നെഞ്ചകത്തില്‍ തുടിക്കുന്ന ജഞ്ജിലിപ്പുകള്‍
വ്യക്തത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ബിംബങ്ങള്‍...
അമൂര്‍ത്തമായ ആത്മാക്കളുടെ നിലം തൊടാതെയുള്ള പ്രയാണം.

അന്ധകാരം നിറഞ്ഞ ബാഹ്യലോകത്തേക്കു തുറന്നു പിടിച്ച രണ്ടു കണ്ണുകളുടെ വീക്ഷണ തീവ്രതകളിലൂടെ...ഇന്നിന്റെ മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ മേല്‍ കുതിരകയറിക്കൊണ്ടൊരു തീവണ്ടിയാത്ര.

മോഹഭംഗങ്ങളുടെ ഇടവേളകള്ക്കിടയിലെപ്പോഴോ അവള് ചോദിച്ചു “സമയമെത്രയായി?”
ആത്മനൊമ്പരങ്ങളുടെ എണ്ണ വറ്റിയ തേങ്ങലുകള്‍ കേള്‍ക്കാതെ പോകുന്നവരുടെ കനവുകളുടെ ഭാരം വഹിക്കുന്ന നഗരം.
എന്തിനെയോ പ്രതീക്ഷിച്ച് ഉറങ്ങാതെ കാാത്തിരിക്കുന്ന നഗരം...
ദ് സിറ്റി നെവര്‍ സ്ലീപ്പ്സ്.

സാമ്രാജ്യത്വത്തിന്റെ പ്രതിനിധിയായ ഈ ചുവപ്പും വെള്ളയും നീലയും കലര്‍ന്ന പതാക ഇച്ഛാശക്തിയുടെയും മോഹമായയുടെയും പ്രതീകമായി മനക്കോട്ടകളുടെയും ഭൌതികസുഖങ്ങളുടെ ഉത്തുംഗ ശ്രുംഗങ്ങള്‍ക്കും മേലെ വാനില്‍, ഉയരെ ഉയരെ പാറിക്കളിക്കുന്നു...

ഈ ഫോട്ടോകള്‍ കണ്ട നമ്മുടെ ശ്രീജിത്ത് തന്റെ വികാരം ഒരു ഗാനം തന്റെ മനോഹര ശബ്ദത്തില്‍ ഈ പോസ്റ്റിനുവേണ്ടി ആലപിച്ച് പ്രകടമാക്കുന്നു. അത് കേള്‍ക്കാന്‍ ശ്രീജിത്തിന്റെ പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ഞെക്കുക.