കണ്ട് കമന്റും വെച്ചല്ലോ :)

    By Blogger Adithyan, at 10/28/2006 09:04:00 AM  

  • ആദി നന്നായിരിക്കുന്നു.
    ഇക്കാസ് പറഞ്ഞതു പോലെ ലോറിപ്രേമം മാറുമ്പോള്‍ സീരീസായി ബസ്, കാറ് , ലോറി, ബൈക്ക്, പിച്ചാത്തി, കുപ്പി, അങ്ങനെ ഓരൊന്നും പോരട്ടെ.. (ഓടോ: മനുഷ്യനായാല്‍ എന്തങ്കിലും പണി വേണ്ടേ.... ഞാന്‍ ഫ്ലാഷായി..കാണ്മാനില്ലാന്ന്..)

    By Blogger asdfasdf asfdasdf, at 10/28/2006 09:33:00 AM  

  • ആദി, വേറെ വല്ലയിടത്തും കൊണ്ടിട്ടുകാണും. അതോ ഇന്നത്തെ മഴയില്‍ ഒഴുകിപ്പോയോ?

    By Blogger റീനി, at 10/28/2006 12:46:00 PM  

  • പോട്ടം നന്നായി ആദി. തെളിഞ്ഞ് വരണ്ണ്ട്..

    By Blogger അനംഗാരി, at 10/28/2006 08:10:00 PM  

  • സിന്ദഗി കി സഫര്‍ കഭി കഥം നഹി ഹോതാ!
    ആദീ നന്നായിരിക്കുന്നു.

    By Blogger വേണു venu, at 10/28/2006 10:51:00 PM  

  • പ്രിയ ആധീ,

    ട്രക്ക്, കപ്പല്‍...മാംഗൊ സ്കിന്‍സ്
    നല്ല തറവാട്ടീ പിറന്ന മദാംസിന്റെ പടം വല്ലതും???
    ഓണ്‍ റ്റോപിക് : നന്നായിട്ടുണ്ട്..

    By Blogger അമല്‍ | Amal (വാവക്കാടന്‍), at 10/29/2006 08:52:00 AM  

  • പാകിസ്ഥാനില്‍ എവിടെയൊ ലൊറികളെ വര്‍ണ്ണശഭളമായി അണിയിച്ചൊരുക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ച് വായിച്ചതൊര്‍മ വരുന്നു,

    നന്നായിരിക്കുന്നു ചിത്രങ്ങള്, പിന്നെ അവസാനത്തെയാ ‘ഫിലൊസഫിയും‘‍
    സഫറോം കി സിന്ദഗി കഭി കഥം നഹി ഹോതാ!

    ദില്‍ബുവിന്റെ കമന്റ് വല്ലാതെയിഷ്ടമായി, എന്തൊക്കെയൊ ഓര്‍മിപ്പിച്ച്തരുന്നത്,

    -അബ്ദു-

    By Blogger Abdu, at 10/29/2006 09:18:00 AM  

  • ഗുഡ് ജോബ്, ആദീ!

    By Blogger Santhosh, at 10/29/2006 10:42:00 AM  

  • ഇത്രയും സ്പീഡില്‍ പോകുമ്പോള്‍ ഈ ഫോട്ടോകള്‍ എടുത്തതു എങ്ങനെയാ..
    സ്പോര്‍ട്സ് മോഡാണോ..
    നന്നായിട്ടുണ്ട്.

    By Blogger Siju | സിജു, at 10/29/2006 10:32:00 PM  

  • 80+ ഏല്‍ ഓടുന്ന വണ്ടിയെ ബ്രേക്കിടാതെ സ്റ്റില്‍ ആക്കുന്ന ഈ പരിപാടി കൊള്ളാം. നല്ല ചിത്രങ്ങള്‍.

    By Blogger സുല്‍ |Sul, at 10/29/2006 10:48:00 PM  

  • ഒരൊറ്റ ഫോട്ടോ മാത്രം എടുത്തിട്ട് ബാക്കി ഉള്ളതെല്ലാം ഫോട്ടോഷോപ്പില്‍ ഇട്ടിട്ട് കളര്‍ മാറ്റിയതല്ലേ, സത്യം പറഞ്ഞോ.

    ഞാനും ഇന്നാട്ടിലെ ലോറികളുടെ ചിത്രം എടുത്ത് പോസ്റ്റ് ചെയ്താലോ എന്നാലോചിക്കുവാ, ആദി എന്ത് പറയുന്നു?

    By Blogger Sreejith K., at 10/30/2006 01:51:00 AM  

  • ആദിയേ,

    കൊള്ളാം. ഓട്ടോ-ഗ്രാഫി!!

    നന്നായിട്ടൂണ്ട്‌

    By Blogger അത്തിക്കുര്‍ശി, at 10/30/2006 01:56:00 AM  

  • ഇത് ശരിക്കും വ്യത്യസ്തമായി.
    അഭിനന്ദനങ്ങള്‍

    By Blogger ഞാന്‍ ഇരിങ്ങല്‍, at 10/30/2006 02:37:00 AM  

  • nice shots, your post was hilarious too. I prefer to see the trucks only like this than being next to them on the freeway esp when i am driving..
    check out this pic..
    http://magiclens.blogspot.com/2005/07/this-aint-happenning.html

    By Blogger .:: ROSH ::., at 11/09/2006 11:24:00 PM  

Post a Comment

<< Home